Saturday 31 January 2015

ശ്രീ നാരായണ ഗുരു എന്തിനു ക്ഷേത്രങ്ങള്‍ ഉണ്ടാക്കി ? സ്തോത്രങ്ങള്‍ എഴുതി ?

അദ്വൈതിയായ ശ്രീ നാരായണ ഗുരു എന്തിനു ക്ഷേത്രങ്ങള്‍ ഉണ്ടാക്കി ? പ്രതിഷ്ഠകള്‍ നടത്തി ? സ്തോത്രങ്ങള്‍ എഴുതി ? 

പലകോണുകളില്‍ നിന്നും ഈ ചോദ്യങ്ങള്‍ വരുന്നു...

മഹാകവി ടാഗോര്‍ ശിവഗിരി സന്ദര്‍ശന വേളയില്‍ തമ്മില്‍ സംഭാഷണം തുടങ്ങിയത് ഗുരുവിനോട് വളരെ ആശ്ചര്യത്തോടെ ഒരു കാര്യം പറഞ്ഞു കൊണ്ടായിരുന്നു. 

ടാഗോര്‍ പറഞ്ഞു: "മലയാളക്കരയിലെ അധകൃതജനതയെ ഉദ്ധരിക്കുവാന്‍ അങ്ങ്ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്"

വിദൂരതയിലേക്ക് നോക്കിയിരുന്ന ഗുരു ഉടനെ തന്നെ ടാഗോറിന്‍റെ മുഖത്തേക്ക് ശിരസ്സ്‌ തിരിച്ചുനോക്കിയിട്ട് സ്വരം താഴ്ത്തി പറഞ്ഞു... 

"അതിനു നാം ഒന്നും ചെയ്തില്ലല്ലോ!!!, ചെയ്യുന്നില്ലല്ലോ!!! ചെയ്യാന്‍ കഴിയുമെന്ന് ഈ ജന്മത്തില്‍ തോന്നുന്നുമില്ലല്ലോ!!!" എന്ന്. 

വീട്ടില്‍ ഗുരുക്കന്മാരെ വിളിച്ചുവരുത്തി അധ്യാത്മ ശാസ്ത്രം വേണ്ടവണ്ണം പഠിച്ച ടാഗോര്‍ അപ്പോളാണ് ശരിക്കും ചിന്തിച്ചത്.. പിന്നീടുള്ള ടാഗോറിന്റെ ഓരോ സംഭാഷണവും വളരെ ശ്രദ്ധിച്ചായിരുന്നു. അതു കൊണ്ടാണ് സന്ദര്‍ശനം കഴിഞ്ഞ് പോകാന്‍ നേരം അവിടുത്തെ സന്ദര്‍ശക ഡയറിയില്‍ വിഖ്യാതമായ 

"ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ യാത്രയ്ക്കിടയില്‍ ധാരാളം മഹര്‍ഷിമാരെയും പുണ്യാത്മാക്കളെയും കണ്ടുമുട്ടാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. മലയാളത്തിന്‍റെ സ്വാമി ശ്രീ നാരായണ ഗുരുവിനെക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന് തുല്യനായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖതെജസ്സും എനിയ്ക്ക് ഒരു കാലവും വിസ്മരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്".

"I have been touring different parts of the world. During these travels, I have had the good fortune to come into contact with several saints and Maharshis (great saints). But I have frankly to admit that I have never come across one who is spiritually greater than Swami Sree Narayana Guru of Malayalam-nay a person who is on a par with his spiritual attainments. I am sure; I shall never forget radiant face, illumined by the self-effulgent light of divine glory and those yogic eyes fixing their gaze on a remote point in the distant horizon." - Rabindranath Tagore, Sivagiri Mutt, 22-11-1919

എന്ന വാക്കുകള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചിട്ട് അദ്ദേഹം പോയത്. 

ഒരു സംഭവം കൂടി അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

ശ്രീ നാരായണ ഗുരു തന്‍റെ കര്‍മ്മ പരിപാടികളുമായി മുന്നോട്ടു പോകുന്ന കാലത്ത് ഒരു ദിവസം വഴിയില്‍ വച്ച് ചട്ടമ്പി സ്വാമികളെ കണ്ടുമുട്ടി. അപ്പോള്‍ ചട്ടമ്പിസ്വാമിയും ഗുരുവും തമ്മില്‍ ഒരു സംഭാഷണം ഉണ്ടായി. അതിതാണ്.

ചട്ടമ്പി സ്വാമികള്‍ : "നാണനിപ്പോള്‍ പ്രവര്‍ത്തിയാരുടെ പണിയാണെന്ന് കേട്ടല്ലോ ? എന്താ നിവൃത്തിയൊന്നും ഇല്ലേ???"

ഗുരു സ്വാമികള്‍ : ചിരിച്ചുകൊണ്ട്. " 'പ്രവര്‍ത്തിയുണ്ട്' പക്ഷേ 'ആരില്ല'... 'നിവൃത്തി' കുറെ കഴിഞ്ഞ് "...

രണ്ടുപേരും ചിരിച്ചുകൊണ്ട് അവരവരുടെ വഴിയ്ക്ക് പോയി..

കുമാര മഹാകവി പാടിയ വരികള്‍ ഓര്‍ക്കണം നമ്മള്‍ 

"വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും 
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ".

എല്ലാം കണ്ടിട്ട് ഗുരു മന്ദസ്മിതം തൂകി ഒന്നും ചെയ്യാതെ "മല പോലെ" ഇരുന്നു എന്ന്..

ഇവിടെ രണ്ടിടത്തും ഗുരു പറഞ്ഞ മറുപടിയിലെ നിഗൂഡമായ അര്‍ഥം മനസിലായാല്‍ ഗുരു എന്തിനു ക്ഷേത്രങ്ങള്‍ ഉണ്ടാക്കി നല്‍കിയെന്നും, ദേവതാ സ്തോത്രങ്ങള്‍ എഴുതിയതെന്നും- (യഥാര്‍ത്ഥത്തില്‍ അവയൊന്നും സ്തോത്രങ്ങള്‍ അല്ല. അത് പഠിക്കുന്നവര്‍ക്കേ മനസ്സിലാകൂ),- മറ്റുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടെന്നും ഒക്കെ ഉള്ള നിരവധി ജിജ്ഞാസുക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉള്ളില്‍ തെളിഞ്ഞുവന്ന് ചോദ്യങ്ങള്‍ മാഞ്ഞുപോകും...

ഇത് പറയാന്‍ കാരണം ഗുരുവിന്‍റെ കര്‍മ്മങ്ങളെ - (ഗുരുവിനു കര്‍മ്മങ്ങളില്ല. നമുക്കാണ് അജ്ഞതയാല്‍ അത് കര്‍മ്മങ്ങളായി തോന്നുന്നത്) - വിമര്‍ശിച്ചു ചില സത്യാന്വേഷകര്‍ ഈയിടെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അത് പണ്ടും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതിനുള്ള മറുപടി സ്വയം ധ്യാനത്തില്‍ കണ്ടെത്തുകയെ നിവര്‍ത്തി ഉള്ളൂ. കാരണം അതൊക്കെ കര്‍മ്മ യോഗവും കര്‍മ്മരഹസ്യവും ഒക്കെ അറിഞ്ഞവര്‍ക്കെ മനസിലാകൂ.... "യോഗാ കര്‍മ്മസ്സു കുശലം"...അതെ കര്‍മ്മകുശലന്മാര്‍ക്ക് മാത്രം..

പ്രണാമത്തോടെ - മനോജ്‌ കുമാര്‍ ബാലകൃഷ്ണന്‍.

Friday 30 January 2015

ശ്രീ നാരായണ ഗുരു സ്വാമിയുടെ വിവാഹബന്ധം

ഒരു ദിവസം നാണു ആശാന്‍റെ (ഗുരുവിന്‍റെ ചെറുപ്പത്തിലെ പേര്) മുടി മുറിച്ചുകൊണ്ടിരുന്ന വാത്തിപ്പണിക്കന്‍ ആശാനോട് പറഞ്ഞുവത്രെ:

"ഞാനൊരു കാരൃം ചോദിച്ചോട്ടേ?"

ഗുരു: എന്താ കാരൃം? ചോദിച്ചോളു

പണിക്കന്‍: ആശാന്‍ എന്നും ഇങ്ങനെ ഇരുന്നാല്‍ മതിയോ?

ഗുരു: മുടി വെട്ടാന്‍ പിന്നെ എങ്ങനെ ഇരിക്കണമെന്നാണ് പണിക്കന്‍ പറയുന്നത്?

പണിക്കന്‍: ആശാനോട് ഞാന്‍ അതല്ല പറഞ്ഞത്. വേറെ കാര്യമാണ്.

ഗുരു: എങ്കില്‍ കാര്യം പറയൂ,

പണിക്കന്‍ : ഞാന്‍ പറയാന്‍ തുടങ്ങിയത് കല്ല്യാണക്കാര്യമാണ്.

ഗുരു: ഭാര്യയും മക്കളുമുള്ള പണിക്കന് ഇനിയും വേണോ കല്യാണം?

പണിക്കന്‍: അല്ലല്ല ആശാന്‍റെ കല്യാണക്കാര്യമാണ് ഞാന്‍ പറഞ്ഞത്.

ഗുരു: എന്‍റെ കല്ല്യാണയോ? അത് പണിക്കനാണോ പറയുക?

ആ സംഭാഷണം അങ്ങനെ നീണ്ടുപോയി.വാത്തിപ്പണിക്കനെ കുഴയ്ക്കുന്ന മറുചോദ്യങ്ങളാണ് നാണു ആശനില്‍ നിന്നും ഉണ്ടായത്. ഒടുവില്‍ പണിക്കന്‍ ഇങ്ങനെ പറഞ്ഞ് നിര്‍ത്തിഃ

അമ്മയെ സഹായിക്കാന്‍ ആരുമില്ലെന്നാണ് പരാതി. അച്ഛന്‍ സമ്മതം ചോദിച്ചറിയാന്‍ എന്നോട് പറഞ്ഞിരിക്കുകയാണ്. ഞാനെന്തു പറയണം?

ഗുരു: ഞാന്‍ കല്ല്യാണക്കാര്യം ചിന്തിച്ചിട്ടില്ലെന്ന് പറയൂ..

നാണുആശാന്‍ വിവാഹത്തിനു വഴങ്ങുകയില്ലെന്ന് ബോധ്യം വന്ന മാതാപിതാക്കന്മാരും അമ്മാവന്മാരും കൂടി ആനത്തലവട്ടത്തുക്കാരി­ "കാളു" എന്നു വിളിച്ചിരുന്ന കാളിക്കുട്ടിയെ പുടവകൊടുത്തു കൂട്ടിക്കൊണ്ടു വരുവാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തു.

ആരാണീ കാളിക്കുട്ടി?

മാടനാശാന്‍റെ സഹോദരിയുടെ മകള്‍ കുഞ്ഞിയെ വിവാഹം കഴിച്ചത് ആനത്തലവട്ടത്തു സ്ഥിരതാമസക്കാരനായിരു­ന്ന വിഷഹാരി കൃഷ്ണന്‍ വൈദ്യനാണ്. അദ്ദേഹത്തിന്‍റെ മൂത്തമകളാണ് കാളിക്കുട്ടി. 

കാളിക്കുട്ടിയെക്കുറിച്ച് സ്വാമി ഗീതാന്ദയുടെ വിവരണം ഇങ്ങനെയാണ്ഃ ഇരുപതു വയസ്സുപ്രായം. കാണാന്‍­ കൗതുകമുള്ള പെണ്‍കുട്ടി. മിടുക്കിയും ശ്രിത്വമുള്ളവളുമാ­ണ്. കുട്ടിയമ്മക്ക് അവളെ വളരെ ഇഷ്ടമായിരുന്നു.

Thursday 29 January 2015

Swami John Spiers

Swami John Spiers was born in Scotland on 28 November 1907. 

From very young age he had an inclination to Eastern Philosophy and Pagan life and was deeply influenced by books written on these subjects. 
He read Bhagad Gita at the age of fourteen and came to India at the age of twenty three and roamed about in the hilly places of North India, Nepal and Bhutan meeting unconventional and contemplative people.

He met Nataraja Guru, the direct disciple of Narayana Guru, in 1937 and was inspired and attracted by the Guru’s ideals. 

Even though he was reluctant to serve the army during the 2nd world war, in the post war days he took up rehabilitation work for the refugees in Bangalore and later became the editor of “War News”. 

In 1946 Nataraja Guru welcomed him to the Narayana Gurukula at Ooty and as a result of the intimacy blossomed between them, by 1948 they began to live as Guru and Sishya. 

He was one of the architects in establishing Naryana Gurukula. He edited Narayana Guru’s biography “The Word of the Guru” written by Nataraja Guru and also wrote an introduction for it. He worked in several ways to make the people understand Narayana Guru in the proper perspective. For this he started a monthly magazine called “Values” which was devoted to integrating human understanding unitively, impartially and globally based on the wisdom teachings of Narayana Guru. 

His exceptional writings on spirituality based on the life and works of Narayana Guru created an opportunity for many people from far off places to get interested in the wisdom teachings of Narayana Guru. He had authored a few books namely What India means to me, What Europe means to me, Pagan Europe and his articles are compiled in two volumes namely Guru the unknown and What shall I read.

He passed away on 19 September 1979 at Bangalore.

ആകാശം എഴുതി രജിസ്റ്ററാക്കാൻ സാധിക്കുമോ?

ശിഷ്യരുടെ മുഷിഞ്ഞ ചർച്ചകൾ കേട്ടിട്ടും അചഞ്ചലനായി നിൽക്കുകയാണ് മഹാഗുരു. നിഴൽ വീണുതുടങ്ങിയ തീരത്തേക്ക് അപ്പോൾ ഒരാൾ നടന്നുവരുന്നുണ്ടായിരുന്നു. ആ സാന്നിദ്ധ്യം അറിഞ്ഞ് ഗുരുസ്വാമി ചെറുതായി ഒന്നു പുഞ്ചിരിച്ചു. ആഗതൻ ശിഷ്യരെ സമീപിച്ചു. "ഗുരുസ്വാമിക്ക് മഠം പണിയാൻ സിലോണിൽ കുറച്ച് സ്ഥലം ദാനംചെയ്യാനാണ് വന്നിരിക്കുന്നത്.' ശിഷ്യർക്ക് അതുകേട്ടപ്പോൾ ആശ്വാസമായി. സ്വന്തമായി ഒരിടം കിട്ടിയാൽ ഇങ്ങനെ എങ്ങുമില്ലാതെ അലയേണ്ടായിരുന്നു. ഗുരുസ്വാമിക്കും സന്തോഷമാകും എന്നവർ കരുതി. സ്ഥലം ദാനം ചെയ്യാനെത്തിയ ഭക്തനെയും കൂട്ടി സന്തോഷത്തോടെ സ്വാമിയുടെ അടുത്തെത്തി. 

ഭക്തൻ ആഗ്രഹം അറിയിച്ചു. ഗുരുസ്വാമി ശിഷ്യരെ നോക്കി ചിരിച്ചിട്ട് ഭക്തനോടു മൊഴിഞ്ഞു:

"ഭൂമിയോ നമുക്കോ... ഹാ കൊള്ളാം. ആകാശം എഴുതി രജിസ്റ്ററാക്കാൻ സാധിക്കുമോ?'

