Wednesday 31 August 2016

THE EMANCIPATION OF WOMEN - THE ROLE OF SREE NARAYANA GURU - Smt. Sathya Bai Sivadas

Introduction:

The problem of women must have started with creation. A passage from The Digit of the Moon quoted by Jawaharlal Nehru in the Discovery of India gives this complex picture. When the creator felt the need to create a woman, he found that he had exhausted all materials in the creation of man. So he started gathering building material. The rotundity of the moon, curves of the creepers, clinging of tendrils, trembling of grass, the slenderness of the reed, the bloom of flowers, the lightness of leaves, the tapering of the elephant’s trunk, the glances of the deer, the clustering of rows of bees, the joyous gaiety of sunbeams, the weeping of clouds, the fickleness of winds, the timidity of the hare , the vanity of the peacock, the softness of the parrot’s bosom, the hardness of the adamant, the sweetness of honey, the cruelty of the tiger, the warm glow of fire, the coldness of snow, the chattering of the jays, the cooing of the kokila, the hypocrisy of the crane and the fidelity of the chakravaka compounding all these together he made woman and gave her to man.

As literature is the mirror of the society, this description tells, what the society thought of the woman in those days. Coming to the physical qualities of the woman, the objects used are beautiful and enchanting, no doubt. But look at the objects representing her mental qualities: it is a bundle of contradictions, joy and sorrow , timidity and vanity, sweetness and cruelty, softness and hardness, warmth and cold, hypocrisy and fidelity. There is nothing to indicate wisdom or the power of discretion to distinguish between good and evil. Her mind will be a battlefield full of contradictions. He character is unsteady. Feminine nature is disastrous like a flood. The society felt that she was foolish, ignorant, fickle minded and untruthful. The society had no confidence in her. The society was afraid that if she was given freedom to mingle with men, she might run away with someone. Then the prestige and dignity of the family would be burnt to ashes Hence the social law givers Goutama, Boudhayana, and Manu decided that the woman did not deserve freedom. She had to be under the care and protection of a man, either her father, husband or son.

The role allotted to her was that of a glorified servant, a cook, a nurse and a help to her husband in his religious rites. For this, she did not need education. The society and the law givers (The composers of the Dharma Sastras & Smrities) felt this or they were afraid that education might stimulate the intellectual faculties dormant in the woman and she might start asking awkward questions. The lawgivers were circumspect and to avoid all these complications, declared that the women of all castes were not eligible for education. As the Shudras were convinced and coerced to believe that they did not require education for the work they did, the women of all castes were convinced that they would be happy without the botheration of education and they were content to live in the bliss of ignorance.

There is a sociological explanation also. The woman is bestowed with maternity and the responsibility of baby care by nature. Being physically weaker than man, at some stage of her life, she needed physical help, support and protection of man. She chose her mate and protector. Family units were formed in this way. As protector of the family the man had to use his physical strength and restrict the woman at times. The man started to feel that the woman was his property and he had a right to own her. As families grew to become society, the woman became totally under his control. Denial of freedom and education were devices to keep her under control. Women came to be considered a possession of man.

Coming down to Kerala specifically, the restrictions and sufferings were caste based For the Sarvarnas – Nambudiri and Nair women – the problems were different from those of Avarna Women.

Among the Nambudiris, the women had a miserable fate due to the rule of “primogeniture” followed by Nambudiris. According to this rule, only the eldest son of a family inherited the property. In order to keep the property in tact, only the eldest son was allowed to marry, that too from his own caste.

Resultantly, as many men who were not the first sons could not marry, and the axe fell on the Nambudiri women (Antarjanam). Many of them had to suffer life long compulsory maidenhood or become one of the many wives of an old Nambudiri. Hence young widows and suicides became common among them. A character, created by Lalithambika Antarjanam (short story writer) prays “Even if I am to be born as a dog ten times, please do not give me the life of a Nambudiri woman”. These words express how unbearable life was to these women

The predicament of Nair women was some thing different. For the convenience of the younger sons of Nambudiri families, who could not marry, a peculiar custom called Sambandham – a morganatic marriage – with Nair or Kshatriya women was devised. According to this, the Nambudiri could cohabit with a Nair woman, and produce children. But the woman did not have the status of a wife, nor did the children have any filial rights. They were not even allowed to touch their father, lest they pollute him. The children became the responsibility of their maternal uncle as per the matrilineal system followed by the Nairs. The status of a Nair woman was decided by the number of Nambudiri husbands she had. These poor women were brainwashed to believe that it was their god – given duty to please the Nambudiri, and the seed of the Nambudiri would produce clever and smart children. The women were in a fools paradise.


THE CONDITION OF AVARNA WOMEN BEFORE NARAYANA GURU

In public all the Savarna women were allowed the dignity of covering their body. But the Avarna woman had to go around half naked. In 1829 there was a royal edict by which all Avarnas, including women, were forbidden from wearing clothes on the upper half of their bodies, and jewellery made of silver and gold. The purpose of this edict was to identify Avarnas, so that the Savarnas could maintain untouchability and unapproachability, but in the case of Avarna women it was too indecent to make her go half naked in public. If at all she had covered her bosom, she had to uncover it in the presence of an upper caste person.

Another royal proclamation of the ruler of Venmani derogates the Avarna woman outright as the object of pleasure for any man. The proclamation says if an Avama woman does not surrender herself to the passions of any man of her own caste or uppercaste, she is considered immoral and deserves the death sentence. Untouchability was only towards Avarna men, not women!.

The Avarna woman had no claim to chastity, or self respect. Look at the stanza in “Bharatha Gatha”.

Aarana narimaarenniye yarume
Keralam thanniladiyayi
Charitryam sankichu nilka venda

(In Kerala, no woman, except the Brahmin, has to be concerned about chastity).

If a poor tenant got married, he had to surrender his bride to the Feudal Lord on the first night itself. Added to all these was the infamous “breast tax” imposed on Avarna women.

By the good sense of Rani Laxmi Bai of Travancore and the British interference, these beastly uncivilized rules were revoked by royal orders, in 1851. but the women continued to be illiterate, ignorant and slavish. She had no voice, no individuality and no identity of her own. 

This is the seen that Narayana Guru saw from the pinnacle of Advaithic Vision.

What he had experienced through withdrawal and meditation is an exultation of the Self into the Absolute – The Eternal Existence or Universal Consciousness. To a person who has identified himself with the Universal Consciousness, the suffering of another person is his own suffering and a blemish on the Universal Consciousness. Narayana Guru saw around him humanity suffering from untold miseries caused by poverty, ignorance, superstitions, religious dogmas which defile human dignity, and atrocities and blunders in the name of tradition. To him all these appeared as “blemishes” on the purity of the Universal Consciousness. As a person who has identified himself with the Universal Consciousness, he took it upon himself the unlimited responsibility of removing all these blemishes. In other words, the Brahmajnani became A Jnani of Action, to uplift the downtrodden people and ease their suffering. In this great “Yagna” his contribution to the Emancipation of Women is the topic I have taken up to discuss.

In these modern days of feminism, demands for women’s empowerment, and the Women’s Reservation Bill dangling in the air, this topic is quite relevant. What the Guru has done for women’s advancement almost hundred years ago, is something radical, and fundamental, the first step for a never ending journey of progress ie., the education of women. A Chinese proverb says that even the longest journey starts with a first step.

The UN Declaration of The Elimination of Discrimination against Women came only in 1967. The 9th Section of this says, “All necessary steps are to be taken to ensure that girls and women, whether married or unmarried, have equal rights (as men) to education in all fields”.

About 55 years earlier to this declaration the Guru had given instructions to the volunteers of SNDP(Sree Narayana Dharma Paripalana Yogam), about education, through Vivekodayam.

“……… Tell them (people) that hereafter there should be no Ezhava male or female without at least primary education…….”

In a letter to the Vignana Vardhini Sabha, a leading socio-cultural and literary organization of the day, the Guru had said, “……. In the society, not only men, but also women must be educated. Do not neglect them in such matters…….”

Three points emerge from these statements.

1) He did not discriminate between men and women. He considered them integral parts of the society with equal status and responsibilities.

2) The Guru had understood, much before the UN had thought about it, that the liberation of any society is complete, only if the women are emancipated. This emancipation does not mean liberation from male domination, but liberation from the different social forces that curb her freedom and stunts her individuality.

3) Education is the only means to emancipate women.

Those were the days when the women of Kerala were pushed aside to the confines of kitchen and child-bearing, nursing the sick, and serving the men. While many orthodox families thought that education for a girl was an unwanted luxury, some others felt that education would spoil her morals. Into such a society, Narayana Guru introduced the revolutionary idea of educating the girl child. It was shocking and shaking the foundations of tradition.

So, when the volunteers of SNDP went from door to door to implore the parents to send their girls to school, the elders had a sceptic look. But the Guru developed an effective technique. Well-to-do households with good social status among the Avarnas were approached first. Of course, the volunteers had to face first a firm refusal from the parents, who slowly relented to a stage of hesitation, and finally gave silent approval. When girls from such homes started going to school, the common people had no hesitation. They readily sent their girls to school.

Schools sprang up, and girls started going to school in large numbers. The trickle became a torrent. Then, higher education became a problem. At that time, colleges were established only in Trivandrum and Cochin. The Avarna girls were legally permitted admission to Government Women’s hostels. But rooms, kitchens and dining rooms in the hostels were separated on caste basis. Because of this discrimination even well-to-do Avarna families did not send their girls for higher education. The Guru understood the problem and found a solution for it. The Solution was “Sree Narayana Vidyarthini Sadanam”.

He invited his able and efficient disciple Smt. T.V. Narayani Amma, gave her a soverign with blessings, and instructed her to start a hostel for Avarna Girls at Trivandrum. Following the Guru’s instructions, Smt. Narayani Amma started SNV Sadanam, in a small rented building in Trivandrum. From that simple beginning, the SNV Sandanam has grown today to a very big establishment which houses hundreds of girl students and working women without any caste or religious discrimination.

A similar institution was started at Ernakulam also, under the leadership of Tapaswini Amma, with the help of Panavalli Krishnan Vaidyar and K.P. Karuppan Master.

