Monday 4 May 2015

ഊമയെ സംസാരിപ്പിച്ച ശ്രീ നാരായണ ഗുരു

ചെങ്ങന്‌നൂര്‍ താലുക്കില്‍പ്പെട്ട മുളക്കുഴ ഗ്രാമത്തിന്‍റെ തെക്കേ അതിര്‍ത്തിയില്‍ ഉള്ള കോട്ടുകുളഞ്ഞിയില്‍ കരോട്ടുപെയ്കയിലെ മാത്തന്‍ മത്തായിക്കുണ്ടായ ഗുരുദേവാനുഗ്രഹത്തിന്‍റെ കഥയാണിത്.

ചേച്ചമ്മ - മാത്തന്‍ ദമ്പതികളുടെ പത്ത് മക്കളില്‍ ഇളയവനായ മത്തായിക്ക് ജന്‍മനാ സംസാരശേഷി ഉണ്ടായിരുന്നില്ല.

ആ മാതാപിതാക്കള്‍ നിരവധി വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തിനോക്കി. ഒരു ഫലവും ഉണ്ടായില്ലാ.

അങ്ങനെ ഇരിക്കെ, സ്വാമി തൃപ്പാദങ്ങള്‍ അരിക്കര കൊച്ചുകളിക്കല്‍ വന്നിട്ടുണ്ടെന്ന വിവരമറിഞ്ഞ് മത്തായി മകന്‍ മാത്തനേയുംകൂട്ടി സ്വാമി സവിധത്തില്‍ എത്തി .

കൊച്ചുകളീക്കലെകാരണവരും മത്തായിയും സുഹൃത്തുക്കളായിരുന്നു.

ഗുരുദേവന്‍ മത്തായിയോടു ബാലന്‍െറ പേരു ചോദിച്ചു. എന്നിട്ട് അവന്‍റെ ശിരസ്സില്‍ ഗുരു കൈവച്ച് അല്പനേരം ധൃാനനിരതനായിരുന്നു.

എന്നിട്ട് അപ്പനെ ചൂട്ടിക്കാട്ടി ബാലനോടു ചോദിച്ചു; അതാരാണ്?

അവന്‍ ജീവിതത്തില്‍ ആദൃമായി.... വിക്കി വിക്കി പറഞ്ഞൊപ്പിച്ചു: "അ......പ്പ.......ന്‍­‍"

ഗുരു : ഉറക്കെ ധൈരൃമായി പറഞ്ഞോളു....
ബാലന്‍: അപ്പന്‍ (അവന്‍­ ഉറക്കെ ഒരു തടസ്സവും കൂടാതെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.)

ആ ബാലനാണ് പില്‍ക്കാലത്ത് ചെങ്ങന്‌നൂര്‍ ചന്തയില്‍ വൃാപാരിയായിമാറിയ മാത്തന്‍ മുതലാളി.

സ്വാമിയുടെ പേരു കേട്ടാല്‍ ഉടന്‍ മാത്തന്‍റെ കണ്ണുകള്‍ ജലാര്‍ദ്രമായിത്തീരുമായിരുന്നു. എവിടെ ഗുരു മന്ദിരം കണ്ടാലും തലേക്കെട്ടഴിച്ച് അല്പം നേരം ഗുരുവിനെ ധൃാനിച്ചുനില്‍ക്കുക പതിവായിരുന്നു.

2002-ല്‍ 85 വയസ്സായിരു­ന്ന മാത്തന്‍ ഇപ്പോള്‍ ജിവിച്ചിരിപ്പോണ്ടോ എന്ന് അറിയില്ല.

(കേരള കൗമുദിയില്‍ 2002-ല്‍ ഒക്ടോബറിലേ ലേഖനത്തില്‍ നിന്നാണ് മാത്തന്‍റെ കഥ ഉദ്ധരിച്ചിരിക്കുന്നത­്)

No comments:

Post a Comment