ഭക്തന് കാര്യം പിടികിട്ടിയില്ല. ശിഷ്യർക്ക് പക്ഷേ, ഒരു വെള്ളിടിപോലെയായി ആ വാക്കുകൾ. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾ കൊണ്ട് പലയിടത്തും പതിച്ചുകിട്ടിയ സ്വത്തിന്റെ കൈകാര്യത്തെച്ചൊല്ലിയാണ് സ്വജനങ്ങൾക്കിടയിൽ തർക്കം നടക്കുന്നത്. അതിൽനിന്ന് രക്ഷനേടാൻ എല്ലാം ഉപേക്ഷിച്ചുപോന്ന സ്വാമിയെ പിൻപറ്റിയ തങ്ങളും ഒരു നിമിഷത്തേക്ക് മോഹത്തിൽപ്പെട്ടുപോയിരിക്കുന്നു. അതുകണ്ടിട്ടാണ് സ്വാമി ചിരിച്ചുപോയത്. ആഗ്രഹം വെടിയുക എന്ന സന്ദേശം പഠിക്കാനായി സ്വാമിക്കൊപ്പം ഇറങ്ങിയവരെയും ഒരു നിമിഷം ഭ്രമിപ്പിക്കാൻ ആഗ്രഹത്തിന് സാധിച്ചിരിക്കുന്നു.

ധർമ്മസ്ഥാപനങ്ങൾ കൊണ്ട് പ്രയോജനമുണ്ട്

അവർ പിന്നെ ഒന്നും മിണ്ടാതെ ഗുരുവിനോപ്പം നടന്നു. കുറച്ചകലെയായി ഒരു ക്ഷേത്രത്തിന്റെ തിണ്ണയിൽ കാഷായമുടുത്ത ഒരു വൃദ്ധൻ തകരപ്പാത്രവും വടിയും അടുത്തുവച്ച് വളഞ്ഞുകൂടി കിടന്നുറങ്ങുന്നത് അവർ കണ്ടു. സ്വാമി ആ വൃദ്ധനെ നോക്കി: "സാധു നല്ല ഉറക്കം. അത്താഴം കഴിച്ചോ, അറിഞ്ഞുകൂടാ. നാം മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ട്. രാജ്യംതോറും നടക്കും. വൈകുന്നേരമായാൽ കയറിക്കിടക്കാൻ ഒരു സ്ഥലം അന്വേഷിക്കും. അപ്പോൾ ഇങ്ങനെയുള്ള ക്ഷേത്രമോ വഴിയമ്പലമോ കണ്ടാൽ എന്തൊരു കാര്യമാണ്. ധർമ്മസ്ഥാപനങ്ങൾ കൊണ്ട് പ്രയോജനമുണ്ട്.'

സ്വാമിയുടെ വാക്കുകൾക്ക് ആ ഇരുട്ടിനെ കീറിമുറിക്കാനുള്ള കരുത്തുണ്ടായിരുന്നു. ധർമ്മസ്ഥാപനങ്ങളും ക്ഷേത്രങ്ങളും ഉണ്ടാവേണ്ടത് അഗതികൾക്ക് ആശ്രയമാകാനാണ്. വിശക്കുന്നവന് ദൈവനാമത്തിൽ ഭക്ഷണം വിളമ്പുന്ന ഇടം. ദൈവത്തിന്റെ മടിത്തട്ടിലെന്നപോലെ തലചായ്ച്ചുറങ്ങാനുള്ള ഒരിടം. ക്ഷേത്രമെന്നത് മോക്ഷത്തിനുള്ളതല്ല, കുളിച്ച് അഴുക്കില്ലാത്ത വസ്ത്രമുടുത്ത് ഈശ്വരചിന്തയോടെ മനുഷ്യനു വന്നിരിക്കാനും സംഘടിക്കാനുമുള്ള ഇടമാണ്. ക്ഷേത്രത്തിലെത്തുന്ന പണം ജനോപകാരത്തിനായി വിനിയോഗിക്കണം. ആവശ്യങ്ങൾ മാത്രം നിവൃത്തിച്ചുപോകുന്ന ധർമ്മസ്ഥാപനങ്ങളിൽ അധികാരത്തർക്കം ഉണ്ടാവില്ല.
പക്ഷേ, അന്നും ഇന്നും നാം ആ വാക്കുകൾ കണക്കിലെടുക്കുന്നില്ല.

ചിത്രത്തിനുമുന്നില്‍ ചെയ്‌ത പ്രാര്‍ത്ഥന

തിരുവനന്തപുരം പേട്ട സ്വദേശിയായ രാമന്‍ ഓവര്‍സീയര്‍ പേച്ചിപ്പാറ അണയില്‍ ഒരു കോണ്‍ട്രാക്‌ട്‌ എടുത്തു. ആ പ്രദേശം മലമ്പനിബാധിത പ്രദേശവും അണ അപകടവുമുള്ള പ്രദേശവുമായിരുന്നു. ആദ്യത്തെ കോണ്‍ട്രാക്‌ട്‌ ആയതിനാല്‍ വൈഷമ്യങ്ങള്‍ നേരിടാതെ ജോലി സുഖകരമായി അവസാനിക്കണമെന്നാഗ്രഹിച്ചു. അരുവിപ്പുറം ക്ഷേത്രത്തില്‍ അവിടെ പൂജിച്ചുവച്ചിരുന്ന ഗുരുവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥനനടത്തി. പ്രാര്‍ത്ഥനയോടുകൂടി ഒരു പ്രതിജ്ഞയും എടുത്തു. കോണ്‍ട്രാക്‌ട്‌ ജോലി തടസ്സമൊന്നുമില്ലാതെ ഭംഗിയായി അവസാനിച്ചാല്‍ അരുവിപ്പുറത്ത്‌ സ്വന്തം ചെലവില്‍ ഒരു കിണര്‍ വെട്ടിച്ചു കൊടുക്കാമെന്നായിരുന്നു പ്രതിജ്ഞ. അത്‌ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. കോണ്‍ട്രാക്‌ട്‌ ഭംഗിയായി അവസാനിച്ചെങ്കിലും കിണര്‍ വെട്ടിക്കുന്നത്‌ അദ്ദേഹം മറന്നു.

കുറേ നാളുകള്‍ക്കുശേഷം അരുവിപ്പുറം ക്ഷേത്രത്തിനു വടക്കും തെക്കും ഭാഗങ്ങളില്‍ രണ്ടു നീണ്ട കെട്ടിടം ഉണ്ടായി. ആ കെട്ടിടങ്ങള്‍വന്നപ്പോള്‍ ഒരു കിണര്‍ ഉണ്ടായിരിക്കേണ്ടത്‌ വലിയ അത്യാവശ്യമായിത്തീര്‍ന്നു. കിണറിന്റെ ആവശ്യകതയെപ്പറ്റി അന്തേവാസികള്‍ ഗുരുവിനെ അറിയിച്ചു. അപ്പോള്‍ ഗുരു ഇങ്ങനെ പറഞ്ഞു....

പേച്ചിപ്പാറ അണയിലെ കോണ്‍ട്രാക്‌ട്‌ പൂര്‍ത്തിയായാല്‍ ഇവിടെ ഒരു കിണര്‍ വെട്ടിക്കാമെന്ന്‌ രാമന്‍ നമ്മുടെ മുന്നില്‍ ഏറ്റിട്ടുണ്ട്‌. അതുചെയ്യാന്‍ അവന്‍ മറന്നു. അത്‌ അവനെ അറിയിക്കണം.

ഉടനെ തിരുവനന്തപുരത്തിനു അള്‍ പോയി ഗുരു കല്‌പിച്ച വിവരം പറഞ്ഞു. രാമന്‍ ഓവര്‍സീയര്‍ക്ക്‌ അപ്പോഴാണ്‌ കാര്യം ഓര്‍മ്മയില്‍വന്നത്‌. പ്രായശ്ചിത്തമായി രണ്ടു കിണറുകള്‍ വെട്ടിച്ചു മഠത്തിനു നല്‍കി. ഗുരുദേവന്‍ ശിവഗിരിയില്‍ വിശ്രമിക്കുമ്പോള്‍ അരുവിപ്പുറത്തു തന്റെചിത്രത്തിനു മുമ്പില്‍ ചെയ്‌ത്‌ പ്രാര്‍ത്ഥന ഗുരുവിന്റെ മുമ്പില്‍ നേരിട്ടു ചെയ്‌ത പ്രതിജ്ഞയായി ഗുരു സ്വീകരിച്ചു.

സംന്യാസി എന്നാൽ ആരാണ് ?

തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രവളപ്പിൽ ഒരു മദ്ധ്യാഹ്നം. മാമരങ്ങളെ കവിതചൊല്ലിച്ച് വീശുന്ന തെക്കൻകാറ്റുമേറ്റ് തിരയടങ്ങിയ സാഗരംപോലെ ശാന്തമായി ഇരിക്കുകയാണ് ശ്രീ നാരായണ ഗുരുസ്വാമി.

മഠത്തിനുള്ളിലും പുറത്തെ മരച്ചുവട്ടിലും ചെറുസംഘങ്ങളായി വട്ടംകൂടിനിന്ന് സംന്യാസിശിഷ്യർ എന്തൊക്കെയോ ആലോചിച്ചുകൂട്ടുന്നു. തർക്കങ്ങളും വാഗ്വാദവുമൊക്കെ ഇടയ്ക്ക് ഉയരും... അപ്പോൾ ആരെങ്കിലുമൊരാൾ ചുണ്ടത്ത് വിരൽവച്ച് "ശബ്ദം ഉയർത്തരുത്, ഗുരുസ്വാമി അപ്പുറത്തുണ്ട് ' എന്ന് അപരനെ ഓർമ്മിപ്പിക്കും. എന്താണ് അവർ ഇത്ര ഗഹനമായി ആലോചിക്കുന്നത്?

"നാം ഒരു സംന്യാസിസംഘം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു. പൊതുജനങ്ങൾക്കുവേണ്ടി നിസ്വാർത്ഥമായ സേവനങ്ങൾ നടത്തുന്ന ഒന്നാവണം അത്. അതിനൊരു ചട്ടക്കൂട് എല്ലാവരും ചേർന്ന് ആലോചിച്ച് ഉണ്ടാക്കുക' എന്ന് കഴിഞ്ഞദിവസം ഗുരുസ്വാമി ശിഷ്യരോട് മൊഴിഞ്ഞിരുന്നു. അപ്പോൾ തുടങ്ങിയതാണ് ഈ ആലോചനകൾ. ഇതുവരെ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ചർച്ച മുറുകുംതോറും ആശയക്കുഴപ്പവും പെരുകുന്നു. ഇതെല്ലാം കണ്ടുംകേട്ടും നിന്ന മഠത്തിലെ ഒരു അന്തേവാസി ഗുരുസ്വാമിയുടെ അടുത്തെത്തി:

"സ്വാമീ, സംന്യാസി എന്നാൽ ആരാണെന്നു വലിയ തർക്കമുണ്ട്.'

ഗുരു സംശയലേശമന്യേ മൊഴിഞ്ഞു: "സ്വാർത്ഥം വെടിഞ്ഞു പൊതുജനങ്ങൾക്കുവേണ്ടി പ്രവൃത്തി ചെയ്യുന്നവർ സംന്യാസിമാർ. സംന്യാസി എന്നാൽ പരോപകാരി- ത്യാഗി.'

ആഗതന്‍: "എങ്കിൽ സംന്യാസിക്ക് വേഷം വേണമോ?'

ഗുരു: "വേഷത്തെ ആശ്രയിച്ചു സംന്യാസം ഇരിക്കുന്നില്ലെങ്കിലും ഒരു യഥാർത്ഥ സംന്യാസിക്കു വേഷമിട്ടതുകൊണ്ട് യാതൊരു കുറവോ കുറ്റമോ തോന്നാൻ വകയില്ല. വേഷമില്ലാതെ ഇരുന്നാൽ കാര്യങ്ങൾ ഒരു നെറിയും കുറിയും ഇല്ലാതെ പോകുന്നതിനും ഇടയുണ്ട്. ഒരു രാജാവിനു കിരീടം വേണമെന്നു കരുതപ്പെടുന്നതുപോലെ സംന്യാസിക്കു സംന്യാസിവേഷം യോജിച്ചതായി കരുതാം. രാജാവല്ലാത്തവൻ കിരീടം ധരിച്ചാൽ ഒരിക്കലും അയാൾ രാജാവാകയില്ല.'

കണ്ണിൽ കാഴ്ച മറച്ചുകിടന്ന നൂൽപ്പാടയെ ചകിരിനാരുകൊണ്ട് തോണ്ടിയെടുത്തു കളയുന്നതുപോലെയാണ് സ്വാമി സംശയം നീക്കിയത്. സംന്യാസി ആരെന്ന് പറയുന്നതിനൊപ്പം സംന്യാസി ആരാവരുത് എന്നും പറഞ്ഞിരിക്കുന്നു ഗുരുസ്വാമി. സംന്യാസിസംഘം എങ്ങനെ ഉള്ളതാവണം എന്ന് നേരത്തേ സൂചിപ്പിച്ചിരുന്നതാണ്. അത് ബോദ്ധ്യമായിരുന്നെങ്കിൽ ശിഷ്യർ ഇത്രയും ആശയക്കുഴപ്പത്തിൽപ്പെടുമായിരുന്നില്ല. രാജാധികാരമില്ലാത്തയാൾ കിരീടം വച്ചതുപോലെയിരിക്കും മനസുകൊണ്ട് സംന്യാസത്തെ വരിക്കാത്തയാൾ സംന്യാസവേഷം ധരിച്ചാൽ എന്ന് പറയുമ്പോൾ പില്ക്കാലത്ത് ഇന്ത്യൻ സംന്യാസം അഭിമുഖീകരിക്കാൻപോകുന്ന മൂല്യച്യുതിയെക്കുറിച്ചും സ്വാമി പ്രവചനാത്മകമായി മൊഴിയുകയായിരുന്നു.

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാവുന്നത് എങ്ങനെ?

ഒരിക്കൽ ഗുരുസ്വാമി ശിഷ്യനായ നടരാജഗുരുവിനോടു ചോദിച്ചു: "മുത്തുച്ചിപ്പിയിൽ മുത്തുണ്ടാവുന്നത് എങ്ങനെ?'

"സ്വാതി നക്ഷത്രദിവസം ചിപ്പിയുടെ ഉള്ളിൽവീഴുന്ന ഒരുതുള്ളിവെള്ളം ഉള്ളിലിരുന്ന് പാകപ്പെട്ട് മുത്തായിത്തീരുന്നു എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്.'

"ആ ജന്തുവിന്റെ ശരീരത്തിലെ മറ്റ് അവയവങ്ങൾ ഉണ്ടാകുന്നതുപോലെ അതിന്റെ ഉള്ളിൽ ഒരു മുത്തുകൂടി ഉണ്ടാകുന്നു എന്നു ധരിച്ചാൽപോരേ?' 

മുത്തുച്ചിപ്പിയുടെ ദേഹത്തിൽ മുത്ത് എങ്ങനെയുണ്ടായി എന്ന സംശയം അറിവില്ലായ്മയിൽ നിന്നുണ്ടാകുന്നതാണ്. അതിന് അറിവില്ലായ്മയെത്തന്നെ ആധാരമാക്കി ആരോ നൽകിയ മിഥ്യാധാരണയാണ് സ്വാതിനക്ഷത്രത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള യുക്തിവിചാരം. ചിപ്പിക്കുള്ളിൽ മറ്റ് അവയവങ്ങൾ ആരുണ്ടാക്കിയോ ആ ശക്തിതന്നെ മുത്തും ഉണ്ടാക്കി എന്നതാണ് സത്യത്തിലധിഷ്ഠിതമായ ഉത്തരം. അത് ദൈവികതയുടെ യുക്തിയാണ്. മാനുഷികമായ യുക്തിയെ ത്യജിക്കുമ്പോഴാണ് ഒരുവനിൽ ദൈവികമായ യുക്തി തെളിയുന്നത്. ദൈവികമായ യുക്തി നമ്മിലെ ആശയക്കുഴപ്പത്തെ ഇല്ലാതാക്കി ശാന്തചിത്തരാക്കുന്നു. 