When the Guru visited Madurai it seems he had instructed eminent men like George Joseph (Editor of Young India) to start a similar institution in Madurai.


SPIRITUALITY OF WOMEN:

The Second revolutionary declaration for the emancipation of women is in Stanza 260 of Sree Narayana Dharma. In this he permits. Sanyasadeeksha to women

Shantyadi Saadhanavathi
Nityanitya Vivekini
Viraktibharitha Yoshith
Pumvath Sanyasamarhathi

(A women who is desirous of peace and salvation, and has the wisdom and ability to distinguish between good and evil, and total detachment from worldly affairs is eligible to receive Sanyasadeeksha.)

The revolutionary nature of this declaration becomes evident when viewed in contrast with what the smrithis and shrutis have ordained for women. Per haps during the Vedic period the women must have enjoyed equality and equal opportunity for education as exemplified by philosophers like Maitreyi and Gargi. They had access to the highest knowledge of the Absolute or Brahman. However this liberal attitude changed in course of time. The scriptures were given new interpretations and women came to be considered inferior to men, both physically and mentally. They women were forbidden from reading and even listening to the scripture ( Vedas) and entering some places of worship (Some religions believed that a soul exists only in a man not in a women) The Guru, born as a Hindu and well versed in Hindu scriptures had perceived the degradation of women in Hinduism in this basic in equality. As a true religions reformer, he brushed it aside and granted the women fundamental equality with men through this declaration. (The story of Amba in Mahabharat, the arguments against her taking up Sanyasa in Parasuram’s Ashram, will make an interesting study – refer “Bharataparyatanam” by Kutti Krishna Marar).

A stanza from his short poem “Ashramam” shows Guru’s unified vision of integrating the spiritual and the temporal for the emancipation of women.

Yadvada thrive thadvaccha
Streenam pumsam prudhak prudhak
Vidyalaya dishi dishi
Kriyantham ashramam sadda

(For men and women, separate educational institutions and Ashramams are to be started in all places wherever possible).

Schools and Ashramas are equally important for the allround development of a human being – man or woman.

Two women who had first received Sanyasadeeksha are Swamini Juothirmayi Mata, and Swamini Amrutha Matha.

Matha Jyotirmayi had received sanyasadeeksha from Guru Nitya Chaithanya Yati and started Mangala Bharathi Ashram at Thotuva, Ernakulam Dist. in 1984. The Ashram conducts regular study classes for women on the philosophy of the Guru and study camps for children. This Ashram is under Sree Narayana Gurukulam. All the functions of the Ashram are conducted under the direction and leadership of Sri Muni Narayana Prasad Swamy.

Sree Narayana Sevika Ashram at Palyathuruth in Ernakulam District, was established by the efforts of Swamini Amrutha Matha. Swamini Amrutha Matha was one of the first women to receive Sanyasadeeksha from Sivagiri. This Sevika Ashram was started for a special purpose.

While the Guru was in Ceylon in 1918, he published a message asking for the establishment of Dharmapalana mattoms for women. The message reads,

“……… There is need for establishing an institution like a convent, where girls can live and pursue their studies. The main objectives of these Dharmapalana Muttoms are to train girls in certain compulsory requirements like good character, good behaviour, knowledge of languages, expertise in child care, house keeping, nursing the sick, and handicrafts like stitching which are useful for house keeping. They must be trained in these, so that they would become the goddesses of prosperity of homes…….”

This Ashram at Palyathuruthu is the first institution to be stated to implement these principles. A “Brahmavidyalayam” to train the women as sanyasinis, has also started functioning here. It was one of the dreams of the Guru to get committed women ascetics to spread his messages. That dream is being fulfilled through this Brahmavidyalayam.

The crowning glory of all women’s organizations, is the Sree Narayana Sevika Samajam, and its Multipurpose Welfare Centre at Sree Narayana Giri, about 5 Km away from Aluva Advaithashram. The idea of forming the Samajam was the brainchild of Sahodaran Ayyappan, and Smt. Parvathi Ayyappan took up the responsibility of starting and developing the Multipurpose Welfare Centre, for the benefit of women. The location selected to house it was “Valmikikunnu”, a hillock sanctified by the foot-steps of the Guru. While living in Advaithashram, the Guru used to go on long walks, medidate and rest for a while on a block of stone on this hillock, watching the glory of nature around it. The stone on which the Guru sat, is still preserved here, as a holy spot of pilgrimage.

Though the Welfare Centre was started as a carehome for orphaned children, under the able guidance of Smt. Parvathi Ayyappan and other devoted sevikas, it has become a center of service and relief to the helpless.

Social Reformations:

A Third factor that contributed to the emancipation of women is some important social reformation measures adapted by the Guru.

In those days, a girl child was a financial burden to the parents, as there were four expensive rituals to be performed for the girl. The scale of celebration of these functions seemed to be the criterion for assessing a person’s status in the society. Families vied with one another is spending money for these functions and had gone bankrupt. Consequently the girl child was considered a curse.

The four function to be conducted were Minnukettu Kalyanam, a mock marriage, Thirandu Kalyanam – to declare a girl’s puberty, Podavakoda Kalyanam – Wedding, and Pulikudi Kalyanam – at the time of the first pregnancy.

The Guru strictly forbade three of these functions, except the wedding which he modernized. By stopping three expensive functions, the parents of the Girl child heaved a big sigh of relief as the girl child became less of a financial burden.

The modernization of marriages was a great social debut. The Guru insisted that the proposed bride and groom must be allowed to meet and talk to each other and understand each other, They have to find out by themselves whether they suit each other. The marriage has to be performed after getting their consent, in a very simple, inexpensive way.

This modernization of marriages served two purposes. It gave a fillip to the woman’s self respect. She was given the freedom to choose and exert her will. This is the greatest gist to the women. The parents were also happy because expenses were reduced.

Parallel organization:

Following the example of SNDP, Paralled organizations like Yogakshema Sabha, N.S.S and Sadhujana Paripalana Sabha etc were formed and introduced reformatory measures. The rule of primogeniture and morganatic marriages came to be abolished

The Change in the Society:

After the Guru administered the supreme panacea of education, spirituality and social reformation measures there is a magical transformation in the women. The women developed an identity, individuality, dignity, and a voice of her own, and gained a respectable place in the society.

The change is reflected in the literature of 20th Century. From 13th to 19th C, the poets of Kerala (mostly Manipravalam) described only the physical charms of a woman. The heroines of Unniyadi Charitam, Unnu Neeli Sandesam, Unnichirutevi Charitam, Chandrotsavam etc., have only one character, a beautiful body, to give pleasure to the man. The had no mind or soul. This mind and soul which was absent in the women characters, were re-invested in them in the imaginative creations of Kumaran Asan. Asan’s heroines, Nalini, Leela, Savitri, Seetha, Chandalika and even Vasavadatta emerge as women with not body alone, but mind and soul also, who are capable of analyzing and expressing situations in life in philosophical light. They are ideal women conceived in the mind of the poet, influenced by the vision of Sree Narayana Guru.


THE IDEAL WOMAN - The Vision of Sree Narayana Guru

To conclude the paper, it becomes necessary to look at the picture of the ideal woman, as envisaged by the Guru. The statement made by the Guru from Ceylon says that girls must be trained to become goddesses of prosperity for homes. In a poem by the Guru “Bharya Dharmam” (Duties of a Wife) he gives utmost importance to the lady of the house. A woman having qualities suitable to her home, and capable of controlling the expenses to be within the income limit, will be a support to the man of the house. She is expected to be virtuous, chaste, loving and respectful to her husband. It is her duty to look after herself and preserve the name and fame of the family. Such a woman will be respected not only by the husband but also by the gods. The prosperity of the home and the well – being of the children depend on the qualities of the lady of the house.

This poem has to be viewed in the framework of the social conditions of the day. As the title of the poem indicates, this is a home oriented vision of a woman. The ideas are similar to those in Thirukkural. In those days, when the woman was confined to the house, the accepted role of a wife was that of a glorified servant. But Narayana Guru elevates the wife to a high pedestal, as the financial controller of home, the custodian of the reputation of the family, the defender of herself, and the dispensor of destinies of all the members of the family. If the man is the bread- winner, she is the home- maker and commands his respect, as her role is equally responsible and respectable. In the social set up of those days, this picture of the ideal wife must have appeared like a revolutionary outburst.

The women in general are career-conscious now, and they are willing and ready to take up any challenging career. The women of Kerala are certainly in the forefront in this. But the Avarna women of Kerala should realize that, they are what they are now, because of Narayana Guru. It was he who kindled the light of knowledge and opened the doors of the school to their grand mothers or great grand mothers. This seed of revolution – women’s education – which he had sown, had grown and borne fruit, which the modern women harvest as “Women’s Empowerment”. They should not forget their benefactor and the rich legacy which he had bestowed on them.

Image result for Smt. Sathya Bai SivadasSmt. Sathya Bai Sivadas

Author of “Sree Narayana Guru, The Practical Philosopher” & Sree Narayana Guru, The Social Philosopher of Kerala”.

Paper presented at The Conference on Education and Organization as the part of the Platinum Jubilee Celebration of Sivagiri Theerthadanam

- By Sree Narayana Mandira Samithi, Mumbai on 16-12-07.

Monday 29 August 2016

നിത്യചൈതന്യയതി ദര്‍ശനങ്ങളിലൂടെ നടന്ന ബഹുമുഖപ്രതിഭ രാജേഷ് കാവുംപാടം

വ്യത്യസ്ത ആശയങ്ങളിലൂടെ നടക്കുന്നവരുടെ ഒത്തുചേരലായിരുന്നു നിത്യ ചൈതന്യ യതിയുടെ സൗഹൃദങ്ങള്‍. മതങ്ങള്‍ വരച്ചിടാത്ത ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതിക്ക് ലോകത്തിന്റെ നാനാഭാഗത്തും ശിക്ഷ്യന്മാരുടെ നീണ്ട നിരയുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തെ മറ്റ് പണ്ഡിതന്മാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്.

