മംഗലാപുരത്തെ ബില്ലവ നേതാവായിരുന്ന ശ്രീ ജ്ഞാനപ്പനായിക്കും കൂട്ടുകാരും കൂടി ഒരിക്കല്‍ ഗോകര്‍ണത്തു ക്ഷേത്ര ദര്‍ശനത്തിനു പോയി . നായിക്ക് എന്നത് ബ്രിടീഷുകാര്‍ നല്കിയ സ്ഥാനപെരായിരിന്നു. ബ്രാഹ്മണര്‍ എന്ന് തെറ്റി ധരിച്ചു അവരെ ക്ഷേത്ര പൂജാരികല്ള്‍ സ്വീകരിച്ചു ആഹാരവും താമസ സൌകര്യവും നല്കി ക്ഷേത്രത്തില്‍ താമസിപ്പിച്ചു. കുറെ നാളുകള്ക്ക് ശേഷം പൂജാരിക്ക് നായിക്കും കൂട്ടുകാരും അവര്‍ണര്‍ എന്ന് മനസിലാകുകയും ക്ഷേത്ര ആചാരങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തികര്‍ക്ക് ക്ഷേത്രത്തില്‍ ശുദ്ധി കലശവും പുണ്യാഹവും നടത്തി പരിഹാരം ചെയ്യണമെന്നു നിര്‍ബന്ദിക്കുകയും ചെയ്തു. ഈ വിവരം നായിക്ക്, വില്ലവ നേതാവായ ശ്രീ കൊരഗപ്പയെ അറിയിക്കുകയും അദ്ദേഹം അത് ശിവഗിരിയില്‍ എത്തി ഗുരുദേവനെ അറിയിക്കുകയും ചെയ്തു. 'നിങ്ങള്‍ പുണ്യാഹവും ശുദ്ധി കലശവും നടത്താനും അവരുടെ ക്ഷേത്രത്തില്‍ ആരാധിക്കാനും പോകേണ്ട, നാം അവിടെ വന്നു നിങ്ങള്ക്ക് ആരാധിക്കുവാന്‍ ക്ഷേത്രം നിര്‍മ്മിച്ച് തരാം; എന്നാണ് ഗുരുദേവന്‍ പ്രതിവചിച്ചത്.
1908-ൽ ഗുരുദേവല്‍ മംഗലാപുരത്തു വരികയും അവശ സമുദായങ്ങള്‍ ഗുരിവിനെ തങ്ങളുടെ രക്ഷകന്‍ തന്നെയായി അങ്ങീകരിക്കുകയും ചെയ്തു. ക്ഷേത്ര നിര്മ്മാണംത്തിന്നായി ഗുരു അവിടെ 12 സ്ഥാനങ്ങൾ കണ്ടു അതിൽ ഏറ്റവും മോശവും ആൾതാമസം ഇല്ലാത്തതുമായ സ്ഥാനം ആയിരുന്നു കുദ്രോളി.
കേരള തച്ചുശാസ്ത്ര രീതിയില്‍ ആണ് ക്ഷേത്രം നിര്മ്മിച്ചിരിക്കുന്നത്. 1912 ഫെബ്രുവരി മാസത്തില്‍ ഗുരുദേവന്‍ തന്നെ കേരളത്തില്‍ നിന്നും കൊണ്ടുവന്ന ശിവ ലിംഗം ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചു. അതിനു ശേഷം മറ്റു ഉപദെവദകളെയും പ്രതിഷ്ടിക്കാന്‍ കല്പ്പിച്ചു, ഇവിടെ വന്നു എല്ലാ ദേവന്‍മാരെയും ആരാധിക്കുക എന്നതായിരിക്കാം ഗുരുദേവന്‍ ഈ പ്രവര്തിയിലൂടെ നല്കിയ സന്ദേശം. ശിവ പ്രതിഷ്ഠ നടത്തിയ ശേഷം ‘ഗോകര്‍ണത്തു ഗോകര്‍ണേശ്വരന്‍ ആണെങ്കില്‍ ഇവിടെ ഗോകര്‍ണേശ്വരന്റെ നാഥന്‍ ഇരിക്കട്ടെ’ എന്ന് ഗുരുദേവന്‍ അരുളി ചെയ്തു. അങ്ങിനെയാണ് ക്ഷേത്രം ഈ നാമത്തില്‍ അറിയപെട്ടു തുടങ്ങിയത്.
കടൽതീരത്തോട് അടുത്തുള്ള പ്രദേശമായതിനാൽ ഈ പ്രദേശത്തെ മുഴുവന്‍ കിണറുകളിലും ഉപ്പു രസം ഉള്ള ജലമാണ് ലഭിച്ചിരിന്നത് എന്നാല്‍ ഗുരു ക്ഷേത്രത്തിനോട് അടുത്ത് ഒരു സ്ഥാനം ചൂണ്ടി കാണിച്ചു കൊടുക്കുകയും അവിടെ കുഴിച്ച കിണറില്‍ നിന്നിം ഉപ്പുരസമില്ലാത്ത ശുദ്ധ ജലം ലഭിച്ചു എന്നും, 'ജ്ഞാന തീര്‍ത്ഥം' എന്നാന്നു ഇന്ന് ഇതറിയപ്പെടുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന മധുര രസം ഉള്ള ജലം ആണ് ക്ഷേത്ര ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നത്. ഇവിടെ ഗുരുദേവല്‍ നിര്ദ്ദേശിച്ച സ്ഥാനത്ത് മാത്രം ശുദ്ധ ജലം ലഭിച്ചത് ഗുരുദേവന്റെ മഹാ കാരുണ്യത്തിന്റെ സിദ്ധിവൈഭം ഒന്നുകൊണ്ട് മാത്രമാണ്. ഇപ്പോഴും തീര്‍ഥജലം സുലഭമായി ലഭിക്കുന്നു.
No comments:
Post a Comment