കുറ്റിപ്പുഴ കൃഷ്ണപിള്ള പറഞ്ഞ ഗുരുവിന്റെ ഒരു അനുഭവകഥ.

ഒരു ദിവസം സായ്പിനെപ്പോലെ തൊപ്പികുപ്പായധാരിയായ ഒരാൾ ഗുരുവിനെ കാണാൻ വന്നു. അല്പം അകലെ നിന്നുതന്നെ തലയിലെ തൊപ്പിയെടുത്ത് കക്ഷത്തിൽവച്ചിട്ട് അയാൾ അടുത്തുവന്ന് തൊഴുതു. വടക്കേ മലബാറിൽ നിന്നാണ് വരവ്. ഏതോ ചില കാര്യങ്ങളെപ്പറ്റി കുറേനേരം സംസാരിച്ചശേഷം ആഗതൻ യാത്രാനുമതി വാങ്ങി പിരിഞ്ഞു. അയാൾ നടന്നുപോകുന്നത് നോക്കിയിട്ട് ഗുരുസ്വാമി കുറ്റിപ്പുഴയോട് പറഞ്ഞു: "പാവം, ആ വേഷത്തിൽ കാലു രണ്ടും ശരിക്കുണ്ടെന്നറിയാം, ഇല്ലയോ?' അതുകേട്ട് ചിരി അടക്കിനില്ക്കുകയാണ് കുറ്റിപ്പുഴ. "മുണ്ടുടുത്താൽ കാലുരണ്ടും കവരപോലെ വേർതിരിച്ചുകാണാൻ പറ്റില്ലല്ലോ, പാവം' എന്നു പറഞ്ഞു, സ്വാമി.

ഡോ. പല്പു എല്ലായ്‌പ്പോഴും നീളൻകോട്ടും പാന്റ്‌സും ഷൂസും ധരിച്ചേ നടക്കൂ. ഒരിക്കൽ സ്വാമി പല്പുവിനോട് ചോദിച്ചു: "സായ്പിന്റെ ഭാഷയോടുള്ള ആരാധന വേഷത്തോടുമുണ്ടോ?' അതിനു പല്പു നൽകിയ മറുപടി: "സായ്പ് മ്‌ളേച്ഛനല്ലേ സ്വാമീ. മ്‌ളേച്ഛന്റെ വേഷമിട്ടാൽ ജാതിപറഞ്ഞ് വഴിയാട്ടുന്നവർ അടുക്കില്ലല്ലോ.' അത് ഗുരുദേവന് രസിച്ചു. പിന്നെ ഒന്നും പറഞ്ഞില്ല. പാവം എന്ന വാക്കും ഉപയോഗിച്ചില്ല. 

ആദ്യം പറഞ്ഞ സംഭവകഥയിൽ ആഗതന്റെ അറിവില്ലായ്മയെ സൂചിപ്പിക്കാനാണ് സ്വാമി പാവം എന്നു പറഞ്ഞത്. അറിവില്ലാത്തവരോട് അനുതാപത്തോടെ പെരുമാറണം എന്ന് സ്വാമി എല്ലായ്‌പ്പോഴും ശിഷ്യരെ ഉപദേശിക്കാറുണ്ടായിരുന്നു. സായ്പിനെപ്പോലെ കോട്ടും തൊപ്പിയും കവരപ്പാന്റും ധരിച്ചയാൾ സായ്പാവാൻ വെറും അനുകരണം നടത്തുകയായിരുന്നു. സ്വയം തിരിച്ചറിയാനും ലക്ഷ്യബോധം ഉറപ്പിക്കാനുമുള്ള അറിവില്ലായ്മകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നാണ് ഗുരുസ്വാമി സൂചിപ്പിച്ചത്. 

എന്നാൽ പല്പുവിന്റെ വേഷധാരണത്തിന് വ്യക്തമായ അടിസ്ഥാനമുണ്ടായിരുന്നു. അവഗണിക്കപ്പെട്ടവൻ പൊരുതിനേടിയ അവകാശമായിരുന്നു ആ വേഷധാരണം. അതെവിടെയും അഴിച്ചുവയ്‌ക്കേണ്ടതില്ല. മ്‌ളേച്ഛനെ തീണ്ടലിൽനിന്ന് ഒഴിവാക്കുമെങ്കിൽ ആ ദുരാചാരത്തിൽനിന്ന് ഒഴിയാൻ താൻ മ്‌ളേച്ഛനാവാനും തയ്യാറാണെന്ന ഉദ്‌ഘോഷമായിരുന്നു അത്. അതിനെ ഗുരുസ്വാമി മാനിക്കുകയും ചെയ്തു.

ഗാരി ഡേവിസ്

ശ്രീ നാരായണഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരുദൈവം മനുഷ്യന് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഏകലോകം എന്ന ആശയം വിഭാവനം ചെയ്ത് പ്രവർത്തിച്ചുവന്ന ഗാരി ഡേവിസ്, ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ടാണ് ഏകലോകത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായി ലോകഗവൺമെന്റ് എന്ന പ്രസ്ഥാനവും തുടങ്ങിയിരുന്നു. രാഷ്ട്രീയ വേര്‍തിരിവുകളില്ലാത്ത ഒരു ലോകത്ത് യുദ്ധങ്ങളുണ്ടാവില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഇ.ബി. വൈറ്റ്, ജീന്‍ പോള്‍ സാര്‍ത്ര് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഏകലോകമെന്ന ആശയം പങ്കുവെച്ചപ്പോള്‍ ലോക പൗരന്മാരുടെ ലോക ഭരണകൂടത്തിനു തന്നെ ഡേവിസ് രൂപംനല്‍കി.

രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ ബോംബർ വിമാനത്തിന്റെ പൈലറ്റായിരുന്നു ഗാരി. ജർമ്മനിയിലെ ആശുപത്രികൾക്കുമുകളിൽ ബോംബു വർഷിക്കേണ്ടിവന്നതിൽ മനംനൊന്ത് 1948 മെയ് 25ന് പാരിസിലെ അമേരിക്കന്‍ എംബസിയിലെത്തി അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചുകൊണ്ട് താൻ ലോകപൗരനാണെന്ന് പ്രഖ്യാപിച്ചു. ലോക പൗരത്വത്തിനു വാദിച്ച ആദ്യ വ്യക്തി ഡേവിസ് അല്ലെങ്കിലും അതിനുവേണ്ടി പരസ്യമായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. തുടര്‍ന്നുള്ള ദശകങ്ങള്‍ പോരാട്ടത്തിന്റേതായിരുന്നു. പൗരത്വമില്ലാത്ത കാരണത്താൽ ഒരു രാജ്യത്തും പ്രവേശനം ഇല്ലാതെവന്നതിനെത്തു‌ടർന്ന് പാരീസിലെ യു. എൻ കേന്ദ്രത്തിനുള്ളിൽ കൂടാരമടിച്ച് താമസിച്ചു. ഫ്രാൻസ് സർക്കാർ അദ്ദേഹത്തെ അമേരിക്കയിലേക്ക് തിരികെ നാടുകടത്തി. 

ആ യാത്രയിൽ കപ്പലിൽവച്ചാണ് നടരാജഗുരുവിനെ പരിചയപ്പെടുന്നത്. ലോകത്തെ ഒന്നായി കാണുന്നത് തെറ്റാണോ എന്നു ചോദിച്ചപ്പോൾ അത് തെറ്റാണെങ്കിൽ എന്റെ ഗുരു പഠിപ്പിച്ചതും തെറ്റായിവരും എന്നായിരുന്നു നടരാജഗുരുവിന്റെ പ്രതികരണം. അങ്ങനെയാണ് ഗാരി ഡേവിസ് നടരാജഗുരുവിന്റെ ഗുരുവായ ശ്രീനാരായണഗുരുവിനെക്കുറിച്ച് അറിയുന്നത്. 

അതിനുശേഷം ഗാരി വേൾഡ് പാസ്പോർട്ട് ഉണ്ടാക്കി ആവശ്യക്കാർക്ക് അയച്ചുകൊടുത്തു. ഈ പാസ്പോർട്ടിന്റെ നിയമസാധുത ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടുള്ള യു. എൻ ചാർട്ടറിലെ വകുപ്പുകൾ തന്നെയാണ്. പക്ഷേ, ലോക പാസ്പോർട്ടുമായി സഞ്ചരിച്ച ഗാരി നിരവധി രാജ്യങ്ങളിൽ ജയിലിൽ കിടന്നു. ഇന്ത്യയിലെത്തി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനും ലോക പാസ്പോർട്ട് കൊടുത്തു. നെഹ്രു ഗാരിക്ക് ആശയപരമായ പിന്തുണ നല്കിയിരുന്നു. പല തവണ ഇന്ത്യ സന്ദർശിച്ച ഗാരി നടരാജഗുരുവിനു ശേഷം ശിഷ്യൻ ഗുരു നിത്യചൈതന്യ യതിയുമായും പിന്നീട് ഗുരു മുനി നാരായണപ്രസാദുമായും അടുത്ത ബന്ധം പുലർത്തി. ദി വേൾഡ് ഈസ് മൈ കൺട്രി, പാസ്പോർട്ട് ടു ഫ്രീഡം, വേൾഡ് ഗവൺമെന്റ് റെഡി ഓർ നോട്ട്, ഡിയർ വേൾഡ് എ ഗ്ളോബൽ ഒഡിസി എന്നിവയാണ് പ്രധാന കൃതികൾ.

അര്‍ബുദ രോഗത്തോടു പോരാടുമ്പോള്‍ പോലും അദ്ദേഹം സജീവ ജീവതം നയിച്ചു. മരിക്കുന്നതു വരെ അതു തുടരുകയും ചെയ്തു. 2013 ജൂലൈ 31-നു‍ ഗാരി ഡേവിസ് അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്ക് യാത്രയായി.

മഹാകവി ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം

വൈദികമഠത്തിന്റെ മുറ്റത്ത് മഞ്ഞവെയിൽ ചാഞ്ഞുവീഴുന്നതു നോക്കിയിരിക്കെ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ ഗുരുസ്വാമി ശിഷ്യനോട് ചോദിച്ചു.

'ടാഗോറിന്റെ വിശ്വഭാരതിയെക്കുറിച്ച് കേട്ടുവോ?'

'ഉവ്വ്... പ്രാചീനഗുരുകുലങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു വിദ്യാലയമാണത്. അതിന് ധനസമ്പാദനത്തിനായി ഇന്ത്യമുഴുവൻ മഹാകവി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.'

പിറ്റേന്ന് രാവിലെ സ്വാമി വീണ്ടും ശിഷ്യനെ വിളിച്ചു: 'വിശ്വഭാരതിയെക്കുറിച്ച് ഒരു കുറിപ്പ് സംഘടിപ്പിക്കണം.'

ശിഷ്യൻ ടാഗോർ നടത്തിയ പ്രഭാഷണത്തിന്റെ ഒരു കോപ്പി സംഘടിപ്പിച്ചു. തന്റെ മഹാവിദ്യാലയത്തെക്കുറിച്ച് കവിയുടെതന്നെ വാക്യങ്ങൾ വായിച്ചുകേട്ടപ്പോൾ സ്വാമി തൃപ്പാദങ്ങളുടെ മുഖം സൂര്യപ്രഭയേറ്റ താമരദളംപോലെ തിളങ്ങി.

'നമ്മുടെ മനസിലുള്ള അതേ ആശയം തന്നെ.'

അല്പനേരം കഴിഞ്ഞ് മഹാകവി കുമാരനാശാനും സംഘവും ശിവഗിരിയിലെത്തി. കുമാരനാശാൻ തൃപ്പാദസമക്ഷം വിഷയം അവതരിപ്പിച്ചു:

'മഹാകവി ടാഗോർ കൊളംബ് സന്ദർശനംകഴിഞ്ഞ്കവടിയാർ കൊട്ടാരത്തിൽ തിരുമനസിന്റെ ആതിഥ്യം സ്വീകരിക്കുന്നുണ്ട്. സ്വാമി തൃപ്പാദങ്ങളെക്കാണാൻ അദ്ദേഹം വളരെമുമ്പേ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതൊരു അസുലഭ അവസരമായി തോന്നുന്നു. അദ്ദേഹത്തെ ഇങ്ങോട്ടു ക്ഷണിക്കണമെന്നാണ് അടിയങ്ങളുടെ അഭിപ്രായം. സ്വാമി അനുവദിക്കുമെങ്കിൽ...' ഇത് മുൻകൂട്ടി അറിഞ്ഞായിരുന്നുവോ സ്വാമി വിശ്വഭാരതിയെക്കുറിച്ച് കുറിപ്പ് അന്വേഷിച്ചു വരുത്തിച്ചതെന്നാലോചിച്ച് അടുത്തുനിന്ന ശിഷ്യൻ അമ്പരന്നു.

'പണം വേണം. ഉണ്ടോ?' സ്വാമി ചോദിച്ചു.

'സ്വാമി തൃപ്പാദങ്ങൾ ഒപ്പമുണ്ടെങ്കിൽ...'

ഗുരു ഒന്നും മിണ്ടിയില്ല.മൗനം സമ്മതമെന്നു കരുതി അവർ ഒരുക്കങ്ങൾക്ക് തുടക്കമിട്ടു.

കൊടിതോരണങ്ങളാൽ ശിവഗിരിയും പരിസരവും അലങ്കരിക്കപ്പെട്ടു. കുന്നിന്റെ താഴ്വരയിൽനിന്ന് വൈദികമഠത്തിലേക്കുള്ള വഴിയിൽ വിലകൂടിയ പരവതാനി വാങ്ങി വിരിച്ചു. മുത്തുക്കുടകളും ഗജവീരന്മാരും ആലവട്ടവും വർണാഭമായ ജാഥയും അണിനിരന്നു. അറിഞ്ഞും പറഞ്ഞും ജനാവലി അങ്ങോട്ടൊഴുകിക്കൊണ്ടിരുന്നു. ആനപ്പുറത്ത് ബുദ്ധന്റെ ചിത്രമാണ് എഴുന്നള്ളിച്ചത്. ഒരുക്കങ്ങൾ കാണാൻ ഗുരുസ്വാമി തൃപ്പാദങ്ങൾ വൈദികമഠം വിട്ടിറങ്ങിവരാത്തതിൽ ശിഷ്യർക്ക് നിരാശതോന്നി. അന്നേദിവസം രാവിലെ മുതൽ മഠത്തിന്റെ വാതിൽ തുറന്നിട്ടേയില്ല. സ്വാമിതൃപ്പാദങ്ങളുടെ ധ്യാനം മുറിഞ്ഞിട്ടുമില്ല.