വിദ്യാര്‍ഥിയായിരുന്ന കാലത്ത് ക്ലാസില്‍വെച്ചുണ്ടായിരുന്ന അനുഭവം വായിച്ചാല്‍ മാത്രം മതി യതിയുടെ ദര്‍ശനം ലളിതമായി മനസിലാക്കാന്‍. ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെങ്കിലും സന്യാസം സ്വീകരിച്ചതോടെ യതിയായി മാറുകയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ പ്രചാരകനും പ്രയോക്താവുമായിരുന്ന നടരാജഗുരുവിനു ശേഷം ശ്രീനാരായണ ദര്‍ശനങ്ങള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു യതി. സന്ന്യാസിയായിരുന്നെങ്കിലും വിവിധ മതപണ്ഡിതന്മാരുടെ ഇടയില്‍ യതിയുടെ പഠനങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. ‘ഭൗതികം, ആദ്ധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം പാണ്ഡിത്യം നേടുകയും പഠിപ്പിക്കുകയും ചെയ്തു. പ്രാചീന കാലഘട്ടം, മദ്ധ്യകാലഘട്ടം, ആധുനിക കാലഘട്ടം തുടങ്ങിയ വിവിധ കാലഘട്ടങ്ങളിലെ ദര്‍ശനങ്ങളെക്കുറിച്ച് യതി പഠനം നടത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ വകയാറില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം വീടുവിട്ട് സാധുവിനെപ്പോലെ ‘ഭാരതത്തിലുടനീളം അലഞ്ഞു തിരിഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. ഈ യാത്രക്കിടെ ഗാന്ധിജിയുമായും പ്രശസ്തരായ നിരവധി വ്യക്തികളുമായും അടുത്ത് ഇടപഴകാനും അവരില്‍നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹര്‍ഷിയില്‍ നിന്നാണ് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചത്.

സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത സന്യാസിമാര്‍, രമണ മഹര്‍ഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിന്‍ അടുത്ത ബന്ധമുണ്ടായിരുന്നു.

പലസ്ഥലങ്ങളിലും സഞ്ചരിച്ചശേഷം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യു സി കോളേജില്‍ തത്ത്വശാസ്ത്രം പഠനത്തിനായി ചേര്‍ന്നു.

അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠിച്ചു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഈ സമയത്ത് വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു. നടരാജ ഗുരുവിന്റെ മരണത്തിനു ശേഷം നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലും ശിഷ്യരെ സ്വന്തം കര്‍മമാര്‍ഗം തിരഞ്ഞെടുക്കുവാന്‍ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകള്‍ വരെയും വ്യാപൃതനായിരുന്നു.

അദൈ്വത വേദാന്തത്തിന്റെയും ‘ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യ യതി കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു.

ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാര്‍ശനികര്‍ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ‘ഭാഷയില്‍ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ഇംഗ്ലീഷില്‍ 80 പുസ്തകങ്ങളും രചിച്ചു. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാല ചെയര്‍പേര്‍സണായും ലോക പൗരന്മാരുടെ ലോക ഗവണ്‍മെന്റ്’ എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും പ്രവര്‍ത്തിച്ചു. 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ താമസിക്കുമ്പോഴാണ് യതി വിടപറഞ്ഞത്.

ഭഗവദ്ഗീത, മഹര്‍ഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാര്‍ത്ഥന, ബൃഹദാരണ്യകോപനിഷദ്, ഏകലോകാനുഭവം, പ്രേമവും അര്‍പ്പണവും, ഇതോ അതോ അല്ല ഓം, നാരായണഗുരുവിന്റെ ആത്മോപദേശശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങള്‍, ദര്‍ശനമാലയുടെ മനശാസ്ത്രം, അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം, ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്, പ്രേമവും അനുഗ്രഹങ്ങളും, ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം, ഭാരതീയ മനശാസ്ത്രം, യതിചരിതം, ആത്മകഥ, സ്‌നേഹസംവാദം, മരണം എന്ന വാതിലിനപ്പുറം, വിശുദ്ധ ഖുര്‍ആന് ഹൃദയാഞ്ജലി, ലാവണ്യനുഭവവും സൗന്ദര്യനുഭൂതിയും എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.

ദർശനമാല

ശ്രീനാരായണഗുരു രചിച്ച ഒരു ദാർശനിക കൃതിയാണ് ദർശനമാല. സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ 10 ശ്ലോകങ്ങൾ വീതമുള്ള 10 ഭാഗങ്ങളാണുള്ളത്. ഏറ്റവും ഗഹനവും കൈവല്യസിദ്ധി പ്രദാനം ചെയ്യുന്നതുമായ അദ്വൈത സിദ്ധാന്തമാണ് ഈ കൃതിയിലൂടെ ഗുരുദേവൻ അവതരിപ്പിക്കുന്നത്. വിഭിന്ന മതങ്ങൾ വർണിച്ച്, അവയോരോന്നും ഒന്നൊന്നായി നിരാകരിച്ച് സ്വമതം സ്ഥാപിക്കുന്ന പാരമ്പര്യരീതിയിൽനിന്നു വ്യത്യസ്തമായി വിഭിന്ന മതങ്ങളുടെ താത്ത്വിക സമന്വയത്തിലൂടെ അദ്വൈതസിദ്ധാന്തത്തെ അരക്കിട്ടുറപ്പിക്കുന്നു ദർശനമാല.

അധ്യാരോപദർശനം, അപവാദദർശനം എന്നീ ആദ്യഭാഗങ്ങളിൽ ബ്രഹ്മമാണ് സത്യമെന്നും ജഗത്ത് മിഥ്യയാണെന്നും സമർഥിക്കുന്നു. ജഗത്തിന്റെ ഉദ്ഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:

“ ആസീദഗ്രേ സദേവേദം ഭുവനം സ്വപ്നവത്പുനഃ
സസർജസർവം സങ്കല്പമാത്രേണ പരമേശ്വരഃ ”

(സൃഷ്ടിക്കപ്പെടുന്നതിനുമുമ്പ് ഈ ജഗത്ത് സത്ത് മാത്രമായിരുന്നു. നാമരൂപങ്ങളില്ലാതെ സത്സ്വരൂപം മാത്രമായിരുന്നു. തുടർന്ന് ഈശ്വരൻ സ്വപ്നപദാർഥങ്ങളെപ്പോലെ എല്ലാറ്റിനെയും സൃഷ്ടിച്ചു. സ്വപ്നങ്ങൾ സങ്കല്പങ്ങൾക്കെന്നപോലെ സങ്കല്പമാണ് സ്വപ്നപ്രപഞ്ചത്തിനും കാരണം). ഇതുതന്നെ വീണ്ടും

“ പ്രാഗുത്പത്തേരിദം സ്വസ്മിൻ നിലീനമഥ വൈസ്വതഃ
ബീജാദങ്കുരവത് സ്വസ്യശക്തിരേവാസൃജത് സ്വയം ”

എന്ന ശ്ലോകത്തിലും (ഉത്പത്തിക്കുമുമ്പ് ജഗത്ത് ഈശ്വരനിൽ നിലീനമായിരുന്നു. തുടർന്ന് വിത്തിൽനിന്ന് മുളപൊട്ടുന്നതുപോലെ ഈശ്വരനിൽനിന്ന് ജഗത്സൃഷ്ടിയും നടന്നു) വർണിക്കുന്നു. അധ്യാരോപ ദർശനത്തിൽ യാതൊരുവനിൽ നിന്നാണോ ഈ പ്രപഞ്ചം ഉദ്ഭവിച്ചത് അവൻ വിഷ്ണുവാണ്, ശിവനാണ്, പരനാണ്, അവനാണ് ബ്രഹ്മം, അഥവാ എല്ലാറ്റിനും മീതേയുള്ള പരമാത്മാവ് എന്നാണ് ഉപദേശിക്കുന്നത്. ആര് പ്രപഞ്ചത്തെ ഇവിടെ ഒന്നിനോടൊന്നു വേർപെട്ടതായി പലതെന്ന മട്ടിൽ ദർശിക്കുന്നുവോ അവൻ മൃത്യുവിൽനിന്ന് മൃത്യുവിനെ പ്രാപിക്കുന്നു (സംസാരസാഗരത്തിലകപ്പെട്ട് ഉഴലുന്നു) എന്ന ശ്ലോകത്തോടെ അപവാദ ദർശനം സമാപിക്കുന്നു.

തുടർന്ന് അസത്യ ദർശനമാണ്. ജഗത്ത് അസത്യമാണെന്നും ജഗത്തായി ഭവിക്കുന്നതു മുഴുവനും മനോമയമാണെന്നും ഇതിൽ സ്ഥാപിക്കുന്നു.

“ സങ്കല്പ കല്പിതം ദൃശ്യം സങ്കല്പോയത്ര വിദ്യതേ
ദൃശ്യം തത്രച നാന്യത്ര കുത്രചിദ്രജ്ജുസർപ്പവത് ”

(സങ്കല്പത്താൽ കല്പിക്കപ്പെട്ടതാണ് ഈ ജഗത്ത്. എന്തു കൊണ്ടെന്നാൽ യാതൊരിടത്ത് രജ്ജുസർപ്പംപോലെ സങ്കല്പം ഉണ്ടോ അവിടെ മാത്രമേ ദൃശ്യവും ഉള്ളൂ. കയറു കാണുമ്പോഴേ പാമ്പാണെന്നുള്ള തോന്നൽ ഉണ്ടാകുന്നുള്ളൂ.)

അടുത്തത് മായാദർശനമാണ്. മായയുടെ തത്ത്വമാണ് ഇതിൽ നിരൂപണം ചെയ്തിരിക്കുന്നത്. 'ന വിദ്യതേ യാ സാ മായാ' എന്ന ലക്ഷണം മായയുടെ സത്തയെ നിഷേധിക്കുന്നു. ഒരു കുടത്തിന്റെ ഉത്പത്തിക്കു മുമ്പുള്ള ഭാവം മണ്ണെന്നതുപോലെ ജഗത്സൃഷ്ടിക്കുമുമ്പുള്ള ഭാവം ബ്രഹ്മമാണ്; മറ്റൊന്നില്ല. ഇല്ലാത്തത് ഇല്ലാത്തതുതന്നെ ആണെന്നും, ഉള്ളതാകട്ടെ ഉണ്മതന്നെ എന്നുമുള്ള അറിവാണ് വിദ്യ. ആത്മാവ് മാത്രമേ സത്യമായിട്ടുള്ളൂ എന്നും അനാത്മാവായ ജഗത്ത് ഇല്ലാത്തതാണെന്നുമുള്ള അറിവ് വിദ്യകൊണ്ട് സിദ്ധിക്കുന്നു.

മായയുടെ മറ്റൊരു ഭേദമായ അവിദ്യ ഭ്രമമാണ്. ആത്മാവ് ഇല്ലാത്തതാണെന്ന തോന്നൽ അവിദ്യകൊണ്ടാണ് ഉണ്ടാകുന്നത്. തമസ്സ് അഥവാ അജ്ഞാനം മായയുടെ മൂന്നാമത്തെ ഭേദമാണ്. ആത്മാവിൽ പ്രപഞ്ചം സങ്കല്പിക്കപ്പെടുന്നത് അജ്ഞാനത്താലാണ്.

ഭാനദർശനമാണ് അഞ്ചാമത്തേത്. പണ്ഡിതന്മാരാൽ വളരെയേറെ പ്രശംസിക്കപ്പെട്ടിട്ടുള്ള ഭാഗമാണിത്. 'ഭാനം' എന്നാൽ പ്രതീതി (തോന്നൽ) ആണ്. ഇത് സ്വതവേ ചാഞ്ചല്യാവസ്ഥയാണ്. ഭാനത്തിന് സാമാന്യം, വിശേഷം എന്നിങ്ങനെ രണ്ടു ഭേദങ്ങളും, സാമാന്യത്തിന് സ്ഥൂലം, സൂക്ഷ്മം, കാരണം, തുര്യം എന്ന് നാല് ഭേദങ്ങളും കല്പിച്ചിട്ടുണ്ട്. ഇവ യഥാക്രമം ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, സമാധി എന്നീ അവസ്ഥകളിലാണുണ്ടാകുന്നത്. ഞാൻ ബ്രഹ്മം തന്നെയാണെന്ന അറിവ് സമാധിയിലാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഈ അവസ്ഥ തുര്യം എന്ന് അറിയപ്പെടുന്നു.

തുടർന്ന് കർമദർശനമാണ്. അരൂപിയും അസംഗനും സ്വപ്രകാശനുമാണ് ബ്രഹ്മമെങ്കിലും മായാബലത്താൽ പല രൂപത്തിൽ, പലതരം കർമങ്ങളിൽ വ്യവഹരിക്കപ്പെടുന്നു. ഇതിനെയാണ് ഈ ഭാഗത്തിൽ വർണിച്ചിട്ടുള്ളത്. അടുത്തതായി വരുന്ന ജ്ഞാനദർശനത്തിൽ 'സത്യംജ്ഞാനമനന്തം ബ്രഹ്മം' എന്ന തത്ത്വദർശനം ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മജ്ഞാനംകൊണ്ടു മാത്രമേ അനശ്വരവും നിത്യനിരാമയവുമായ കൈവല്യപ്രാപ്തി ലഭ്യമാവുകയുള്ളൂ എന്നാണ് ഗുരു അരുളിച്ചെയ്തത്.

“ ഓം തത് സദിതി നിർദിഷ്ടം ബ്രഹ്മാത്മൈക്യമുപാഗതം
കല്പനാദിവിഹീനം യത്തദ് പരമംജ്ഞാനമീര്യതേ ”

(ഓം, തത്, സത് എന്നിങ്ങനെ മൂന്ന് തരത്തിൽ ശ്രുതിയാൽ നിർദേശിക്കപ്പെട്ടതും തത്ത്വമസി മഹാവാക്യത്തിലൂടെ പ്രതിപാദിക്കപ്പെട്ടതുമായ ജീവ ബ്രഹ്മ ഐക്യരൂപത്തിലുള്ള യാതൊരു ജ്ഞാനമാണോ ഉള്ളത് അതാണ് പരമമായ ജ്ഞാനം).

ആധ്യാത്മിക ചിന്തയിൽ ഭക്തിക്കുള്ള സ്ഥാനത്തെപ്പറ്റി വിശകലനം ചെയ്യുന്ന ഭക്തിദർശനത്തിൽ ആത്മാഭിമുഖമായ ധ്യാനത്തെപ്പറ്റി വിശദീകരിക്കുന്നു. അടുത്ത യോഗദർശനത്തിൽ നാമരൂപാത്മകമായ ഈ പ്രപഞ്ചമാകെ ബ്രഹ്മം തന്നെയാണ് എന്നുള്ള ബോധം തെളിയുന്നതോടെ മനസ്സ് ബ്രഹ്മത്തിൽ വിലയം പ്രാപിക്കുന്നതിനെയാണ് വിശേഷിപ്പിക്കുന്നത്. 'യോഗശ്ചിത്തവൃത്തിനിരോധഃ' എന്ന പാതഞ്ജലസൂത്രം ഇവിടെ അർഥവത്താകുന്നു. മനസ്സ് വാസനാബലത്താൽ ഓരോന്നിന്റെ പുറകേ പോകാതെ ബലമായി നിരോധിച്ച് ആത്മാവിൽത്തന്നെ ഉറപ്പിക്കുകയാണ് യോഗം. യോഗസംസിദ്ധിക്കായി ഗുരുദേവൻ ഖേചരീ മുദ്രയെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. ഭ്രൂമധ്യത്തിൽ ദൃഷ്ടിയെ ഉറപ്പിച്ച് നാവിന്റെ അഗ്രം വളച്ച് ഉൾനാക്കിന്റെ അറ്റത്ത് മുകളിലായി ഉറപ്പിച്ച് ധ്യാനത്തിൽ ലയിക്കുന്നതിനെയാണ് ഖേചരീമുദ്ര എന്നു വിശേഷിപ്പിക്കുന്നത്.

അവസാനത്തെ ഭാഗമായ നിർവാണദർശനത്തിൽ സംസാരദുഃഖത്തിന്റെ മറുകര കടന്നെത്തേണ്ട ആത്യന്തിക ശാന്തിയായ മോക്ഷത്തെയും അതിന്റെ ഫലമായി ലഭിക്കുന്ന സ്വരൂപാനന്ദത്തെയും പ്രതിപാദിക്കുന്നു. ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല എന്ന അദ്വൈത വേദാന്തത്തിന്റെ പരമപവിത്രമായ 'തത്ത്വമസി' മഹാവാക്യം സുലളിതമായി ആർക്കും ഗ്രഹിക്കാവുന്ന തരത്തിൽ ഉദാഹരണസഹിതം വിശദമാക്കുന്ന ദർശനമാല വേദാന്തസാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്.

Author Unknown

Monday 8 August 2016

ഡോ. പി. പല്‌പു. Dr. P . Palpu

തിരുവനന്തപുരം പേട്ടയില്‍ നെടുങ്ങോട്ടു വീട്ടില്‍ 1863 നവംബര്‍ 2-ആം  തീയതിയാണ്‌ ഡോക്‌ടര്‍ പല്‍പു ജനിച്ചത്‌. പല്‍പുവിന്റെ അച്ഛന്‍ തച്ചക്കുടിയില്‍ പപ്പു എന്നു വിളിച്ചുവന്നിരുന്ന ഭഗവതി പത്മനാഭനും, നെടുങ്ങോട്ടു വീട്ടില്‍ പപ്പമ്മ എന്ന്‌ വിളിപ്പേരുള്ള മാതപെരുമാളുമായിരുന്നു അമ്മ. ഇംഗ്ലീഷ്‌ ഭാഷയില്‍ സാമാന്യം പരിജ്ഞാനമുള്ള പല്‍പുവിന്റെ അച്ഛന്‍, ക്രിസ്‌ത്യാനികളായ ഉപദേശിമാരെ വീട്ടില്‍ വിളിച്ചു വരുത്തിയാണ്‌ പഠിച്ചത്‌. അക്കാലത്ത്‌ കോടതികളില്‍ വ്യവഹരിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ്‌ ഒരു പരീക്ഷ നിശ്ചയിക്കുകയും ആ പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി പല്‍പുവിന്റെ അച്ഛനും അപേക്ഷ നല്‍കി. പരീക്ഷയില്‍ പാസ്സാകും എന്ന്‌ മനസ്സിലായ മുന്നോക്ക ജാതിയില്‍പ്പെട്ട ജാതി കുശുമ്പന്മാര്‍ ദിവാന്‍ജിയെ കണ്ട്‌ തച്ചക്കുടിയില്‍ പപ്പുവിനെ പരീക്ഷ എഴുതുവാന്‍ അനുവദിച്ചില്ല. പിന്നീട്‌ ഡോക്‌ടര്‍ പല്‍പ്പുവിനും പല്‍പുവിന്റെ ജ്യേഷ്‌ഠന്‍ പി. വേലായുധനും ജോലിക്കുവേണ്ടി ഗവണ്‍മെന്റില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴും ഉണ്ടായ അനുഭവം ഇതുതന്നെയായിരുന്നു. 