ഉച്ചകഴിഞ്ഞതോടെ പെരുമഴയായി. സകലവിധ അലങ്കാരങ്ങളും ആനയും ആളും നനയുകയാണ്. വഴികൾ വെള്ളക്കെട്ടിലായി. ടാഗോർ വരാൻ വൈകുമെന്ന് സി. എഫ്. ആൻഡ്രൂസിന്റെ കമ്പി വന്നു. അത് തൃപ്പാദങ്ങളെ അറിയിക്കണമെന്നുണ്ട്. പക്ഷേ, ധ്യാനം മുറിക്കുന്നതെങ്ങനെ? 'സ്വാമി എല്ലാം അറിയുന്നുണ്ട്' എന്നു പറഞ്ഞ് ആശാൻ ശിഷ്യരെ സമാധാനിപ്പിച്ചു. ആറ്റിങ്ങലിൽ ടാഗോർ എത്തിയതറിഞ്ഞ് സംഘാടകരിൽ ഒരാൾ കാറുമായി അങ്ങോട്ടു പാഞ്ഞു. വഴിക്ക് ടാഗോറിനെയും സംഘത്തെയും കണ്ടു. മഴപെയ്ത് വഴികൾ നാശമായതിനാൽ ശിവഗിരി സന്ദർശനം വേണ്ടെന്നുവച്ച് കൊല്ലത്തേക്ക് പോവുകയാണെന്ന് ആൻഡ്രൂസ് പറഞ്ഞു. സംഘാടകൻ വ്യസനപ്പെട്ടു: 'വലിയ ഒരു ജനാവലിയും ഞങ്ങളുടെ കൺകണ്ട ദൈവവും അവിടെകാത്തിരിക്കുമ്പോൾ നിങ്ങൾക്ക് മടങ്ങാനാവുമോ?' അങ്ങനെ അവർ വർക്കലയിലേക്ക് വാഹനം തിരിച്ചു. അല്പം മുമ്പുവരെ റോഡിൽ ഉണ്ടായിരുന്ന വെള്ളക്കെട്ട് എവിടെ?

മഴതോർന്ന്പ്രഭവിടർന്ന അന്തരീക്ഷത്തിൽ കുളിച്ചൊരുങ്ങിയ ശിവഗിരിക്കുന്ന് കണ്ട് വിശ്വമഹാകവി ആശ്ചര്യചകിതനായി. ഡോ. പല്പു നൽകിയ ഹാരവും ഏറ്റുവാങ്ങി അദ്ദേഹം ബംഗ്ലാവിൽ വിശ്രമിച്ചു. ആഢംബരങ്ങൾക്ക് വലിയ പണം ചെലവായതിനാൽ വിശ്വഭാരതിക്കുവേണ്ടി കൊടുക്കാൻ സംഭാവനയൊന്നും സംഘാടകർ കരുതിയിരുന്നില്ല. കേരളത്തിന്റെ ഗുരുദേവനും ബംഗാളിന്റെ ഗുരുദേവനും തമ്മിൽ കണ്ടുമുട്ടുന്ന നിമിഷം സ്വർഗീയമാക്കുക എന്നേ അവർ ആഗ്രഹിച്ചിരുന്നുള്ളൂ.

അപ്പോൾ അപ്രതീക്ഷിതമായി സദസിലേക്ക് ശുഭ്രവസ്ത്രധാരി കടന്നുവന്നു. എവിടെയോ കണ്ടുമറന്ന മുഖം? അദ്ദേഹം എല്ലാവരെയും നോക്കി പുഞ്ചിരിച്ചിട്ട് വിശ്വമഹാകവിക്ക് വന്ദനം പറഞ്ഞു. കാൽലക്ഷത്തോളം രൂപ ടാഗോറിന്റെ പാദസമക്ഷം വച്ചു. 'എല്ലാം എന്റെ ഗുരുവിന്റെ ഇച്ഛപ്രകാരം' എന്നുപറഞ്ഞ് തൊഴുതു മടങ്ങി. ടാഗോറിനാവട്ടെ വർണാഭമായ വരവേല്പിനെക്കാൾ തന്റെ വിശ്വഭാരതിക്ക് കിട്ടിയ ആ സഹായധനമാണ് ഏറെ സംതൃപ്തി നൽകിയത്.

വൈദികമഠം തുറന്നു. ബാലാർക്കനെപ്പോലെ സ്വാമി തൃപ്പാദങ്ങൾ ഉദിച്ചുനിന്നു. ഇരുകൈകളും നീട്ടി അന്നാദ്യമായി സ്വാമി ഒരു അതിഥിയെ വരവേറ്റു. ഹർഷ പുളകിതനായി ടാഗോർ ആ ദിവ്യസ്പർശം ഏറ്റുവാങ്ങി. അവർ തമ്മിലുള്ള സംഭാഷണത്തിന് ദ്വിഭാഷിയാകാൻ ചുമതലപ്പെടുത്തിയിരുന്നത് ഗുരുസ്വാമി തമ്പിയെന്നു വിളിച്ചിരുന്ന പി. നടരാജനെ (നടരാജഗുരു) ആയിരുന്നു. ആ സമയം പെട്ടെന്ന് മറ്റൊരാൾ വന്ന് ദൗത്യം കവർന്നെടുത്തു. അതുകണ്ട് നടരാജൻ പിൻവലിഞ്ഞു. തമ്പിയുടെ ഹൃദയം മുറിയുന്നതറിഞ്ഞ് ഗുരു നിർന്നിമേഷനായി.

ഗുരുസ്വാമി ചെയ്യുന്ന നല്ലകാര്യങ്ങളെ ടാഗോർ പ്രകീർത്തിച്ചു.

'നാം ഒന്നും ചെയ്യുന്നില്ലല്ലോ. ഇനി എന്തെങ്കിലും ചെയ്യാനാവുമെന്നും തോന്നുന്നില്ല'  എന്നായിരുന്നു തൃപ്പാദങ്ങളുടെ മറുപടി. അപരന് അവകാശപ്പെട്ട മുതലും സ്ഥാനവും ആഗ്രഹിക്കുകയോ കവർന്നെടുക്കുകയോ ചെയ്യരുതെന്ന ഗുരുപാഠം മറന്ന ദ്വിഭാഷിക്ക് അതിന്റെ ശരിയായ അർത്ഥം വിശദമാക്കാൻ കഴിഞ്ഞില്ല.

അതറിഞ്ഞിട്ടെന്നപോലെ ടാഗോർ പറഞ്ഞു: 'സ്വാമി ജനങ്ങളുടെ കണ്ണ് തെളിച്ചുകൊടുക്കണം'

ഗുരു: 'അവരുടെ കണ്ണു തുറന്നുതന്നെയാണിരിക്കുന്നത്. എന്നിട്ടും അവർക്ക് കാണാൻ കഴിയുന്നില്ല.'

ആ ഗുരുമൊഴിയുടെ അർത്ഥതലം മനസിലാക്കാൻ ടാഗോറിന് ദ്വിഭാഷിയുടെ ആവശ്യം വേണ്ടിവന്നില്ല. മടങ്ങുമ്പോൾ ടാഗോർ ഡോ. പല്പുവിനോടുചോദിച്ചു:

'ബംഗാളിൽ കൊണ്ടുവരാമോ ഗുരുസ്വാമിയെ ?'

ഒരു വലിയലക്ഷ്യത്തിന്റെ സാഫല്യത്തിനായി സഹായംതേടിയാണ് ടാഗോർ വരുന്നതെന്ന് ഗുരുവിന് അറിയാമായിരുന്നു. അതിന് പണംകൊടുത്തു സഹായിക്കണം. കഴിവുണ്ടോ? എന്നായിരുന്നു ഗുരു ആശാനോടു ചോദിച്ചത്. വരവേല്പിന്റെ ആർഭാടങ്ങൾക്കായി ചെലവിട്ട പണം ആ മഹത്തായ ലക്ഷ്യത്തിന് നൽകിയിരുന്നെങ്കിൽ എന്ന് ഗുരു ആഗ്രഹിച്ചു. സദസിന് അപരിചിതനായ ഒരാൾവന്ന് ടാഗോറിന് പാദകാണിക്കവച്ചതിന്റെ അടുത്ത നിമിഷമാണ് വൈദികമഠം തുറക്കപ്പെട്ടതെന്ന കാര്യം ഏവർക്കും അത്ഭുതകരമായി. അതിഥിയുടെ ആവശ്യമറിഞ്ഞ സത്കാരമാണ് ശരിയായ അതിഥി യജ്ഞം എന്ന് പ്രവൃത്തിയാൽ ബോദ്ധ്യപ്പെടുത്തുകയായിരുന്നു വിശ്വമഹാഗുരു!

വിശ്വഭാരതിയിലൂടെ ബംഗാൾ കണ്ണുതുറന്നു. അതിനാൽ അവർക്കിന്നും ഒരു ഗുരുദേവനേ ഉള്ളൂ; അത് ടാഗോറാണ്. ഗുരു മൊഴിഞ്ഞതുപോലെ, നാം അവരേക്കാൾ മുമ്പേ കണ്ണുതുറന്നു. പക്ഷേ, കാണേണ്ടത് കണ്ടില്ല. അതിനാൽ നമുക്കിന്ന് ഒരുപാട് 'നക്ഷത്രഗുരുക്കന്മാർ' "ദേവന്മാര്‍". കെട്ടിപ്പിടിക്കുന്നു.. ശിവലിംഗം വായീന്ന് ശര്ടിക്കുന്നു.. ഭസ്മമെടുക്കുന്നു...മോതിരമെടുക്കുന്നു.. മാലയെടുക്കുന്നു... തുളുന്നു  ചാടുന്ന...പലരും  24 മണിക്കൂറും പല്ലും വെളിയില്‍ കാണിച്ചിരിക്കുന്നു. മന്ദസ്മിതം  തൂകുകയാണെന്നു  ഭക്തര്‍ (?)...

എന്താണ് ശ്രീനാരായണ  ഗുരു ചിരിച്ചുകൊണ്ടിരിക്കുന്ന  ഒരു ചിത്രവും ഇല്ലാത്തത് ???  ചിന്തിക്കുക....

കണ്ണിൽക്കാണുന്നതും കൈയിൽകിട്ടുന്നതുമെല്ലാം വാരിവലിച്ചെടുത്തിട്ട് മനസിനും ദേഹത്തിനും അജീർണ്ണം മാത്രം മിച്ചം...

ഈ അരുമയാം മഹാഗുരുവിനെ ആരറിയുന്നഹോ വിചിത്രം....

ഗുരുവിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമത്തോടെ.. മനോജ്‌ കുമാര്‍ ബാലകൃഷ്ണന്‍

AGNI - Association for Guru Narayana Inspiration- Bangalore.

Wednesday 28 January 2015

ശ്രീ നാരായണ ഗുരു നടത്തിയ ഒരു അപൂര്‍വ്വ ഹോമം

ചെമ്പഴന്തി മണയ്‌ക്കല്‍ ക്ഷേത്രം അതിന്റെ അവകാശികള്‍ ഗുരുവിന്റെ പേര്‍ക്ക്‌ പ്രമാണം ചെയ്‌തു കൊടുത്തു. അതിന്റെ രേഖകള്‍ കൈപ്പറ്റാനായി ഗുരു മണയ്‌ക്കല്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ നാനാജാതി മതസ്ഥരായ ധാരാളം ആളുകള്‍ അവിടെ കൂടി. അവരില്‍ ഒരു നായര്‍ തറവാട്ടിലെ അമ്മയും മകളുമുണ്ടായിരുന്നു.

അവരുടെ തറവാട്‌ നാശോന്മുഖമായിത്തീര്‍ന്നിരുന്നു. രോഗപീഢയാലും മരണങ്ങളാലും അവരുടെ കുടുംബത്തില്‍ പ്രിയപ്പെട്ടവരെല്ലാം മരണമടഞ്ഞിരുന്നു. പല ജ്യോതിഷികളെയും കണ്ടു. അവരിലെ അതി പ്രശസ്‌തനായ ഒരു ജ്യോതിഷി എഴുതിക്കൊടുത്ത പരിഹാരകര്‍മ്മങ്ങളുടെ ഓലകളുമായാണ്‌ അവര്‍ ഗുരുവിനെ സമീപിച്ചത്‌. അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം കര്‍മ്മങ്ങള്‍ ചെയ്യണമെങ്കില്‍ അന്ന്‌ 1000 രൂപ അവശ്യമായിരുന്നു. 

ഗുരുവിനെ സമീപിച്ച്‌ കാര്യങ്ങള്‍ പറഞ്ഞശേഷം ആ അമ്മ ഓല ഗുരുവിന്റെ കൈയ്യില്‍ കൊടുത്തു. ഗുരു ആ ഓല വായിച്ചശേഷം അടുത്തുനിന്ന പണ്ഡിതനും മഹാ മാന്ത്രികനുമായ വേലു വൈദ്യന്റെ കൈയ്യില്‍ കൊടുത്തു. എന്നിട്ട്‌ "ഈ കര്‍മ്മങ്ങള്‍ ചെയ്‌തു തീര്‍ക്കുമോ" എന്ന്‌ ചോദിച്ചു. വൈദ്യന്‍ ഇതിന്‌ മറുപടി പറഞ്ഞത്‌ ഇതിന്‌ ആയിരം രൂപയാകും എന്നാണ്‌. "അവര്‍ സ്വത്തെല്ലാം നഷ്‌ടപ്പെട്ടവരാണ്‌. ചെലവുകൂടാതെ ചെയ്യണം" എന്ന്‌ ഗുരു ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിനോ മറ്റ്‌ മാന്ത്രികര്‍ക്കോ അതിന്‌ സാധിച്ചില്ല.

ഓല മടക്കിവാങ്ങിയിട്ട്‌ ഗുരു ആ അമ്മയോട്‌ ചോദിച്ചു. "നാം ഒരു ഹോമം ചെയ്യുന്നതില്‍ വിരോധമുണ്ടോ" എന്ന്‌. ഗുരുവിന്റെ വാക്കുകളെ അനുഗ്രഹമായി കണ്ട്‌ അവര്‍ സമ്മതം അറിയിച്ചു. ഗുരു ആ ഓലകള്‍ കിഴുക്കാം തൂക്കായി പിടിച്ച്‌ അതിന്റെ ചുവട്ടില്‍ തീ കൊളുത്തി. അഗ്നിപടര്‍ന്ന്‌ മുകളറ്റംവരെ എത്തി, വിരലുകള്‍ക്കിടയിലൂടെ ഉയര്‍ന്നിട്ടും പിടിവിട്ടില്ല. മുഴുവന്‍ കത്തിച്ചാമ്പലായപ്പോള്‍ ഗുരു അനുഗ്രഹപൂര്‍വ്വം പറഞ്ഞു. "കുടുംബത്തിലെ അരിഷ്‌ടതകളും ദുരിതങ്ങളും എല്ലാം നശിച്ചു". അതോടെ ആ കുടുംബം ഐശ്വര്യത്തിലും ക്ഷേമത്തിലും ഉയര്‍ന്നുതുടങ്ങി.

ലോകത്ത് എവിടെയെങ്കിലും ഇങ്ങനെ ഒരു ഹോമം ആരെങ്കിലും ചെയ്തിട്ടുണ്ടോ? ഇനി ചെയ്യുമോ ?. അത് മഹാ ഗുരു നാരായണന് മാത്രം കഴിയുന്ന ഒരു കാര്യമാണ്. അതെ ജഗത്ഗുരു ശ്രീ നാരായണ ഗുരുവിന് മാത്രം കഴിയുന്ന കാര്യം.

അതിശക്തമായ പ്രശ്നങ്ങള്‍ക്ക് നടുവില്‍ വലയുന്ന ഒരു കുടുംബം, അവസാന പ്രതീക്ഷയുമായി ഗുരുവിനെ സമീപിക്കുന്നു. ഗുരു ആ പ്രശ്നത്തിന് പൊതുവേ ജനങ്ങള്‍ തേടുന്ന പരിഹാരമാര്‍ഗ്ഗം ആരായുന്നു. പണം ഒരുപാട് ചിലവാകുമെന്നതുകൊണ്ടോ അതു ചെയ്തത്കൊണ്ട് ഫലം ഒന്നും ഉണ്ടാകില്ലെന്ന് സ്വയം തോന്നിയതുകൊണ്ടോ കൂടെ ഉണ്ടായിരുന്ന മഹാ മാന്ത്രികന്‍ ആ കര്‍മ്മം ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് കൈ ഒഴിഞ്ഞു. അതിന് മുന്‍പ് അവര്‍ പലവിധമാര്‍ഗ്ഗങ്ങള്‍ ആകുടുംബം പരീക്ഷിച്ചിരുന്നു. ഗുരുവിന് ആദ്യമേ തന്നെ തന്‍റെ പ്രവര്‍ത്തി ചെയ്യാമായിരുന്നു. പക്ഷെ നിഷ്കളങ്കതയോടെ മറ്റുള്ളവരോട് പറ്റുമോ എന്ന് ചോദിച്ച് അവര്‍ക്ക് പറ്റില്ല എന്ന സത്യത്തെ എല്ലാവര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്തു.