കുടിപ്പള്ളിക്കൂടത്തിലെ പഠിപ്പുകഴിഞ്ഞ പല്‌പുവിന്‌ ഇംഗ്ലീഷ്‌ പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പല്‍പുവിന്റെ അച്ഛന്‍ നടത്തിവന്നിരുന്ന കോണ്‍ട്രാക്‌ട്‌ സംബന്ധമായ ജോലികളില്‍ വലുതായ നഷ്‌ടം സംഭവിച്ചതിനാല്‍ സാമ്പത്തികമായ പരാധീനതകള്‍ നേരിടേണ്ടിവന്നു. എങ്കിലും ഫെര്‍ണാണ്ടസ്‌ എന്ന സായ്‌പ്‌ പേട്ടയില്‍ താമസിച്ച്‌ കുട്ടികളെ ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്നു. ഇംഗ്ലീഷ്‌ പഠിപ്പിക്കുവാന്‍ ഫെര്‍ണാണ്ടസിന്റെ അടുക്കല്‍ പല്‍പുവിനെ ചേര്‍ത്തെങ്കിലും ഫീസിന്റെ കാര്യത്തില്‍ കൃത്യത പാലിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പഠിപ്പില്‍ കാണിച്ചിരുന്ന അനിതരസാധാരണമായ സാമര്‍ത്ഥ്യം ഫെര്‍ണാണ്ടസിനെ ഹഠാദാകര്‍ഷിച്ചിരുന്നു. അതിനാല്‍ ഫീസിന്റെ കാര്യത്തില്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ക്കു പുറമേ പല്‌പുവിന്‌ ആവശ്യമായ പുസ്‌തകങ്ങള്‍കൂടി വാങ്ങിച്ചു കൊടുത്തിരുന്നു. അതിനുശേഷം പല്‌പു തിരുവനന്തപുരത്തുള്ള ഇംഗ്ലീഷ്‌ സ്‌കൂളില്‍ ചേര്‍ന്നു. സ്‌കൂള്‍ അധികൃതര്‍ അദ്ദേഹത്തെ പരീക്ഷിച്ച്‌ മൂന്നാം ഫാറത്തിലാണ്‌ ചേര്‍ത്തത്‌. അപ്പോഴും കുബുദ്ധികള്‍ വെറുതെ ഇരുന്നില്ല. അവരുടെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. പക്ഷേ, ഹെഡ്‌മാസ്റ്റര്‍ ഒരു സായ്‌പായിരുന്നു. അയാളുടെ അടുക്കല്‍ അവരുടെ ഉപജാപങ്ങളൊന്നും വിലപ്പോയില്ല. പി.വേലായുധന്റെ അനിയനാണെന്ന്‌ അറിഞ്ഞപ്പോള്‍ ഏറെ സന്തോഷവും ഉണ്ടായി. സഹപാഠികള്‍ പല്‌പുവിനെ ഒറ്റപ്പെടുത്തി. അവസാനത്തെ ബഞ്ചില്‍ ഒറ്റയ്‌ക്ക്‌ ഇരിക്കേണ്ടിവന്നു. പലരുടെയും അടുക്കല്‍ കൈ കാണിച്ചിട്ടാണ്‌ ഫീസിനുള്ള തുക തികച്ചിരുന്നത്‌. 

1883-ല്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. കോളേജില്‍ ചേര്‍ന്ന്‌ പഠിക്കണമെന്ന ആഗ്രഹം സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ പലപ്പോഴും പ്രതിസന്ധിയിലായി. പ്രതിബന്ധങ്ങളുടെ മുന്‍പില്‍ മുട്ടു മടക്കുന്നവനായിരുന്നില്ല ഈ ബാലന്‍. കോളേജില്‍ ചേരാന്‍തന്നെ തീരുമാനിച്ച്‌ പഠിത്തവും ആരംഭിച്ചു. എത്രശ്രമിച്ചിട്ടും ഫീസിനുള്ള തുക തികയ്‌ക്കാന്‍ കഴിഞ്ഞില്ല. ഇടയ്‌ക്കുവെച്ച്‌ പഠിപ്പ്‌ മുടക്കേണ്ടിവന്നു. അടുത്ത വര്‍ഷം കോളേജ്‌ തുറന്നപ്പോള്‍ വീണ്ടും കോളേജില്‍ ചേര്‍ന്നു. കാലത്ത്‌ 7 മണിമുതല്‍ കോളേജില്‍ പോകുന്നതുവരെയും, വൈകിട്ട്‌ കോളേജ്‌ വിട്ടുവന്ന്‌ രാത്രി 8 വരെയും ആയിരുന്നു കുട്ടികളെ പഠിപ്പിക്കുന്ന സമയം. കോളേജ്‌ പഠനത്തിനുള്ള പണത്തിനു പുറമെ വീട്ടുചിലവിനുള്ള പണംകൂടി ഈ ട്യൂഷനില്‍നിന്ന്‌ ലഭിച്ചിരുന്നു. പഠിപ്പിക്കലും പഠിപ്പുമായി പല്‌പു മുന്നേറി. 

ആയിടയ്‌ക്ക്‌ സര്‍ക്കാര്‍ ഗസറ്റിലൊരു പരസ്യം കണ്ടു. തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ അവര്‍ നടത്തിവരുന്ന മെഡിക്കല്‍ സ്‌കൂളിലേക്ക്‌ വിദ്യാര്‍ത്ഥികളെ എടുക്കുന്നതിനുള്ള പ്രവേശനപരീക്ഷ നടത്തുന്നതാണെന്ന്‌. ഈ പരീക്ഷയ്‌ക്ക്‌ ചേരുന്നതിനായി പല്‌പു അപേക്ഷ അയച്ചു. ഇംഗ്ലീഷില്‍ ഒന്നാമനായും മറ്റുവിഷയങ്ങളിലെല്ലാം രണ്ടാമനായും പല്‌പു ജയിച്ചു. പല്‍പുവിനെ സ്‌കൂളില്‍ ചേര്‍ക്കും എന്നായപ്പോള്‍ ഹൃദയവികാസം സിദ്ധിക്കാത്ത ഏതാനും ജാതിക്കോമരങ്ങള്‍ കൂടിയാലോചിച്ചു. പല്‌പു പരീക്ഷ ജയിച്ച്‌ ഡോക്‌ടറായാല്‍ അയാള്‍ കൊടുക്കുന്ന ഇംഗ്ലീഷ്‌ മരുന്നില്‍ ചേര്‍ക്കുന്ന വെള്ളം സവര്‍ണ്ണര്‍ കുടിക്കേണ്ടിവരില്ലേ? ഈഴവന്‍ തൊട്ട വെള്ളം കുടിക്കേണ്ടിവരിക! ഈ ധര്‍മ്മരാജ്യത്ത്‌ അങ്ങനെയൊരു ഗതികേട്‌ വരികയോ? അവര്‍ സങ്കടമുണര്‍ത്തിച്ചു. കീഴാചാരങ്ങള്‍ക്ക്‌ വിരുദ്ധമായ ഈ നടപടി ചെയ്യരുതെന്ന്‌. മെഡിക്കല്‍ സ്‌കൂളിലേയ്‌ക്ക്‌ തിരഞ്ഞെടുക്കുന്നവരുടെ ലിസ്റ്റ്‌ പുറത്തുവന്നു. പരീക്ഷയില്‍ ഒന്നാമനായി പാസ്സായ പല്‌പുവിന്റെ പേര്‍ അതിലില്ല. കാരണമന്വേഷിച്ചു. വയസ്സ്‌ കൂടിപ്പോയെന്നു പറഞ്ഞു. ശുദ്ധഗതിക്കാരനായ പല്‌പു, പ്രായം കൂടിയിട്ടില്ല എന്ന്‌ ജാതകം ഹാജരാക്കി തെളിയിച്ചു. കൂടുതല്‍ തെളിവിന്‌ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നിട്ടും അധികാരികള്‍ വകവെച്ചില്ല. അപ്പോഴാണ്‌ കാര്യത്തിന്റെ കിടപ്പ്‌ മനസ്സിലായത്‌. വയസ്സ്‌ കൂടിപ്പോയതല്ല, ജാതിയാണ്‌ പ്രശ്‌നമെന്ന്‌. പുതിയ പൗരുഷവും ആത്മവിശ്വാസവും അദ്ദേഹത്തില്‍ ഉദയം ചെയ്‌തു. മെഡിക്കല്‍ പരീക്ഷ ജയിച്ചേ തീരൂ എന്നായി. മദ്രാസില്‍ പോയാല്‍ പഠിക്കാം. ഒരു കൊല്ലത്തില്‍ ഫീസ്‌ ഇനത്തില്‍തന്നെ 150 ക. വേണം. പുസ്‌തകങ്ങള്‍ക്കും മറ്റും വേറെയും. ഉദാരമതികളായ പല സുഹൃത്തുക്കളില്‍ നിന്നുമായി 75 ക. ശേഖരിച്ചു. ഇനിയുംവേണം 75ക. 

മകന്റെ ആഗ്രഹം മനസ്സിലാക്കിയ മാതാവ്‌ തന്റെ ആഭരണമെല്ലാം അഴിച്ചുകൊടുത്തു. ആഭരണങ്ങള്‍ അധികമുണ്ടായിരുന്നു എങ്കിലും അവ വിറ്റപ്പോള്‍ വളരെയൊന്നും ലഭിച്ചില്ല. അതിന്‌ കാരണവുമുണ്ട്‌. ഈഴവര്‍ക്ക്‌ അന്ന്‌ നല്ല സ്വര്‍ണ്ണംകൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതിനാല്‍ സ്വര്‍ണ്ണത്തില്‍ ധാരാളം വെള്ളി ചേര്‍ത്തിരുന്നു. അമ്മയുടെ ഈ ആഭരണങ്ങള്‍ മുഴുവനും തൂക്കി വിറ്റിട്ടാണ്‌ പോരാതെ വന്ന സംഖ്യ തികച്ചത്‌. അഭിമാനകരമായ ഈ സ്‌മരണയാണ്‌ പില്‌ക്കാലത്ത്‌ എസ്‌.എന്‍.ഡി.പി.യുടെ ഒരു വനിതാ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചപ്പോള്‍ ആ മാതാവിനെക്കൊണ്ട്‌ ഇങ്ങനെ പറയിച്ചത്‌. സഹോദരികളെ, നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങള്‍ വിറ്റെങ്കിലും മക്കളെ പഠിപ്പിക്കുക 1885 ഒക്‌ടോബര്‍ 1 - ന്‌ ചെന്നൈ മെഡിക്കല്‍ കോളേജില്‍ എല്‍. എം. എസ്‌. ക്ലാസ്സില്‍ ചേര്‍ന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ പല്‌പുവിന്‌ എത്രയെത്ര ക്ലേശങ്ങളാണ്‌ സഹിക്കേണ്ടിവന്നിട്ടുള്ളതെന്ന്‌ എണ്ണിയെണ്ണി പറയുക. 