പൂര്‍ണ്ണ പ്രജ്ഞനായ ഗുരുപിന്നീട് സ്വയം ആ അമ്മയുടെ അനുവാദം വാങ്ങിയിട്ട് തന്‍റെ ആത്മശക്തിയാല്‍ ആ ദുഷിച്ച ഭൂതപ്രേതപിശാചുക്കളാല്‍ ദൂഷിതമായ അതിശക്തമായ സങ്കല്‍പ്പങ്ങളെ കത്തിച്ച് ചാമ്പലാക്കുകയാണ് ചെയ്തത്. ഇവിടെ ഗുരുവിന്‍റെ കൈവിരലുകള്‍ക്കിടയിലൂടെ കത്തി ചാമ്പലായത് താളിയോല മാത്രമാണോ?... വ്യാവഹാരിക ലോകത്തിലെ ഖനീഭവിച്ചതും അതിശക്തവുമായ പല മൂര്‍ത്തവും അമൂര്‍ത്തവുമായ സങ്കല്‍പ്പങ്ങള്‍ക്ക് അന്ത്യം കുറിച്ച്‌ ഭസ്മമാക്കുകയല്ലേ ചെയ്തത്.

അത് ഗുരുവിനെപ്പോലെ ഉള്ള മഹാജ്ഞാനികള്‍ക്ക്‌ മാത്രം കഴിയുന്ന കാര്യമാണ്. ഗുരുവിന്‍റെ മഹത്വത്തിലേക്ക് അല്‍പ്പമെങ്കിലും ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ഈ സംഭവം അവതരിപ്പിച്ചാല്‍ ഉതകും എന്ന് കരുതുന്നു. തിരിച്ചറിവാണല്ലോ മനുഷ്യന് വേണ്ടത്...

സമൂഹത്തിലെ അതിപ്പഴക്കമേറിയതും അതിശക്തവുമായിരുന്ന അബ്നോര്‍മാലിറ്റിയെ നോര്‍മല്‍സിയിലേക്ക് ഗുരു എത്തിച്ചരീതി ലോകത്ത് തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.

ജഗത്ഗുരു ശ്രീ നാരായണ ഗുരു വിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമങ്ങളോടെ മനോജ്‌ കുമാര്‍ ബാലകൃഷ്ണന്‍

Founder- AGNI- Association For Guru Narayana Inspiration- Bangalore.

AGNI-Association For Guru Narayana Inspiration അഗ്നി

ശ്രീ നാരായണ ഗുരു എന്ന വൈദ്യന്‍.

കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തില്‍ ഗുരു വിശ്രമിക്കുന്ന അവസരത്തില്‍ ഗുരുവിന്‍റെ കാലില്‍ ചെറിയ ഒരു പരുവുണ്ടായി. അത് പഴുക്കുകയും ഇല്ല വറ്റുകയും ഇല്ല എന്ന നിലയില്‍ കാലിന് അതി കലശലായ വേദന അനുഭവപെട്ടപ്പോള്‍ മദ്രാസില്‍ കൊണ്ട് പോയ് അത് കീറിക്കാണമെന്ന് ശിഷ്യന്മാര്‍ ഒരുക്കം കൂട്ടി. 

ഗുരുവാകട്ടെ ഉടനെ തന്നെ അടുത്തുള്ള കാറ്റാടി തോപ്പില്‍ പോയി ഒരു ചെടിയുടെ തളിരിലകള്‍ പറിച്ചു കശക്കി ഒഴിച്ചപ്പോള്‍ പരുപൊട്ടി വേഗം സുഖപെടുകയും ചെയ്തു.

നല്ലൊരു വൈദ്യന്‍ കൂടിയായിരുന്ന കാഞ്ചീപുരം ശ്രീനാരായണസേവാശ്രമം മഠാധിപതി ശ്രീമദ് ഗോവിന്ദാനന്ദസ്വമികള്‍ അപ്പോള്‍ തന്നെ ആ മരുന്ന് പഠിച്ചു വെക്കുകയും ചെയ്തു.

പിന്നീട് പല അവസരത്തില്‍ ഗോവിന്ദാനന്ദ സ്വാമികള്‍ അത് പ്രയോഗിച്ചു. പക്ഷേ ഒരു പ്രയോജനവം ഉണ്ടായില്ല.

ആ വിവരം സ്വാമികള്‍ ഒരിക്കല്‍ ഗുരുവിനെ അറിയിച്ചപ്പോള്‍ ഗുരു ഇപ്രകാരം അരുളിച്ചെയ്തു. 

"ദേശഭേദം, സ്ഥലഭേദം, ഋതുഭേദം ഇതൊക്കെ ഔഷധികള്‍ക്കും വ്യത്യാസം വരുത്തും. ചെടിയുടെ പ്രായവും പരിഗണിക്കണം. തൈയ്യയിരിക്കുമ്പോഴും കായ്ച്ചു നില്‍ക്കു മ്പോഴും ഒരേ ഫലമല്ല. മനുഷ്യ ശരീരത്തില്‍ തന്നെ നമുക്കറിയാന്‍ കഴിയാത്ത പല വ്യത്യാസങ്ങള്‍ ഇല്ലേ ? പക ഉള്ളവരും ഇല്ലാത്തവരും (ചാര് എന്ന വൃക്ഷം) ഉണ്ടല്ലോ ?. രോഗിയുടെ ശരിര സ്ഥിതിയും രോഗസ്വഭാവവും വിഭിന്ന മായിരിക്കും. ഇതൊകെ സുക്ഷ്മമായി ചിന്ദിക്കണം.

ഒരു രോഗം ഒരു ഔഷധം കൊണ്ട് തന്നെ പലപ്പോഴും മാറി എന്ന് വരില്ല, അങ്ങനെ ആയിരുന്നു എങ്കില്‍ ഒരു രോഗത്തിനു തന്നേ പല മരുന്നുകള്‍ വിധിക്കേണ്ടിയിരുന്നില്ലല്ലോ. ആ പച്ചിലയ്ക്ക് ഫലമുണ്ട്. എല്ലായ്പ്പോഴും ഒരു പോലെയായിരിക്കില്ലെന്ന് മാത്രം".

Tuesday 27 January 2015

The Renaissance Prophet

The Mahashivrathri of 2013 marked the 125th anniversary of a revolutionary consecration rite of a Shivling performed by a non-Brahmin in India. Romain Rolland later described Sree Narayana Guru to be a Jnani of Karma.

The guru's words, deeds and philosophy acted so forcefully in Indian society that it ushered in a profound cultural renaissance in the increasingly decadent practice of Hindu worship, pockmarked with animal sacrifices, absurdly severe untouchability and resultant societal underachievement.

The guru consecrated 60 odd temples and was farsighted enough to develop Sanskrit, Malayalam and English schools in almost all of them. They ushered in the renaissance which made Kerala a front runner in literacy and education, resulting in longer life spans and better public health in the country.
Social historians describe the guru as the vanguard of Kerala society's renaissance, leftists to be the torch bearer of rationalism, even agnostics consider him to be the touchstone of rational scepticism.
Many backward castes like Ezhavas consider him and his life to be a source of intense and sometimes chauvinistic pride, while for serious students of modern philosophy he is a great practitioner of refined advaita.

The guru felt that religions cease to matter as one gained supreme knowledge of oneself and of oneness. Many perceived this to be a subtle answer to Gandhiji who had met the guru in Shivagiri, seeking support against conversion.

The guru pointed to the mango tree in his orchard when Gandhiji described the varnashrama dharma as part and parcel of Hinduism. 'The leaves and fruits may have different dharma, but squeeze them and you find the nectar of unitary bliss'.

By the 1920s, the guru had become a living legend. His ashrams in Shivagiri, Alwaye and Aruvippuram were thronged by thousands who sought his blessings and words of consolation.
He convened a world interfaith conference in Alwaye in 1924, and in his Aruvippuram temple, which attracts hundreds of devotees daily, he popularised the ideal where 'mankind thrives in brotherhood sans the divisiveness of caste and religion'. His unitary absolutism would lead him to declare - 'one caste, one religion, one God for Man'.

The significance of the guru lies in his use of the Vedantic ideal as a tool to change society. Nowhere in the guru's work was there room for a drop of blood or a word stemming from hate. He never quarrelled or spoke with passion.

As an epitome of kindliness, he generated such faith that Kerala accepted his gentle counsel as commandments of an absolutist. Emancipator and spiritualist, advaitin and social activist, poet and yogi, the guru's achievement is both unparalleled and unequalled.

B Ashok is an IAS officer and social commentator. The views expressed by the author are personal.


Posted in Hindustan Times :

Kudroli Gokarnath Temple


Kudroli Gokarnath Temple Built in 1912, is one of the main attractions of Mangalore. Sri Gokarnanatheshwara Temple is a unique Temple built by Sri Narayana Guru, the saint and social reformer from Kerala, and is the only one in Karnataka by Guru. The reformist Narayana Guru installed this temple for the Billava community, who were prohibited the entry to other Temples.

Gokarnanatheshwara, Lord Shiva, is the main deity. The main Temple is surrounded by the smaller Temples for Mahaganapathi, Subramanya, Shaneeshwara, the Navagraha, Annapoorneshwari and Anandabhairava.

കുദ്രോളി ഗോകര്‍ണ്ണനാഥ ക്ഷേത്രം

മംഗലാപുരത്തെ ബില്ലവ നേതാവായിരുന്ന ശ്രീ ജ്ഞാനപ്പനായിക്കും കൂട്ടുകാരും കൂടി ഒരിക്കല്‍ ഗോകര്‍ണത്തു ക്ഷേത്ര ദര്‍ശനത്തിനു പോയി . നായിക്ക് എന്നത് ബ്രിടീഷുകാര്‍ നല്കിയ സ്ഥാനപെരായിരിന്നു. ബ്രാഹ്മണര്‍ എന്ന് തെറ്റി ധരിച്ചു അവരെ ക്ഷേത്ര പൂജാരികല്ള്‍ സ്വീകരിച്ചു ആഹാരവും താമസ സൌകര്യവും നല്കി ക്ഷേത്രത്തില്‍‍ താമസിപ്പിച്ചു. കുറെ നാളുകള്ക്ക് ശേഷം പൂജാരിക്ക് നായിക്കും കൂട്ടുകാരും അവര്‍ണര്‍ എന്ന് മനസിലാകുകയും ക്ഷേത്ര ആചാരങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തികര്‍ക്ക് ക്ഷേത്രത്തില്‍ ശുദ്ധി കലശവും പുണ്യാഹവും നടത്തി പരിഹാരം ചെയ്യണമെന്നു നിര്‍ബന്ദിക്കുകയും ചെയ്തു. ഈ വിവരം നായിക്ക്, വില്ലവ നേതാവായ ശ്രീ കൊരഗപ്പയെ അറിയിക്കുകയും അദ്ദേഹം അത് ശിവഗിരിയില്‍ എത്തി ഗുരുദേവനെ അറിയിക്കുകയും ചെയ്തു. 'നിങ്ങള്‍ പുണ്യാഹവും ശുദ്ധി കലശവും നടത്താനും അവരുടെ ക്ഷേത്രത്തില്‍ ആരാധിക്കാനും പോകേണ്ട, നാം അവിടെ വന്നു നിങ്ങള്ക്ക് ആരാധിക്കുവാന്‍ ക്ഷേത്രം നിര്‍മ്മിച്ച് തരാം; എന്നാണ് ഗുരുദേവന്‍ പ്രതിവചിച്ചത്.

1908-ൽ ഗുരുദേവല്‍ മംഗലാപുരത്തു വരികയും അവശ സമുദായങ്ങള്‍ ഗുരിവിനെ തങ്ങളുടെ രക്ഷകന്‍ തന്നെയായി അങ്ങീകരിക്കുകയും ചെയ്തു. ക്ഷേത്ര നിര്മ്മാണംത്തിന്നായി ഗുരു അവിടെ 12 സ്ഥാനങ്ങൾ കണ്ടു അതിൽ ഏറ്റവും മോശവും ആൾതാമസം ഇല്ലാത്തതുമായ സ്ഥാനം ആയിരുന്നു കുദ്രോളി.

കേരള തച്ചുശാസ്ത്ര രീതിയില്‍ ആണ് ക്ഷേത്രം നിര്മ്മിച്ചിരിക്കുന്നത്. 1912 ഫെബ്രുവരി മാസത്തില്‍ ഗുരുദേവന്‍ തന്നെ കേരളത്തില്‍ നിന്നും കൊണ്ടുവന്ന ശിവ ലിംഗം ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചു. അതിനു ശേഷം മറ്റു ഉപദെവദകളെയും പ്രതിഷ്ടിക്കാന്‍ കല്പ്പിച്ചു, ഇവിടെ വന്നു എല്ലാ ദേവന്‍മാരെയും ആരാധിക്കുക എന്നതായിരിക്കാം ഗുരുദേവന്‍ ഈ പ്രവര്തിയിലൂടെ നല്കിയ സന്ദേശം. ശിവ പ്രതിഷ്ഠ നടത്തിയ ശേഷം ‘ഗോകര്‍ണത്തു ഗോകര്‍ണേശ്വരന്‍ ആണെങ്കില്‍ ഇവിടെ ഗോകര്‍ണേശ്വരന്റെ നാഥന്‍ ഇരിക്കട്ടെ’ എന്ന് ഗുരുദേവന്‍ അരുളി ചെയ്തു. അങ്ങിനെയാണ് ക്ഷേത്രം ഈ നാമത്തില്‍ അറിയപെട്ടു തുടങ്ങിയത്.

കടൽതീരത്തോട് അടുത്തുള്ള പ്രദേശമായതിനാൽ ഈ പ്രദേശത്തെ മുഴുവന്‍ കിണറുകളിലും ഉപ്പു രസം ഉള്ള ജലമാണ് ലഭിച്ചിരിന്നത് എന്നാല്‍ ഗുരു ക്ഷേത്രത്തിനോട് അടുത്ത് ഒരു സ്ഥാനം ചൂണ്ടി കാണിച്ചു കൊടുക്കുകയും അവിടെ കുഴിച്ച കിണറില്‍ നിന്നിം ഉപ്പുരസമില്ലാത്ത ശുദ്ധ ജലം ലഭിച്ചു എന്നും, 'ജ്ഞാന തീര്‍ത്ഥം' എന്നാന്നു ഇന്ന് ഇതറിയപ്പെടുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന മധുര രസം ഉള്ള ജലം ആണ് ക്ഷേത്ര ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നത്. ഇവിടെ ഗുരുദേവല്‍ നിര്ദ്ദേശിച്ച സ്ഥാനത്ത് മാത്രം ശുദ്ധ ജലം ലഭിച്ചത് ഗുരുദേവന്റെ മഹാ കാരുണ്യത്തിന്റെ സിദ്ധിവൈഭം ഒന്നുകൊണ്ട് മാത്രമാണ്. ഇപ്പോഴും തീര്‍ഥജലം സുലഭമായി ലഭിക്കുന്നു.

Monday 19 January 2015

ഗോപാലന്‍ മുസിഫിനു ഉണ്ടായ പ്രത്യക്ഷ അനുഭവം

ഗുരുദേവന്റെ പരമഭക്തനായ സി.വി ,ഗോപലന്‍ മുന്‍സിഫ്‌ തനിക്കുണ്ടായ അനുഭവം ശിവഗിരി മാസികയില്‍ (1948 ല്‍) പ്രസിദ്ധപെടുത്തിയിട്ടുണ്ട്. ഗുരുദേവന്റെ മഹാസമാധിക്കു ശേഷം അദ്ദേഹം മണ്ഡലമഹോത്സവം സംബന്ധിച്ചു ശിവ ഗിരിക്ക് പോകുവാന്‍ പോകുവാന്‍ തീരുമാനിച്ചു .യാത്രക്കിടയില്‍ അദ്ദേഹം വിചാരിച്ചു 'ഗുരുദേവന്‍ സശരീരന്‍ ആയിരുന്ന കാലത്ത് ജനങ്ങളെ അവിടുന്ന് കാരുണ്യ പൂര്‍വ്വം അനുഗ്രഹിച്ചിരുന്നു, രോഗവും, ദുരിതവും, കഷ്ടപാടുകളും നീക്കിയിരുന്നു. ഗുരുദേവന്‍ ഇപ്പോള്‍ മഹാസമാധി പ്രാപിച്ചിരിക്കുന്നു. ഗുരുദേവന്റെ ജഡത്തിനല്ലേ മാറ്റം വന്നിട്ടുള്ളൂ, അവിടുന്ന് ആത്മസത്തയണല്ലോ. അങ്ങനെ എങ്കില്‍ ഗുരുവിന്റെ സാനിധ്യം ഇപ്പോഴും ഉണ്ടാകണമല്ലോ. ഉപ്പന്‍ എന്ന പക്ഷി ചിലക്കുന്നത്‌ ശുഭ കാരമാണ്, ഞാന്‍ ശിവഗിരിയില്‍ എത്തി മഹാസമാധി പീഠത്തില്‍തൊഴുതു നില്‍ക്കുമ്പോള്‍ ഉപ്പന്‍ നാലുപ്രാവശ്യം ചിലച്ചാല്‍ ഞാന്‍ ഗുരു സാന്നിധ്യത്തില്‍ വിശ്വസിക്കും. അല്ലെങ്ങില്‍ ഇതെല്ലാം അസത്യമാണെന്ന് വിചാരിക്കും. ഈ ചിന്തയോടെ അദ്ദേഹം ശിവഗിരിയില്‍ എത്തി. കുളിച്ചു വൃത്തിയായി ഭക്തിപൂര്‍വ്വം മഹാസമാധി പീഠത്തില്‍ മേല്പറഞ്ഞ വിചാരത്തോടെ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അതാ ഉപ്പന്‍ ചിലക്കുന്നു ഒന്നല്ല നാലുവട്ടം. അപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായ അവസ്ഥ വര്‍ണ്ണിക്കാന്‍ സാധിക്കുമോ... (ഗുരുദേവന്‍ മാസിക 2011 ഡിസംബര്‍ -വാല്യം-49)

ഗുരുദേവന്‍ ശരീരധാരണം ചെയ്തിരുന്നപ്പോഴും, മഹാസമാധിക്ക് ശേഷവും സംഭവിച്ചിട്ടുള്ള അത്ഭുതകരമായ അനുഭവങ്ങള്‍ പലര്‍ക്കും അവിശ്വസിനീയം എന്ന് തോന്നിയേക്കാം, അതുകൊണ്ടാണല്ലോ ഗുരുദേവന്‍ നടരാജഗുരുവിനോടും, ടി .കെ .മാധവനോടും പറഞ്ഞത്  ''നമ്മുടെ ജീവചരിത്രം എഴുതിയാല്‍ ആളുകള്‍ വിശ്വസിക്കുമോ? ഇനി അവിശ്യാസികളുടെ കാലമാണ് വരാന്‍ പോകുന്നത്". അതെ ഗുരുദേവ സ്വരൂപവും തത്വവും തികഞ്ഞ പഠനത്തിനും മനനത്തിനും വിധേയമാക്കുക ....

മണ്ണാന്തറ തറവാട്

ആലപ്പുഴ ജില്ലയിൽ തണ്ണീർമുക്കത്ത് സ്ഥിതി ചെയ്യുന്ന ഗുരുപാദ സ്പർശം കൊണ്ട് ധന്യമായ മണ്ണാന്തറ തറവാട്.

ഗുരു കളവങ്കോടത്തെത്തിയത് സാധാരണ മട്ടിലുള്ള ഒരു വിഗ്രഹ പ്രതിഷ്ഠക്കു വേണ്ടിയായിരുന്നു. അതിനുള്ള ഒരു വിഗ്രഹം അവിടെ തന്നെ തയ്യാര്‍ ചെയ്തു വെച്ചിരുന്നു. പ്രതിഷ്ഠാ സമയം കാത്ത് ഗുരു മുറിയില്‍ വിശ്രമിക്കുകയാണ്. അപ്പോള്‍ മുറിക്കു പുറത്ത് കുറേ യുവാക്കള്‍ സംവാദത്തില്‍ ഏർപ്പെട്ടിരിക്കുന്നതായി അദ്ദേഹം കണ്ടു. രണ്ടു ചേരിയായി നിന്ന് അവര്‍ വാദിക്കുകയാണ്. ഒരു കൂട്ടര്‍ പറയുന്നു: ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആവശ്യമില്ല. അത് അന്ധവിശ്വാസമാണ്. മറ്റേ കൂട്ടര്‍ വാദിച്ചു: ക്ഷേത്രങ്ങള്‍ അത്യാവശ്യമാണ്. ഗുരു ആ സംവാദത്തില്‍ ഇടപെട്ടില്ല. ഇനി നിങ്ങള്ക്ക് വിഗ്രഹങ്ങൾ ആവശ്യമില്ല എന്ന് പറഞ്ഞു.

പ്രതിഷ്ഠക്കുള്ള മഹൂര്ത്തമായി. സംഘാടകര്‍ ഗുരുവിനെ വിളിച്ചു. അദ്ദേഹം അവരോട് ചോദിച്ചു: ‘ഇവിടെ അടുത്തെങ്ങാനും നല്ല നിലക്കണ്ണാടി കിട്ടുമോ?' ‘സംഘടിപ്പിക്കാം.' അവര്‍ പറഞ്ഞു. കണ്ണാടി പ്രതിഷ്ടിക്കുന്ന സമയം ഗുരു പറഞ്ഞു "വെളുത്തമ്മ" വരട്ടെ എന്നിട്ടാകാം . തടിച്ചുകൂടിയ ശിഷ്യഗണങ്ങളോട് ഗുരു പറഞ്ഞു വെളുത്തമ്മക്ക് നമ്മുടെ അടുത്തേക്ക് വരാൻ വഴി ഒരുക്കുക. വെളുത്തമ്മ എന്ന് ഗുരുദേവൻ വിളിക്കുന്നത്(നന്നേ‌ വെളുത്തു സുന്ദരിയായ ഐശ്വര്യം നിറഞ്ഞ മുഖകാന്തിയോട് കൂടിയ മണ്ണാന്തറ തറവാട്ടിലെ കുടുംബിനി പാർവ്വതിഅമ്മ )ഗുരുവിന്റെ കൂടെ പ്രസംഗിക്കാൻ പോകുന്ന കളവംകൊടുള്ള പാര്വ്വതി അമ്മ. ഗുരുദേവന് ഈശ്വര ഭക്തയായ ആ അമ്മയെ അത്രയ്ക്ക് സ്നേഹമായിരുന്നു . ഒരു ഗൃഹസ്ഥ ശിഷ്യ എന്ന് വേണമെങ്കിലും നമുക്ക് കരുതാം

അങ്ങനെ, പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന വിഗ്രഹം മാറ്റിവെച്ച് ഗുരു കളവങ്കോടത്ത്കണ്ണാടി പ്രതിഷ്ഠ നടത്തി. 1927 ജൂണ്‍ 14 ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് സ്വന്തം കണ്ണാടി പ്രതിഷ്ഠിച്ചത്. ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്ത
 അരുവിപ്പുറം പ്രതിഷ്ഠയ്‌ക്കൊപ്പം കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്ഠയും ചരിത്രത്തിന്റെ ഭാഗമായത് അങ്ങനെയാണ്. പ്രത്യേക അളവില്‍ തയ്യാറാക്കിയ കണ്ണാടിയില്‍ പിന്നിലെ രസം ചുരണ്ടി ഓംശാന്തി എന്നൊരുക്കാന്‍ ഗുരു നിർദ്ദേശിച്ചെങ്കിലും ദീർഘം വിട്ട് തയ്യാറായത് 'ഒം ശാന്തി' എന്നായിരുന്നു. ഗുരു വിമര്ശിച്ചില്ല. അതിനും അര്ത്ഥമുണ്ടെന്നുപറഞ്ഞ് പ്രതിഷ്ഠ നടത്തി. കണ്ണാടി പ്രതിഷ്ഠിച്ചു. നീ തന്നെയാണ് നിന്റെ ഈശ്വരന്‍. നിന്നിലാണ് ആത്മാവും ചൈതന്യവും. നീ നിന്നെ തിരിച്ചറിയുക.

ഇതേസമയംതന്നെ ഗുരുവിന്റെ നിര്ദ്ദേശപ്രകാരം ശിഷ്യന്‍ ബോധാനന്ദ സ്വാമികള്‍ ക്ഷേത്രത്തില്‍ അര്ദ്ധനനാരീശ്വര പ്രതിഷ്ഠയും നടത്തി. പണിക്കവീട്ടില്‍ പത്മനാഭപ്പണിക്കര്‍ എന്ന ഈഴവപ്രമാണിയാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് നേതൃത്വം നല്കിയത്.


നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭദ്രകാളീക്ഷേത്രമാണ് ഗുരുവിന്റെ കണ്ണാടിപ്രതിഷ്ഠയിലൂടെ ചരിത്രസ്ഥാനം നേടിയത്. ക്ഷേത്രത്തില്‍ ഗുരു എത്തിയതും പലവിധ കാരണങ്ങളാലാണ്.. ഭദ്രകാളി പ്രതിഷ്ഠയ്‌ക്കൊപ്പം അര്ദ്ധനാരീശ്വര പ്രതിഷ്ഠയും നടത്താനായാണ് ഗുരുവിനെ ക്ഷണിച്ചത്. എന്നാല്‍, ക്ഷേത്രങ്ങള്‍ ഉള്ളതുമതി ഇനി വിദ്യാലയങ്ങളാകാം എന്നായിരുന്നത്രേ ഗുരുവിന്റെ മറുപടി. പത്മനാഭപ്പണിക്കര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് ഗുരു പ്രതിഷ്ഠയ്‌ക്കെത്താന്‍ സമ്മതിച്ചത്.

കളവംകോടം ക്ഷേത്രത്തിനപറ്റി പറയുമ്പോൾ മറ്റൊരു പ്രധാന കാര്യം എന്റെ ഓർമ്മയിൽ വരുന്നു. ഈ കളവംകോടം ക്ഷേത്രത്തിനടുത്തു തന്നെ അതായത് പ്രശാന്ത സുന്ദരമായ തണ്ണീർമുക്കത്ത് , ചരിത്രത്തിന്റെ ഏടുകളിൽ , വിപ്ലവ മണ്ണായ വയലാറിന്റെ തിരുനെറ്റിയിൽ ,പട്ടണക്കാട് ബ്ലോക്കിൽ ഗുരുദേവ ചരിത്ര താളുകളിൽ ഇടം പിടിക്കേണ്ടിയിരുന്ന, ഒരു കുടുംബമുണ്ട് . ഗുരുദേവൻ "വെളുത്തമ്മ" എന്ന് വിളിച്ചിരുന്ന പ്രാസംഗികയായിരുന്ന മണ്ണന്തറ പാർവ്വതിയമ്മ താമസിച്ചിരുന്ന വീട് . ഗുരുദേവനോടൊപ്പം പ്രസംഗിക്കാൻ പോകുമായിരുന്നു ഈ അമ്മ . പ്രൗഡഗാംഭീര്യം ഉണർത്തുന്ന ഒരു നാലുകെട്ട് .ഗുരുദേവന്റെ പാദസ്പർശമേറ്റ് ധന്യമായ ഏകദേശം മുന്നൂറ്റി അൻപതിലേറെ പഴക്കമുളള ഒരു പുരാതന ഈഴവ തറവാട് . ഗുരുദേവൻ വയലാറിൽ വരുമ്പോൾ എല്ലാം താമസിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന തറവാടായിരുന്നു ഇത് .അന്ന് ഗുരു ഉപയോഗിച്ച കട്ടിലും മറ്റും ഇവിടെ ഉണ്ട്.

നാം അറിയാതെ തന്നെ ഈ തറവാട്ടിൽ കാലു കുത്തിയാൽ എന്തോ ഒരു അനുഭൂതി ,ദൈവികമായ അനുഭൂതി , ഒരു ശാന്തി , ശാന്തത , നമുക്ക് അനുഭവപ്പെടും .അവിടുത്തെ ഗുരു സ്പർശമേറ്റ ഓരോ മണ്‍ തരിക്കും അതിന്റെതായ പ്രത്യേകതകളുണ്ട്. ഇപ്പോൾ ആ കുടുംബത്തു താമസിക്കുന്നത് പാർവതിയമ്മയുടെ ഇളംതലമുറക്കാരായ ശ്രീമതി രാജമ്മയും മകൻ മോഹൻ റോയിയും കുടുംബവുംആണു. ഗുരുദേവാനുഗ്രഹത്താൽ ആ കുടുംബം ഇന്നും എല്ലാവിധ ഐശ്വര്യസമൃധികളോടും കൂടി ഗുരുദേവ ഭക്തിയോടു കഴിയുന്നു. ഗുരുദേവൻ ഉപയോഗിച്ചിരുന്ന കട്ടിലും മറ്റു സാധനങ്ങളും ഇന്നും ഒരു നിധി പോലെ, ഒരു വിഗ്രഹം കണക്കെ ഒരു പ്രഭ പോലെ ആ അമ്മ പവിത്രമായി കാത്തു സൂക്ഷിക്കുന്നു ആരാധിക്കുന്നു . ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ ചരിത്രം അറിയാതെ പോവുകയാണ് . ആ ഗുരുദേവ ഭക്തയായ അമ്മയ്ക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് നമുക്കും പ്രാത്ഥിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:-

മോഹൻ റോയ്
മണ്ണാന്തറ തറവാട്
തണ്ണീർമുക്കം പി ഒ
ചേർത്തല
ആലപ്പുഴ.

#000097334403031
# +97334403031

Kudroli Temple bucks the trend, appoints two SC women as priests

Mangalore: In what could be termed as historic in the Hindu tradition, Shri Gokarnatheshwara Temple, Kudroli appointed two women, belonging to the Scheduled Caste (SC) community as archakas (priests) on Monday.

Dressed in traditional yellow saris, the two women – Lakshmi (65), a resident of Chilimbi, Urwa and Chandravathi (46), a resident of Kuthar, Ranipura – were taken to the temple in a procession with the beating of traditional drums.

Temple chief and former union minister B. Janaradhana Poojary led the procession.


Before entering the sanctum sanctorum of the temple, both the women washed their feet in the temple lake. Later, they performed puja to the presiding deity of Gokarnanatheswara temple gave away ‘tirtha’ and ‘prasada’ to devotees.

According to the Hindu tradition, only persons belonging to the Brahmin community entered the sanctum sanctorum of the temple and performed puja. 

Last year, the Kudroli temple had appointed two widows as priests.

After entering the temple with Mr. Poojary and other devotees, the women priests performed puja to the statue of Sree Narayana Guru of Kerala, social reformer and founder of the temple. Later, they performed pujas at the shrines of Shani, Ganapati, Shiva, Subramanya, Annapoorneshwari, Kalabairava, Nava Grahas, Krisha, Sai Baba and Hanuman.