ഡോക്‌ടര്‍ ബിരുദവുമായി തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയ പല്‌പു പൊന്നുതമ്പുരാന്റെ കീഴില്‍ എന്തെങ്കിലും ഒരു ജോലി തരേണമെന്ന്‌ അപേക്ഷിച്ചു. ബി. എ. പാസ്സായ തന്റെ ജ്യേഷ്‌ഠന്‍ ഹര്‍ജി കൊടുത്തപ്പോള്‍ ഒരു ഇണ്ടാസ്‌ കൊടുത്തു. ഹര്‍ജിക്കാരന്‌ ഇപ്പോള്‍ ഗവണ്‍മെന്റ്‌ സര്‍വ്വീസില്‍ പ്രവേശനം ഇല്ല. എന്നാല്‍ പല്‌പുവിന്റെ അപേക്ഷയ്‌ക്ക്‌ മറുപടിപോലും കൊടുത്തില്ല. അതിനുശേഷം എല്‍. എം. എസ്‌. പരീക്ഷ പാസ്സാകാത്ത മൂന്ന്‌ സവര്‍ണ്ണരെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. 

വ്രണിത ഹൃദയനായ പല്‍പു നാടുവിട്ടു. ആദ്യം മദ്രാസ്‌ ഗവണ്‍മെന്റ്‌ സ്‌പെഷ്യല്‍ വാക്‌സിന്‍ ഡിപ്പോ സൂപ്രണ്ടായി 70 രൂപ ശമ്പളത്തില്‍ നിയമിതനായി. 1891 നവംബര്‍ 2-ന്‌ മൈസൂര്‍ മെഡിക്കല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. പല്‌പുവിന്റെ ജന്മദിനമായിരുന്നു അന്ന്‌. 100 ക. ആയിരുന്നു ശമ്പളം. അധികം താമസിക്കാതെ ഭ്രാന്താശുപത്രി, കുഷ്‌ഠരോഗാശുപത്രി, മെഡിക്കല്‍ സ്റ്റോര്‍സ്‌ എന്നിവയുടെ സബ്‌ ചാര്‍ജ്ജ്‌ കൊടുത്ത്‌ കൂടുതല്‍ ഉത്തരവാദിത്വമേറിയ ഉദ്യോഗത്തില്‍ നിയമിച്ചു. 

ഓരോ മാസവും ശമ്പളം ലഭിച്ചാല്‍ ആദ്യം ചെയ്യുന്ന ഒരു കൃത്യമുണ്ട്‌. തന്നെ ഇംഗ്ലീഷ്‌ പഠിപ്പിച്ച ഫെര്‍ണാണ്ടസിന്‌ നിശ്ചിതസംഖ്യ അയച്ചുകൊടുക്കുക. നാട്ടില്‍ പോകുന്ന അവസരങ്ങളിലെല്ലാം ഗുരുനാഥനെ പോയിക്കാണുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും പതിവായിരുന്നു. 

ചരിത്രപ്രസിദ്ധമായ മലയാളി മെമ്മോറിയലിന്റെ കാരണക്കാരില്‍ ഒരാളും മൂന്നാമത്തെ പേരുകാരനും കൂടിയാണ്‌ ഡോക്‌ടര്‍. തിരുവിതാംകൂര്‍ ചരിത്രത്തിലെ സ്‌മരണീയമായ സംഭവമാണിത്‌. സംഘടിത രാഷ്‌ട്രീയ പ്രക്ഷോഭണം അവിടെ ആരംഭിച്ചത്‌ ഇതോടുകൂടിയാണ്‌. പതിനായിരം മലയാളികള്‍ ഒപ്പിട്ട ഒരു ഭീമഹര്‍ജി മഹാരാജാവ്‌ തിരുമനസ്സിലേക്ക്‌ സമര്‍പ്പിച്ചു. ഈഴവരാദിയായ പിന്നോക്ക സമുദായക്കാര്‍ക്ക്‌ സര്‍ക്കാര്‍ പള്ളിക്കൂടമെല്ലാം തുറന്നു കൊടുക്കണമെന്നും ഗവണ്‍മെന്റ്‌ സര്‍വ്വീസില്‍ അവര്‍ക്ക്‌ പ്രവേശനം കൊടുക്കണമെന്നും അപേക്ഷിച്ചു. 

തിരുവിതാംകൂറിലെ ഈഴവരുടെ ബുദ്ധിമുട്ടുകളെയും ഗവണ്‍മെന്റ്‌ അവരോട്‌ ചെയ്യുന്ന അനീതികളെയും സംബന്ധിച്ച്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ചോദ്യം ചോദിപ്പിക്കുന്നതിന്‌ ജി.പി.പിള്ള ഇംഗ്ലണ്ടില്‍ പോയപ്പോള്‍ അദ്ദേഹം മുഖാന്തിരം വേണ്ട ഏര്‍പ്പാടുകള്‍ ചെയ്‌തു. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയ്‌ക്ക്‌ അനേകം പാര്‍ലമെന്റ്‌ മെമ്പര്‍മാരുമായി പരിചയമുണ്ടെന്ന്‌ അറിയുകയാല്‍ ആ മഹതിയുമായി പരിചയം സമ്പാദിക്കുവാന്‍ വിവേകാനന്ദസ്വാമികളോട്‌ ഒരു കത്തുവാങ്ങി ജി.പി.പിള്ളയ്‌ക്ക്‌ കൊടുത്തു. യാത്രാ ചെലവിന്‌ 500 രൂപ വേണമായിരുന്നു. അതിലേക്ക്‌ വേണ്ട സംഖ്യ ശേഖരിക്കാന്‍ ഡോക്‌ടര്‍ ലീവെടുത്തു തിരുവിതാംകൂര്‍ മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. സഞ്ചാരത്തില്‍നിന്ന്‌ 300 ക. മാത്രമെ പിരിഞ്ഞു കിട്ടിയുള്ളൂ. ബാക്കി പണം സ്വന്തം കൈയ്യില്‍നിന്നും കൊടുക്കുകയാണ്‌ ചെയ്‌തത്‌. സിസ്റ്റര്‍ നിവേദിതയുടെ സഹായത്തോടെ തിരുവിതാംകൂറിലെ ഈഴവരുടെ ദയനീയ കഥകള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ മുഴങ്ങി. ഇന്ത്യാ സ്റ്റേറ്റ്‌ സെക്രട്ടറി അന്വേഷിക്കാമെന്ന്‌ ഉറപ്പും കൊടുത്തു. ഇതിനും പുറമെ ഉപരിപഠനത്തിന്‌ ഇംഗ്ലണ്ടില്‍ പോയ അവസരത്തില്‍ ഡോ. പല്‍പു ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ അംഗമായിരുന്ന ദാദാഭായി നവറോജിയെക്കൊണ്ട്‌ പാര്‍ലമെന്റില്‍ ചോദ്യം ചോദിപ്പിക്കുകയും അദ്ദേഹമൊന്നിച്ചുപോയി ഇന്ത്യാ സ്റ്റേറ്റ്‌ സെക്രട്ടറിക്ക്‌ നേരിട്ട്‌ നിവേദനം നടത്തുകയും ചെയ്‌തു. ഇതിന്റെയെല്ലാം ഫലമായി പാര്‍ലമെന്റില്‍നിന്നും ബ്രിട്ടീഷ്‌ ഗവണ്‍മെന്റില്‍നിന്നും തുടരെത്തുടരെ തിരുവിതാംകൂര്‍ ഗവണ്‍മെന്റിനോട്‌ ഈഴവരുടെ സങ്കടങ്ങളെപ്പറ്റി അന്വേഷണം വന്നു. 

ഡോക്‌ടറുടെ പ്രവര്‍ത്തനങ്ങളുടെ തീഷ്‌ണത നിമിത്തം ഗവണ്‍മെന്റിന്‌ അവരുടെ നയത്തില്‍ മാറ്റം വരുത്താതെ ഗത്യന്തരമില്ലെന്നായി. സ്‌കൂള്‍ പ്രവേശനം, ഉദ്യോഗവിതരണം മുതലായ കാര്യങ്ങളില്‍ ഈഴവര്‍ക്ക്‌ അനുകൂലമായി ക്രമേണ പലമാറ്റങ്ങളും വരുത്തി. ഡോക്‌ടര്‍ പല്‌പുവിന്റെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായാണ്‌ ഇങ്ങനെയുള്ള മാറ്റങ്ങള്‍ക്ക്‌ ഗവണ്‍മെന്റ്‌ നിര്‍ബ്ബന്ധിതരായിത്തീര്‍ന്നതെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. 

ഡോ. പല്‌പുവിന്റെ ഈ ദൃശ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിനെ വല്ലാതെ വിഷമിപ്പിച്ചു. അവര്‍ മൈസൂര്‍ ദിവാനെ സ്വാധീനിച്ചു. ഇതേത്തുടര്‍ന്ന്‌ അദ്ദേഹത്തിന്‌ ഉദ്യോഗത്തില്‍നിന്ന്‌ ഡിസ്‌മിസലും മറ്റ്‌ പ്രതികൂലമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. സ്വാമി വിവേകാനന്ദന്‍ 1892-ല്‍ മൈസൂരിലെത്തി. ഡോ. പല്‌പുവുമായുള്ള കൂടിക്കാഴ്‌ച കഴിഞ്ഞതിനുശേഷം സ്വാമിജി സന്ദര്‍ശിച്ചത്‌ തിരുവിതാംകൂറാണെന്നുള്ളത്‌ അര്‍ത്ഥവത്താണ്‌. ജാതിശല്യം, തീണ്ടല്‍, തൊടീല്‍ മുതലായ ദുരാചാരങ്ങള്‍ നിറഞ്ഞ കേരളത്തെ ഭ്രാന്താലയമെന്ന്‌ പറഞ്ഞ്‌ അപഹസിക്കുവാന്‍ വിവേകാനന്ദസ്വാമികളെ പ്രേരിപ്പിച്ചത്‌ ഡോക്‌ടറില്‍നിന്നും അറിഞ്ഞ കാര്യങ്ങള്‍ കേരളത്തില്‍ എവിടെയും തെളിഞ്ഞു കണ്ടതായിരിക്കണം. 