Bucking the trend

Later, Mr. Poojary told presspersons that Ms. Chandravathi underwent training in rituals for fifteen days and Mr. Lakshmi for two days by senior priest of the temple. It was the philosophy of social reformer Narayana Guru, who established temple at Kudroli in 1912, he said and added it’s not the mantra but the devotion that matters. 

"Anyone can perform puja. It's not reserved for any particular community. Hence, we have appointed two women from SC community. This is what Bhrahmashree Narayana Guru did when our (billawa) community were refused permission to enter the temple years ago, he said.

To a question, Mr. Poojary said there was no decrease in the number of devotees coming to the temple after appointing two widows last year. ‘The number of devotees has gone up. People have accepted this change’, he added.

He said the temple is paying Rs 6,000 each as salary to both the women. They will perform puja in the temple and we have arranged accommodation for them.




Sunday 18 January 2015

മനുഷ്യര്‍ക്ക്‌ ജാതി ഒന്നെന്നുള്ളതിനു തെളിവ് ഒന്നും വേണ്ട - ശ്രീ നാരായണ ഗുരു

ജാതിയുടെ പേരില്‍ നിലനിന്നിരുന്ന പരാധീനതകള്‍ പരിഹരിക്കുന്നതിന് ശ്രീ നാരായണഗുരുവിന്റെ കാലത്ത് ഈഴവ നേതാക്കന്മാര്‍ക്ക് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള താല്പര്യമുണ്ടായി . ഇതെപ്പറ്റി സഹോദരന്‍ അയ്യപ്പനും നാരായണ ഗുരുവുമായി ആലുവയില്‍ വച്ച് ഒരു സംഭാഷണം നടന്നു.

ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം എന്നാല്‍ അതല്ലേ?

സഹോ: മനുഷ്യന്‍ നന്നാകുന്നതിനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധമതത്തിലാണ്.

ഗുരു: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ? ബുദ്ധന്റെ ഉപദേശം പോലെ ക്രിസ്തുവിന്റെ ഉപദേശവും നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ? ആ മതങ്ങളില്‍ പെട്ട എല്ലാവരും നല്ലവരാണോ? അതുകൊണ്ട് മതം ഏതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം.അല്ലെങ്കില്‍ അധപ്പതിക്കും. മതസാഹിത്യം നല്ലതായിട്ടുള്ള മതം അനുഷ്ട്ടിക്കുന്ന എല്ലാവരുടെയും ആചാരവും നല്ലതായിരിക്കുമോ? അങ്ങനെയല്ലല്ലോ കാണുന്നത്? അതിനാല്‍ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല! പ്രവര്‍ത്തി ശുദ്ധമായിരിക്കണം. അതാണ്‌ ആവശ്യം. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" അതാണ്‌ നമ്മുടെ അഭിപ്രായം.

ഈ സംഭാഷണത്തിന്റെ അന്ത്യത്തില്‍ ഗുരു അങ്ങനെ അരുളിയ സൂക്തമാണ് "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്നത്.

ഒരിക്കല്‍ ശ്രീ നാരായണ ഗുരു ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, അതേ കമ്പാര്‍ട്ട്മെന്റില്‍ സഹയാത്രികരായി ഒരു രാജകുടുംബാങ്ങവും ഒരു നമ്പൂതിരിയും ഉണ്ടായിരുന്നു. ഗുരുവിന്റെ പെരുമാറ്റവും ഭാവവും സംഭാഷണവും അവരെ വളരെ ആകര്‍ഷിക്കുകയും, അവര്‍ക്ക് ഗുരുവില്‍ ബഹുമാനം തോന്നുകയും ചെയ്തു. ഒടുവില്‍ അവര്‍ ഗുരുവിനോട് ചോദിച്ചു:

രാജ: നിങ്ങളുടെ പേര്?

ഗുരു: നാരായണന്‍.

രാജ: ജാതിയില്‍ ആരാണ്?

ഗുരു: കണ്ടാല്‍ അറിഞ്ഞുകൂടേ?

രാജ: അറിഞ്ഞുകൂടാ.

ഗുരു: കണ്ടാല്‍ അറിഞ്ഞു കൂടെങ്കില്‍ പിന്നേ കേട്ടാല്‍ അറിയുന്നതെങ്ങനെ?

ആ സംഭാഷണം അങ്ങനെ അവസാനിച്ചു. പിന്നീടൊരിക്കല്‍ ഗുരു പറഞ്ഞു, മനുഷ്യര്‍ക്ക്‌ ജാതി ഒന്നെന്നുള്ളതിനു തെളിവ് ഒന്നും വേണ്ട. ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാല്‍ അതിന്റെ സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങള്‍ക്കും ഈ വകതിരിവുണ്ട്. അവയെല്ലാം അതനുസരിച്ച് ജീവിക്കുന്നുമുണ്ട്. മനുഷ്യന് മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളെക്കാള്‍ മോശം, അതിനാല്‍ ജാതിലക്ഷണം എന്ന കൃതിയില്‍ ഗുരു ഇങ്ങനെ എഴുതി:

ഇനമാര്‍ന്നുടല്‍ താന്‍ തന്റെ 
-യിനമേതൊന്നു ചൊല്കയാല്‍ 
ഇനമേതെന്നു കേള്‍ക്കില്ല 
നിനവും കണ്ണുംഉള്ളവര്‍ 
-ജാതിലക്ഷണം

(ഇനം-ജാതി- ഏതെന്നു ഓരോ ഇനത്തിന്റെയും ഉടല്‍ (ശരീരം) തന്നെ സ്പഷ്ടമായി തെളിയിക്കുന്നതിനാല്‍, ചിന്താശക്തിയും, കാഴ്ച ശക്തിയുമുള്ളവര്‍, ആരോടും, നിങ്ങള്‍ ജാതിയിലാരാണെന്ന് ഒരിക്കലും ചോദിക്കയില്ല).

ഗുരു 'ജാതിനിര്‍ണയം' എന്ന കൃതിയില്‍ ആദ്യ ശ്ലോകത്തില്‍ ജാതി എന്തെന്ന് താത്വികമായി പ്രതിപാദിചിരിക്കുന്നു.

"മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസൈവം
ഹാ! തത്വം വേത്തി കോ പിന"

(പശുക്കള്‍ക്ക് പശുത്വം അഥവാ പശുഭാവം അല്ലെങ്കില്‍ അവസ്ഥ എങ്ങനെയോ അപ്രകാരം തന്നെയാണ് മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത്. ഇക്കാര്യത്തില്‍ ബ്രാഹ്മണന്‍ തുടങ്ങിയ ജാതികള്‍ (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ മുതലായവ) ഇല്ല തന്നെ. ഈ തത്വം / സത്യം ആരും അറിയുന്നില്ല എന്നത് കഷ്ടം തന്നെ!).

Tuesday 13 January 2015

മുത്തുചിപ്പിയുടെയുള്ളില് മുത്തുണ്ടാവുന്നതെങ്ങനെ ?

ഗുരു : മുത്തുചിപ്പിയുടെയുള്ളില് മുത്തുണ്ടാവുന്നതെങ്ങനെ ?

നടരാജഗുരു : സ്വാതി നക്ഷത്ര ദിവസം മുത്തുചിപ്പിയുടെ ഉള്ളില് വീഴുന്ന തുള്ളി വെള്ളം ഉള്ളിലിരുന്ന് പാകപ്പെട്ട് മുത്തായി എന്ന് പഴമക്കാ൪ പറയുന്നു.

ഗുരു : ഒരു ജന്തുവിന്റെ ശരീരത്തിലെ മറ്റ് അവയവങ്ങള് ഉണ്ടാക്കുന്നതുപോലെ അതിന്റെ ഉള്ളില് ഒരു മുത്തുകൂടി ഉണ്ടാകുന്നു ധരിച്ചാല് പോരേ ?

തുട൪ന്ന് ഗുരു നിനക്ക് വേദാന്തം മനസ്സിലാക്കണമെന്നുണ്ടോ എന്ന് ചോദിച്ചു. ഉവ്വ് എന്ന് പറയാ൯പോലും മറന്ന് ശ്രദ്ധാപൂ൪വ്വം ഗുരുവിന്റെ കണ്ണില് നോക്കി നിന്ന നടരാജ ഗുരുവിനോട് ഗുരുചോദിച്ചു : നീ വെള്ളം കണ്ടിട്ടുണ്ടോ ?.

നടരാജഗുരു : ഉണ്ട്

ഗുരു : ഓളം വെള്ളമാണെന്ന് നിനക്കറിയാമോ ?

നടരാജഗുരു : അറിയാം

ഗുരു : എന്നാല് പുതിയതായി അറിയേണ്ടതായിട്ടൊന്നുമില്ല. വേദാന്തം ഇത്ര തന്നെ.

- ഗുരുകുലം മാസിക

Monday 12 January 2015

NARAYANA GURU AND GURUS IDEALS -By Guru Nityachatanya Yati

According to the ancient tradition of India, after comparing the Guru to the Indian pantheon of gods, Vishnu, Brahma, and Maheswara, the riches decided that the Guru par excellence can not be identified with any such symbolically caricatured idea. Hence they held that the true Guru is to be looked upon as the Absolute the incomparable one. This ancient way of transcending all limitations is favored by us. Hence we pay our homage to the historical person Of Narayana Guru, just as we revere Gautma Buddha, Vardhamana Mahaveera, Socrates, Jesus Christ or Prophet Mohmoud and other great heroes of the world. We also pay our obeisance to Narayana Guru in recognition of The noble example he set before us as a person who lived in our own century. In fact, we place upon him the highest encomium for excellence of his teaching which is on par with perennial truth seen highlighted in great books like Vedas, the Upanishads, the writings if Confucius and Lao Tsu, the Pentateuch, which is accepted also in the Old Testament, The Bhagavt Gita, Zend Avasta, The Holy Qur’an and songs of various bards sung all over the world. Narayana Guru a new example before us by exhorting the acceptance of Absolute knowledge. Instead of putting his emphasis on theologically conceived God or any particular religious aspect of the concept, he always gave his first reverence to knowledge. In which ever way knowledge reveals itself, or is reveled to us, he had no hesitation in accepting it as the light that should ever lead man in his path to perfection. 

Mathematical truths, whether of arithmetic, geometry, or algebra, are always honored by people universally, without deifying any particular mathematician. What people value is only the intrinsic worth of the truth revalued. Incidentally we may associate the names of great mathematicians who have made the world familiar with certain mathematical laws, but we have not defied Euclid or Copernicus, Pythagoras or Galileo. We have great respect for those pioneers in mathematical search. In the same way we should see the perennial validity of the teachings of Narayana Guru rather than treating him as the expounder of any dogma and we should not make a fetish or cliché of what he said in certain context of his personal life. 

Einstein made great contributions in theoretical physics. We have great respect for his genius, but that does not mean it is possible for everyone to have a full understanding of what he expounded as his general and special Theory of Relativity. It is common knowledge that one who has no basic education in mathematics and physics cannot successfully put his teeth into findings of Einstein. In the same manner one who cannot popularize some of the basic writings of Narayana Guru which are given in his subtly treatises such as Arivu, The Epistemology of Gnosis, and Darshanamala, The garland of Philosophic Visions. Even so the mystical works of Narayana Guru will remain some what closed books to many who have no mystical inclination, devotional discipline, or poetic vision. However we see a tendency now among the self-styled followers of Narayana Guru that every world he uttered be though even though those who volunteer to teach cannot themselves make head or tail of what the Guru meant by his cryptic writings. I cannot think of such sentiments as anything better than clannish and tribalastic enthusiasm which is not of much value if not to be discarded as only a snobbish or puerile tendency of cultist. Let us examine certain relevant questions which are again and again asked by people who take an interest in the life and teachings of Narayana Guru. 

WAS NARAYANA GURU A SOCIAL REFORMER?

If we study social anthropology, and the history of the evolution of political and economic theories of the world, we can say that in all of us there is a tendency to converse a value which gives us comfort in our social set-up and also an instinctive tendency to challenge certain social patterns of conventional behavior which offer inconvenience, discomfort, and cruelty to us. Thus potentially every person is at once a conservative as well as a reformer calling for radical change. As Narayana Guru was a man of high sensibility , who had also a penetrating vision into the finest texture of the values of human excellence, he was naturally interested in changing all forms of crude interpersonal relationships handed over to us from our tribalistic days. It is true that Narayana Guru was in the forefront of a good number of pioneers in India who have advocated change. That shows not mean that without Narayana Guru India would not have changed. One can look at all the other countries that have undergone great changes such as China, Japan, the Pacific Islands, the Middle East, the African Countries and Latin America. In all these countries also the changes came through the worlds, actions and innovations of leaders who were of the same caliber of Narayana Guru. In one part of India, the southern most, Kerala and partly Karnataka and Tamil Nadu, Narayana Guru’s initiative made an impact on the younger generation of his time which raised the billowy waves of social transformation which are still continuously growing wider and wider in bringing more and more people to a conscientization that is helpful in bringing radical changes in people’s social outlook. Of course, Narayana Guru did play his part excellently, yet he is not to be confused with conventional social reformer. In fact the, the political significance in historical terms of changes brought about by Dayananda Saraswati, Ram Mohan Roy, Kesab Chandra Sen, the Gaekwad of Baroda, Gopal Krishna Gokhale, E.V.Ramaswamy Naikar and Mahatma Gandhi are remembered and accepted by the Indian people much more than what Narayana Guru could pose before the people of India. The change the Guru was bringing about was not of any spectacular kind. However the principle of change that the Guru initiated in the thought stream of humanity is more far-reaching even though it did not come with a bang of fury and tumult of insurrection. One distinctive mark of Narayana Guru’s way of transforming society lay in his impartial and neutral way of considering each man’s social, religious or moral stand from where he stood. He always respected the adherence of each man to his faith even though that faith was of little value to Narayana Guru. 

Let us take for example Karl Marx and Mahatma Gandhi – two great leaders of the world who advocated change with entirely different vistas and methodology. Karl Marx’s main submission was there are always two polemically polarized classes such as the bourgeoisie and the proletariat, exploiters and the exploited, the suppressers and the suppressed, and he put weight on the side of the suppressed, exploited and the proletariat working class. Of course, that shows a genuinely humanistic interest which is basically rooted in compassion. His cause was to fight and establish the rights of the aggrieved. He is to be admired for his high sense of justice. Mahtma Gandhi saw the problem as a clash of interests between religious groups such as the Hindus, the Muslims and the Christians. Even among the Hindus he saw the clash precipitated in the form of social rivalry among classes called the varnas and occupational communities called jatis, and the growing rivalry between the untouchables and those who considered them selves to be privileged classes. Even when he advocated the same right for the Muslim and the Christian religions to exist, and the untouchables to be treated on par with any other person of the Hindu community, most people did not take him seriously because of his own partisan stand with the Hindus and with the caste Hindus within the Hindu religion. He was sincere to the core, but he unintentionally precipitated and perpetuated the inferior – superior class consciousness among the Hindus by calling one section Harijan. Thus these great reformers did not see that the seeds of change which they planted had already within them the germs of antithesis, which instead of fading out in synthesis would only proliferate to bring a cyclic recurrence of divisions. It is in this respect that Narayana Guru is to be understood as one who always offered holistic solution in which he never labeled one group of people against another. Thus he was social reformer with a difference — a difference that is yet to be understood and appreciated. I do not say Narayana Guru made no miscalculation when he gave his blessings to people of a particular community to rally around him in his own name. He did not see the danger of communalism entering through the back door which has now proved that the very ideals for which Guru lived are being drowned with ritualistic worship and euphonic of the so-called leaders whose vested interests have made his name highly commercialized. 

WAS NARAYANA GURU A HINDU REVIVALIST?

From his very childhood, the Guru gave his attention to whatever was expedient and never strayed out of his way to interfere with the order set by nature or by tradition unless he saw gross injustice shown to any particular section of the community. Even when he saw the need for a change he was always careful to consider the social values implied in the belief of those who supported such traditions. Before effecting any change he was careful to win the hart s of people and he made them fully committed to the change by clearly showing them where they had erred and how they could correct the society. He was not motivated by personal ambitions such as to become an academic scholar, a political leader, a popular pedagogist, or a partisan dictator. He was a respecter of the order in which physical nature and social nature presented forces that came from within and without. Meeting the contingencies of these forces from a purely humanistic attitude was his way of monitoring action-reaction situations. 

The regional languages to which he was exposed were Sanskrit, Malayalam, and Tamil. He lived at a stage when Malayalam language was still forming out of the two major language matrixes of the Dravidian-Tamil and Aryan-Sanskrit languages. He had no partisan spirit he studied on the one hand the basics of Sanskrit and made himself quite at ease with Amarakosham and Pananiyam. Thus, he had mastery of Sanskrit vocabulary and the rules of Sanskrit grammar. He turned to darshanas and made himself through with a special recourse to Nyaya ethics and Tarka logic. The best example before him was Shankaracharya, who is said to have hailed from Kerala too. However, he did not take lopsided partisan spirit with Advaitha and gave due consideration to the arguments of Sri Ramanuja and Madhava. 

There were three major groups functioning in South India. Guru did not hesitate to expose himself to the literature of those three groups. Even when he had full recourse into the philosophical doctrines of these religious groups he held himself fast to his conviction in the advert philosophy. Fully appreciating people’s emotional adherence to the Vishnava deities the Shiva deities and to the several manifestations of the Devi, he wrote hymns on popular deities such as Shiva, Subrhamania, Vinayaka, Vasudeva, Bhadrakali, and Devi with view of revaluing the symbolic significance of the ideograms preserved in these concepts as man’s archetypal adherence to the concepts of the Fatherhood and the Motherhood of God. What prompted him to revalue South Indian Spirituality whether Shivite or Vaishnavite was his constant visits to most of the well known temples of Tamil Nadu and Karnataka. The major temples in the south were his hounding places specially in the Tirunalveli, Arcot, Madurai, Tanjavur, and Tiruchirapalli areas. Guru frequented the Karnataka area ranging from Mangalore to Goa. Thus he was exposed to Shivite Tamil literature of Shivapuranam, Tevaram and Tirukkural, and the sixty three stalwarts of Shaivisam. He did not show any hesitation in having a recourse to the works of the Alwars. The iconographic mysticism, both Devi and Ardhanariswara fired his imagination. Thus the problem of interlacing spiritual cultures become very natural to him and he brought into Malayalam the rich legacy of the Upanishads as well as the writings of the great Tamil mystics Appear, Sundaramurthi, Manikkavasakar and Tirujnanasambandar. Three other authors who inspired the Guru were Pattanathupillair, Tiruvalluvar and Taimanavar. When we study the collected works of Narayana Guru we can see two models before us. For all the Sanskrit allegiance he kept Shankaracharya as his model and in his Shaivite themes his model was Tirujnasambandar. As he was also a constant visitor of Southern Karnataka, he was familiar with the works of Basuvesvariah and his admiration for the dasa culture developed by Purandaradasa and other Vaisnava saints like Tulasidasa and Kabirdasa are understandable. In spite of his exposure to Shaivisam, including Virasaivisam, he did not make himself polemic to Vaisnavism. He considered all these sampradayas as naturally belonging to his cultural heritage and he embraced those cultures more as a connoisseur of poetics rather than a religious fanatic. In all these aspects of growing civilization there was an urgent need to prune superstitious overgrowths and to revalue the perennial wisdom sponsored by each branch of Indian spiritual wisdom. Thus we see that Narayana Guru was placed in a situation where people belonging to the Shivite, Vaishnavite, and Devi worship came to him for clarity and inspiration and it become the Guru’s natural office to function as a revaluator of any Indian school that was presented to him by the votaries of these schools of thought. As he was continuously meditating on the meaning of things before him and pouring out his thoughts in mystical songs and verse, and also was churning the cream of metaphysical insights, the Guru certainly gave a great impetus for the growth of Indian wisdom outlooks which can be identified with the heritage of Hindus. So if the Hindu loyalists see in Narayana Guru a great patron and benefactor of the Hindus one cannot deny the fact because of the substantial guidance he has given to his contemporaries. At the same time, he was not the least interested in claiming the interest of Hindu hegemony against the two main religious groups of his era – Islam and Christianity. 

Narayana Guru’s headquarters was in Varkala and two villages close by, Edava and Narayana, are both places interested in the conversion of Islamic culture. It was only natural that he was on intimate terms with the maulavis of these regions. There were many occasions when Muslims and Arabic pundits were astonished at Narayana Guru’s insight into the subtle bearings of certain passages of the Qur’an and many Muslim pundits were irresistibly drawn to him to hear his expositions of the Quranic adoration of the Absolute – Allah. 

Once some Christian missionaries came to Narayana Guru with the intention of converting him to Christianity. He received them with cordial friendship and welcomed the idea of their arranging with an evangelist to come and read the bible to him every day. The man deputed was Mr K.M. John of Ayroor, who became drown to the ideals of the Guru and offered him self to be in the services of the Guru by taking a teaching position in the English school founded by the Guru. Thus Narayana Guru loved all and hated none. In spite of his whole-hearted acceptance of the ideals of Islam and Christianity he never thought the rich heritage of the Hindus was wanting in anything to live a full and rich life freedom in the realization of the Upanishadic wisdom. He always gurdled the preservation of wisdom with great zeal without becoming a zealot and with absolute adherence without becoming a religious fanatic. It was this openness and egalitarian catholicity that made the Guru fascinating and even physically charming in the eyes of Rabindranath Tagore. 

Even when the Guru provoked Mahathma Gandhi it yielded good results in Gandhi becoming convinced that free India was possible only by safeguarding the rights and privileges of the vast masses of India’s working class who were considered the ‘fifth’ class (panchama) of people of India. One question which Narayana Guru put poignantly to Gandhi was the right of India to ask for freedom from British when the Hindus were not giving at least a semblance of freedom to the so-called untouchables. In the Round-Table Conference convened in London by Ramsay Macdonald, Mahatma Gandhi realized how crucial was the question raised by the Guru. Without wasting any time on his return to India, Gandhi changed the names of Navajivan and young India into Harijan and fully opted for the recognition of untouchables as equal citizens of India. 

Thus Narayana Guru stood firm in his natural placement regionally, culturally, and spiritually and yet he extended his arms to all to bestow his friendship in its fullest cordiality to all concerned. He made a symbolic gesture his common affiliation to the Aryan culture and Dravidian culture by translating into Malayalam the Isavasya Upanishad and Tirukkural of Tiruvalluvar.

Wednesday 7 January 2015

നിത്യചൈതന്യയതി എന്ന സൗരഭ്യം

ആദ്ധ്യാത്മികതയുടെ നിത്യചൈതന്യമായിരുന്നു നിത്യ. പാശ്ചാത്യ പൗരസ്ത്യ തത്വ ചിന്തകളെ സമന്വയിപ്പിച്ച ആദ്ധ്യാത്മിക ഗുരുവായിരുന്നു ഗുരുനിത്യ ചൈതന്യയതി.കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച് ആത്മീയതയുടെ ഉന്നത ശൃംഗങ്ങളില്‍ എത്തി ലോക ആചാര്യനായി മാറിയ അദ്ദേഹത്തിന്റെ ജീവിതം വിശുദ്ധിയുടേയും സ്‌നേഹത്തിന്റെയും സാക്!ഷിപത്രമാണ്. നവംബര്‍ രണ്ട് അദ്ദേഹത്തിന്റെ ജയന്തി ദിനമാണ്.

ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി (നവംബര്‍ 2, 1923-മേയ് 14 1999). ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമനാമം. 

ശ്രീനാരായണഗുരുവിന്റെ രണ്ടാം പിന്‍ ഗാമിയായി കണക്കാക്കപ്പെടുന്നു (ശ്രീനാരായണഗുരുവിന്റെ പിന്‍ ഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, ആദ്ധ്വാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട് . ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.രമണ മഹര്‍ഷിയില്‍ നിന്ന് നിന്ന് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.

സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത സന്യാസിമാര്‍, രമണ മഹര്‍ഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിന്‍ അടുത്ത ബന്ധമുണ്ടായിരുന്നു.

കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യൂ സീ കോളേജില്‍ തത്ത്വശാസ്ത്രം പഠനത്തിനായി ചേര്‍ന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടര്‍ന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു.

1951ല്‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിന്‍ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലും ശിഷ്യരെ സ്വന്തം കര്‍മമാര്‍ഗ്ഗം (സ്വധര്‍മ്മം) തിരഞ്ഞെടുക്കുവാന്‍ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകള്‍ വരെയും വ്യാപൃതനായിരുന്നു.

അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യ യതി ഒരു കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാര്‍ശനികര്‍ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയില്‍ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ആംഗലേയത്തില്‍ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാല ചെയര്‍പേര്‍സണായും 'ലോക പൗരന്മാ!രുടെ ലോക ഗവര്‍ണ്‍മെന്റ്' എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു.അദ്ദേഹം 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ സമാധി പ്രാപിച്ചു.

വ്യത്യസ്ത ആശയങ്ങളിലൂടെ നടക്കുന്നവരുടെ ഒത്തുചേരലായിരുന്നു നിത്യ ചൈതന്യ യതിയുടെ സൗഹൃദങ്ങള്‍. മതങ്ങള്‍ വരച്ചിടാത്ത ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതിക്ക് ലോകത്തിന്റെ നാനാഭാഗത്തും ശിക്ഷ്യന്മാരുടെ നീണ്ട നിരയുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തെ മറ്റ് പണ്ഡിതന്മാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. 

വിദ്യാര്‍ഥിയായിരുന്ന കാലത്ത് ക്ലാസില്‍വെച്ചുണ്ടായിരുന്ന അനുഭവം വായിച്ചാല്‍ മാത്രം മതി യതിയുടെ ദര്‍ശനം ലളിതമായി മനസിലാക്കാന്‍. ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെങ്കിലും സന്യാസം സ്വീകരിച്ചതോടെ യതിയായി മാറുകയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ പ്രചാരകനും പ്രയോക്താവുമായിരുന്ന നടരാജഗുരുവിനു ശേഷം ശ്രീനാരായണ ദര്‍ശനങ്ങള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു യതി. സന്ന്യാസിയായിരുന്നെങ്കിലും വിവിധ മതപണ്ഡിതന്മാരുടെ ഇടയില്‍ യതിയുടെ പഠനങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. 'ഭൗതികം, ആദ്ധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം പാണ്ഡിത്യം നേടുകയും പഠിപ്പിക്കുകയും ചെയ്തു. പ്രാചീന കാലഘട്ടം, മദ്ധ്യകാലഘട്ടം, ആധുനിക കാലഘട്ടം തുടങ്ങിയ വിവിധ കാലഘട്ടങ്ങളിലെ ദര്‍ശനങ്ങളെക്കുറിച്ച് യതി പഠനം നടത്തിയിട്ടുണ്ട്. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം വീടുവിട്ട് സാധുവിനെപ്പോലെ 'ഭാരതത്തിലുടനീളം അലഞ്ഞു തിരിഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. ഈ യാത്രക്കിടെ ഗാന്ധിജിയുമായും പ്രശസ്തരായ നിരവധി വ്യക്തികളുമായും അടുത്ത് ഇടപഴകാനും അവരില്‍നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹര്‍ഷിയില്‍ നിന്നാണ് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചത്.
സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത സന്യാസിമാര്‍, രമണ മഹര്‍ഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിന്‍ അടുത്ത ബന്ധമുണ്ടായിരുന്നു.പലസ്ഥലങ്ങളിലും സഞ്ചരിച്ചശേഷം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യു സി കോളേജില്‍ തത്ത്വശാസ്ത്രം പഠനത്തിനായി ചേര്‍ന്നു. 

അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠിച്ചു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഈ സമയത്ത് വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു. നടരാജ ഗുരുവിന്റെ മരണത്തിനു ശേഷം നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലും ശിഷ്യരെ സ്വന്തം കര്‍മമാര്‍ഗം തിരഞ്ഞെടുക്കുവാന്‍ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകള്‍ വരെയും വ്യാപൃതനായിരുന്നു.അദൈ്വത വേദാന്തത്തിന്റെയും 'ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യ യതി കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. 
ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാര്‍ശനികര്‍ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന 'ഭാഷയില്‍ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ഇംഗ്ലീഷില്‍ 80 പുസ്തകങ്ങളും രചിച്ചു. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാല ചെയര്‍പേര്‍സണായും ലോക പൗരന്മാരുടെ ലോക ഗവണ്‍മെന്റ്' എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും പ്രവര്‍ത്തിച്ചു. 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ താമസിക്കുമ്പോഴാണ് യതി വിടപറഞ്ഞത്.

ഭഗവദ്ഗീത, മഹര്‍ഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാര്‍ത്ഥന, ബൃഹദാരണ്യകോപനിഷദ്, ഏകലോകാനുഭവം, പ്രേമവും അര്‍പ്പണവും, ഇതോ അതോ അല്ല ഓം, നാരായണഗുരുവിന്റെ ആത്മോപദേശശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങള്‍, ദര്‍ശനമാലയുടെ മനശാസ്ത്രം, അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം, ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്, പ്രേമവും അനുഗ്രഹങ്ങളും, ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം, ഭാരതീയ മനശാസ്ത്രം, യതിചരിതം, ആത്മകഥ, സ്‌നേഹസംവാദം, മരണം എന്ന വാതിലിനപ്പുറം, വിശുദ്ധ ഖുര്‍ആന് ഹൃദയാഞ്ജലി, ലാവണ്യനുഭവവും സൗന്ദര്യനുഭൂതിയും എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍. 

അറിവിന്റെ മഹാസാഗരങ്ങളിലൂടെയാണ് ഗുരു തന്റെ ജീവിതയാനം തുഴഞ്ഞത്. ജപമാലകള്‍ ഉരുക്കുഴിഞ്ഞ് ഏതെങ്കിലും ഒരു ആശ്രമ സങ്കേതത്തില്‍ സ്തുതിപാഠകളായ അനുയായികളുമായി ഒത്തു ചേര്‍ന്നു കപട അധ്യാത്മീകതയുടെ ചെപ്പടിവിദ്യകള്‍ കാണിക്കുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഗീതയും ഖുറാനും ബൈബിളും വേദങ്ങളുമൊക്കെ തന്റെ ആത്മീയ മണ്ഡലത്തില്‍ അദ്ദേഹം പ്രതിഷ്ഠിച്ചു. അവയുടെ അന്തഃസത്തയറിഞ്ഞു ജീവിച്ചു. ചരാചരങ്ങളെ സംബന്ധിക്കുന്നതെല്ലാം പഠനവിഷയമാക്കി. കലയും ശാസ്ത്രവും മതബോധനങ്ങളും വേദങ്ങളുമെല്ലാം അറിവിന്റെ അന്വേഷണ ത്വരയില്‍ നിറഞ്ഞു. അതുകൊണ്ടുതന്നെ പരിമിതികളില്ലാത്ത ജ്ഞാനത്തിന്റെ മഹാവനങ്ങളില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ പോലെ അദ്ദേഹത്തിന്റെ രചനകള്‍ സൂര്യതേജസേറ്റു തിളങ്ങി നിന്നു.