ആയിടയ്‌ക്ക്‌ നാരായണഗുരുസ്വാമികള്‍ മരുത്വാമലയില്‍നിന്ന്‌ ദീര്‍ഘകാലത്തെ തപസ്സ്‌ കഴിഞ്ഞ്‌ അരുവിപ്പുറത്ത്‌ ഒരു ശിവക്ഷേത്രം സ്ഥാപിച്ച്‌ അതിന്റെ ഭരണത്തിനും ഉത്സവാദികാര്യങ്ങള്‍ക്കും ഒരു സംഘം രജിസ്റ്റര്‍ ചെയ്‌തു പ്രവര്‍ത്തിച്ചുവരുന്നതായി അറിഞ്ഞത്‌. പല്‌പു അരുവിപ്പുറത്തേയ്‌ക്ക്‌ ഓടിയടുത്തു. ഗുരുദേവനും ഡോക്‌ടറും കുമാരനാശാനും എം.ഗോവിന്ദനും മറ്റും ചേര്‍ന്ന്‌ കൂടിയാലോചിച്ചു. ഗുരുദേവന്റെ പൂര്‍ണ്ണമായ അനുമതിയും സമുദായസ്‌നേഹികളുടെ ഹൃദയപൂര്‍വ്വ സഹകരണവാഗ്‌ദാനവും സമ്പാദിച്ചുകൊണ്ട്‌ 1078 ഇടവം 2-ാം തീയതി (1903 മേയ്‌ 15) അരുവിപ്പുറം ക്ഷേത്രയോഗത്തെ എസ്‌.എന്‍.ഡി.പി.യോഗമാക്കി മാറ്റി. യോഗത്തിന്റെ ആദ്യത്തെ വാര്‍ഷികയോഗം നടന്നത്‌ അരുവിപ്പുറത്ത്‌ വച്ചായിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. മട്ടാഞ്ചേരി ഗോവിന്ദന്‍ വൈദ്യരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആ യോഗം പ്രതീക്ഷയില്‍ കവിഞ്ഞ വിജയമായിരുന്നു. ഗുരുദേവന്റെ സാന്നിദ്ധ്യവും ഡോക്‌ടറുടെ പ്രവര്‍ത്തന സാമര്‍ത്ഥ്യവുമാണ്‌ വിജയത്തിന്റെ രഹസ്യം. യോഗത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച്‌ ഡോക്‌ടര്‍ ചെയ്‌ത പ്രസംഗം എല്ലാവരിലും നവചൈതന്യം ഉളവാക്കി. നാരായണഗുരുസ്വാമികളില്‍നിന്നും പ്രവഹിച്ച ആ ദിവ്യപ്രസരം എസ്‌.എന്‍.ഡി.പി. യോഗമാകുന്ന അണകെട്ടി സമുദായത്തിനും രാജ്യത്തിനും വെളിച്ചവും സ്വാതന്ത്ര്യവും സമ്പത്തും ഉണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്തിയ പ്രധാന ശില്‌പിയാണ്‌ ഡോ. പല്‌പു. 

ബുദ്ധമതത്തോടായിരുന്നു കൂടുതല്‍ ഇഷ്‌ടം. ബുദ്ധനേയും വിവേകാനന്ദനെയും നാരായണഗുരുവിനെയുമാണ്‌ ഏറ്റവും അധികം ബഹുമാനിച്ചിരുന്നത്‌. മരണപത്രം നമ്മെളെല്ലാം പൊതു സേവകരാണ്‌. അതിനാല്‍ സാമൂഹിക സേവനത്തിനുവേണ്ടി ജീവിക്കാന്‍ കടപ്പെട്ടവരുമാണ്‌. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ഞാനെന്റെ എല്ലാ സ്വത്തുക്കളും ഭാവിയില്‍ ഉണ്ടാകാവുന്ന സമ്പാദ്യങ്ങളും എന്റെ ഭാര്യയ്‌ക്കും മക്കള്‍ക്കും അര്‍ഹതപ്പെട്ട സ്വത്തുക്കളും സമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടി നീക്കിവെയ്‌ക്കുന്നു. 

കുടുംബം 

പ്രസിദ്ധ ഭാഷാകവിയായിരുന്ന പെരുന്നെല്ലിയില്‍ പി.കെ. കേശവന്‍ വൈദ്യരുടെ ഇളയ സഹോദരി ഭഗവതി അമ്മയായിരുന്നു ഡോക്‌ടറുടെ ഭാര്യ. വിദുഷിയായിരുന്ന അവര്‍ക്കും കവിതാവാസനയുണ്ടായിരുന്നു. 1891-ലാണ്‌ ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്‌. ഇവര്‍ക്ക്‌ 3 പുത്രന്മാരും 2 പുത്രികളും ജനിച്ചു. മൂത്തമകന്‍ പി.ഗംഗാധരന്‍ പത്രപ്രവര്‍ത്തകനായിരുന്നു. ആസ്‌ത്മാരോഗിയായ അദ്ദേഹം അവിവാഹിതനായിരുന്നു. രണ്ടാമത്തെ മകനാണ്‌ തമ്പിയെന്നു വിളിച്ചിരുന്ന നടരാജന്‍. മൂന്നാമത്തെ മകന്‍ ഹരിഹരന്‍ ഒന്നാംകിടയില്‍പ്പെട്ട ചിത്രകാരനും മികച്ച വ്യവസായിയുമായിരുന്നു. ജപ്പാന്‍, ചൈന മുതലായ രാജ്യങ്ങളില്‍പോയി കുടില്‍ വ്യവസായത്തില്‍ ഉപരിപഠനം നടത്തി. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം ജപ്പാന്‍കാരിയെയാണ്‌ വിവാഹം കഴിച്ചിരുന്നത്‌. ആനന്ദവും ദാക്ഷായണിയുമാണ്‌ പെണ്‍മക്കള്‍. കഴിവ്‌, ആത്മധൈര്യം, കര്‍മ്മകുശലത, നീതിപുലര്‍ത്താന്‍വേണ്ടി അവനവനെത്തന്നെ മറന്നു പ്രവര്‍ത്തിക്കാനുള്ള വാശി എന്നീ ഗുണങ്ങളുടെ മൂര്‍ത്തീകരണമായിരുന്നു ഡോ. പല്‍പു. സേവനബഹുലമായ എണ്‍പത്തിയേഴ്‌ വര്‍ഷത്തെ ദീര്‍ഘജീവിതത്തിനുശേഷം 1950 ജനുവരി 25-ന്‌ ഇഹലോകവാസം വെടിഞ്ഞു.

Dr. P. Palpu. (പൽപ്പു / പദ്മനാഭൻ) LMS, DPH (Cantab) FRIPH (London) (2 November 1863 - 25 January 1950)

1886ലെ ഓണക്കാലം. മദിരാശി നഗരത്തിലെ മലയാളികൾ ഒരുക്കങ്ങൾ കൂട്ടുകയാണ്. തെരുവോരങ്ങൾ ജനനിബിഢം. തിരക്കിനിടയിൽ തന്റെ നേർക്ക് കരുണയോടെ നോക്കുന്ന ഒരു മുഖമെങ്കിലും കാണുന്നുണ്ടോ എന്നു തെരഞ്ഞുനടക്കുകയാണ് ഒരു ചെറുപ്പക്കാരൻ. ആള് തിരുവനന്തപുരം സ്വദേശിയാണ്; പേര് പല്പു. നാട്ടിലെ ഓണം നഷ്ടമായതിന്റെ വിഹ്വലതയല്ല ആ യുവാവിനെ അലട്ടുന്നത്. പിറ്റേന്നുരാവിലെ മെഡിക്കൽ കോളേജിൽ ഫീസ് കെട്ടണം. അതിന് ആരെങ്കിലും കനിഞ്ഞേ തീരൂ. രാവ് മുഴുവൻ ഉറക്കമിളച്ചുള്ള പഠനം. പകൽ പഠനം തുടരാൻ ആശ്രയംതേടി ഊരുതെണ്ടൽ. നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. പഴകിയ മുണ്ടും ഉടുപ്പുമാണ് വേഷം. നാട്ടിൽ എത്രയോ ഏഴച്ചെറുമക്കൾ തമ്പ്രാന് ഓണമുണ്ണാൻ നെല്ലുണ്ടാക്കി പത്തായം നിറച്ചുകൊടുത്തിട്ട് അടുക്കളവട്ടത്ത് ഭാര്യയും കുട്ടികളുമായി മണ്ണിൽ കുഴികുത്തി ഇലയുംവച്ച് ഓണസദ്യയ്ക്ക് കാത്തിരിപ്പുണ്ടാവും! ആ കുഴിക്കുള്ളിൽനിന്ന് ഇലയെടുത്ത് അകത്തളത്തിൽ ഇട്ട് അവർ ഉണ്ണാനിരിക്കുന്ന ഒരു കാലമാണ് യുവാവിന്റെ സ്വപ്നം. ആദ്യം സ്വയം പഠിക്കണം. പിന്നെ ഏഴകളെ വിളിച്ചുണർത്തണം. അതോർത്തപ്പോൾ വിശപ്പുമറന്നു. 

സൂര്യൻ ചാഞ്ഞുതുടങ്ങുംവരെ പലവീടുകളിലും കയറിച്ചെന്ന് കൈനീട്ടി. വൈകുന്നേരമായതോടെ ഫീസിനുള്ള തുക കിട്ടി. അത്രയും നേരം ശരീരത്തിലെവിടെയോ മറഞ്ഞിരുന്ന വിശപ്പുവന്ന് കുടലിനെ ചൂളിക്കാൻ തുടങ്ങി. കാലുകൾക്ക് വല്ലാത്ത തളർച്ച. ഒരടിപോലും മുന്നോട്ടുവയ്ക്കാനാവാതെ മുന്നിൽക്കണ്ട ഒരു ക്രിസ്ത്യൻ പള്ളിയുടെ പടിക്കെട്ടിൽ ഇരുന്നു. തലയുയർത്താൻ വയ്യാത്തവിധം ക്ഷീണം. 

ഇതെല്ലാം സൈക്കിളിൽ റൊട്ടിക്കച്ചവടം നടത്തിയിരുന്ന ഒരു തമിഴൻ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. അയാൾ കൂടയിൽനിന്ന് ഒരു റൊട്ടിയെടുത്ത് നീട്ടി. "എനിക്ക് റൊട്ടി ആവശ്യമില്ല. ദയവുചെയ്ത് കൊണ്ടുപോകൂ.' റൊട്ടിയല്ല കല്ലുകിട്ടിയാലും തിന്നാനുള്ള വിശപ്പുണ്ട്. കൈയിൽ പണവുമുണ്ട്. പക്ഷേ അത് ഫീസടയ്ക്കാനായി പലരോടുവാങ്ങിയതാണ്. അതിൽനിന്ന് ഭക്ഷണത്തിന് പണമെടുക്കുന്നത് തെറ്റുതന്നെയാണ്. ആ നിരാസംകണ്ട് റൊട്ടിക്കാരൻ പിന്തിരിഞ്ഞില്ല: "ഇത് നിനക്കായി ദൈവം എന്നെ ഏല്പിച്ചതാണ്.' അയാളുടെ കണ്ണുകളിലെ കാരുണ്യം കണ്ണീർക്കണത്തോട് തിളക്കം കടം ചോദിക്കുന്നത് പല്പു കണ്ടു. 

ഫീസടച്ചിട്ട് റൊട്ടിയുടെ പണംകൊടുത്ത് നന്ദിപറയാൻ പിറ്റേന്ന് പട്ടണം മുഴുവൻ തെരഞ്ഞിട്ടും അയാളെ കണ്ടെത്താനായില്ല. മദിരാശിയിലെ പഠനം പേരിനൊപ്പം ഡോക്ടർ എന്ന വിശേഷണം ചേർത്ത ദിവസവും പണ്ടൊരു തിരുവോണനാളിൽ തനിക്കുമുന്നിൽ റൊട്ടിയുമായി വന്ന ആ ദേവദൂതനെ പല്പു തെരഞ്ഞുനടന്നു. മദിരാശി സർക്കാരിന്റെ സ്‌പെഷ്യൽ വാക്‌സിൻ ഡിപ്പോയിൽ സൂപ്രണ്ടായി കിട്ടിയ ജോലിയുടെ ആദ്യശമ്പളവുമായി ആ റൊട്ടിക്കാരനെ ഒരിക്കൽക്കൂടി അന്വേഷിച്ചു. അയാളുടെ നാമത്തിൽ എന്തെങ്കിലും പുണ്യപ്രവൃത്തിചെയ്യാനായി പിന്നത്തെ ശ്രമം. കുറേ കമ്പളിപ്പുതപ്പുകൾ വാങ്ങി അന്നേദിവസം കടത്തിണ്ണകളിൽ തണുത്തുവിറച്ചുകിടന്ന തെരുവിന്റെ മക്കളെ അവരറിയാതെ പുതപ്പിച്ചു, പല്പു. 

പില്ക്കാലത്ത് തിരുവിതാംകൂർ ദിവാനെയും സവർണയാഥാസ്ഥിതികരെയും പലതവണ നീതിയുദ്ധത്തിൽ പ്രതിസ്ഥാനത്തുനിറുത്തി വിറപ്പിച്ച പതിതകോടികളുടെ പടനായകൻ ഡോ. പല്പുവിന്റെ ആദ്യത്തെ സാമൂഹ്യസേവനമായിരുന്നു അത്. വിശക്കുന്നവനു മുന്നിൽ പിന്നെ കരുണയുടെ ആൾരൂപമായിത്തീർന്നു അദ്ദേഹം. ജോലിയും താമസവും ബാംഗ്ലൂർ പട്ടണത്തിലേക്ക് മാറിയപ്പോഴും പല്പു അഗതികളുടെ കൺകണ്ട ദൈവമായി. ഒരുപാട് കുഞ്ഞുങ്ങളെ തെരുവിൽനിന്നെടുത്തുകൊണ്ടുവന്ന് ആഹാരവും താമസവും നല്കി പഠിപ്പിച്ചു. സ്വജീവൻപോലും നോക്കാതെ മഹാമാരികളിൽനിന്ന് പലരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ വിശ്വമഹാകവി കുമാരനാശാൻ, പല്പു ചെലവുകൊടുത്ത് പഠിപ്പിച്ച നിരവധി ചെറുപ്പക്കാരിൽ ഒരാളായിരുന്നു. 

ജാതിപറഞ്ഞ് പഠനം നിഷേധിച്ചും അഥവാ പഠിച്ചാൽ ജോലികൊടുക്കാതെയും പലരെയും നിരാശരാക്കിയിട്ടുണ്ട് തിരുവിതാംകൂർ രാജഭരണം. മദിരാശിയിലോ മലബാറിലോ പോയി പഠിച്ചിട്ട് ബ്രിട്ടീഷ് സർക്കാരിൽ ജോലിവാങ്ങി അതുവഴി കടൽകടന്നവർ പലരുമുണ്ട്. പക്ഷേ ഡോ. പല്പു ബാംഗ്ലൂരിൽനിന്ന് തിരുവനന്തപുരത്ത് എത്തുമായിരുന്നു. അവർണർക്കും സർക്കാർ സർവീസിൽ പ്രവേശനംവേണം എന്നാവശ്യപ്പെട്ട് ഒരു മെമ്മോറിയൽ കൊടുക്കാൻ കൈയൊപ്പു ശേഖരിക്കാൻ നടന്ന കഥ പല്പു പിന്നീട് ടി.കെ. മാധവനോടു പറഞ്ഞിട്ടുണ്ട്. അതും ഒരു ഓണക്കാലത്തായിരുന്നു. കൈവിരൽ പിടിച്ച് ഒപ്പിടാൻ അറിയാത്തവരായിരുന്നു അന്ന് സമുദായത്തിൽ ഏറെയും. പല്പുവിന് ഒപ്പിട്ടുകൊടുത്താൽ പിന്നാലെ പൊലീസുവന്ന് അറസ്റ്റുചെയ്യും എന്നു പറഞ്ഞ് മാടമ്പികൾ ജനങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. 

താൻ ആർക്കുവേണ്ടിയാണോ കഷ്ടതകൾ സഹിക്കുന്നത് അതേ ജനത്തിന്റെ ആട്ടുംതുപ്പുമേറ്റ് പലയിടങ്ങളിൽനിന്നും ഓടിപ്പോരേണ്ടിവന്നിട്ടുണ്ടെന്ന് പല്പു പറഞ്ഞിട്ടുണ്ട്. വെളിച്ചം കടന്നെത്താത്ത കൊടുംകാട്ടിൽ തിരിനാളവുമായി ആദ്യം കടന്നുവരുന്നവന്റെ ദുരവസ്ഥയായിരുന്നു അത്. പല്പു അജ്ഞാതനായ റൊട്ടിക്കാരന്റെ കാരുണ്യം ഏറ്റുവാങ്ങുന്ന സമയം ഇങ്ങ് കൊടിതൂക്കി മലയിൽ വിശപ്പും ദാഹവും വെടിഞ്ഞ് അവർണന് നിഷേധിക്കപ്പെട്ട ദൈവരഹസ്യം തെരയുകയായിരുന്നു ശ്രീനാരായണഗുരുദേവൻ. 

മാനവസേവയാണ് ശരിയായ മാധവസേവ എന്ന ഈശ്വരസങ്കല്പം പ്രാവർത്തികമാക്കുന്ന ദൗത്യത്തിൽ ഒറ്റയാൾ പോരാട്ടം നിറുത്തി ഡോക്ടർ പല്പു ഗുരുചരണങ്ങളിൽ ആശ്രയം തേടിയെത്തിയത് പില്ക്കാല ചരിത്രം. ഒരു മഹാനദിവന്ന് മഹാസാഗരത്തിൽ ലയിച്ച് അതിന്റെ വാനോളം ഉയരുന്ന തിരകളിൽ ഒന്നായി പരിണമിക്കുംപോലെയായിരുന്നു അത്. ജാതിയിൽ താണവന് വിദ്യാഭ്യാസവും ജീവിതവഴികളും നിഷേധിച്ചവർക്കെതിരെയും അവന്റെ പെണ്ണുങ്ങൾക്ക് മാറുമറയ്ക്കാനും ഉടലുരഞ്ഞുനോവാത്ത മിനുസമുള്ള വസ്ത്രം ധരിക്കാനും വേണ്ടി നടത്തിയ ധർമ്മസമരങ്ങളുടെ കഥകളുണ്ട് പിന്നീടിങ്ങോട്ട്. ഈ കഥകളൊക്കെ ഏതോ പുരാതനകാലത്തെ കേട്ടറിവുകൾ മാത്രമാണിന്ന്. 

മാറിടം മറച്ച് വെളിയിലിറങ്ങാൻ സമരംചെയ്ത മലയാളിയുടെ പിൻമുറക്കാർ ദേഹവടിവുകൾ എവിടെയൊക്കെ തുറന്നുകാട്ടാം എന്ന് ചിന്തിച്ചു വിവശരാകുന്നു. ജാതിമേധാവികളോ മാടമ്പികളോ അടിച്ചേല്പിക്കുന്ന അടിമത്തം ഇന്നില്ല; പകരം വിദേശിയുടെ മദ്യവും അല്പവസ്ത്രവും വ്യഭിചാരവും ഇടകലർന്ന വൃത്തികെട്ട ജീവിതസങ്കല്പത്തോടുള്ള സ്വയംവരിച്ച വിധേയത്വം മാത്രം. ഡോ. പല്പുവിന്റെ ജീവിതം പഠിക്കുമ്പോൾ ബോദ്ധ്യമാകുന്ന വസ്തുതയുണ്ട്. ഗുരുസ്വാമിയുടെ മഹാസമാധിക്കുശേഷം 22വർഷം കൂടി അദ്ദേഹം ജീവിച്ചു. അക്കാലത്ത് പല്പു ജനമദ്ധ്യത്തിലെങ്ങുമില്ലായിരുന്നു. ഗുരുസ്വാമി തൃക്കരംകൊണ്ട് എടുത്തുനീക്കിയതൊക്കെയും തന്റെ ജനത മറുവഴിക്ക് തിരിച്ചെടുത്തുകൊണ്ടുവരുന്നതു കണ്ടു മടുത്തിട്ടാവാം പല്പു മൗനത്തിന്റെ മഹാവത്കലം പുതച്ചത്. 

(സജീവ്‌ കൃഷ്ണന്‍ _ കേരളകൗമുദി)