Friday, 30 October 2015

Dr.Padmanabhan Palpu

Dr.Padmanabhan Palpu LMS, DPH (Cantab) FRIPH (London) is one of the immortals of the Indian Renaissance. He was by profession a bacteriologist - a fighter of germs. Circumstances made him a social revolutionary - a fighter of manmade social evils. Towards this end he waged a long, heroic and self-less battle, with his mighty pen. It was mainly against the official and priestly sections of the contemporary society. In the face of all their organized opposition and ill-treatment, he stood apart as an apostle of liberty and unfailing champion of the oppressed classes.

He was born on November 2, 1863 in Petta, Trivandrum part of Indian princely state of Travancore, present-day Kerala, from a wealthy Ezhava family. Dr. Palpu was a contemporary and follower of Narayana Guru. He was a prominent Indian literary, physician, and philanthropist during the Indian Independence Movement. He was father of Nataraja Guru, who was the direct disciple of Narayana Guru. A London trained physician who later abandoned his profession to affect social and spiritual reform within his community.

He remains ever an example of the persecution that the backward communities suffered in Kerala in those days. In 1884 Dr. Palpu appeared for the pre-qualification entrance examinations conducted by the Travancore State Government and was ranked fourth. However, he was denied a seat to study medicine due to his lower caste which was a form of discriminations prevalent during this time in Kerala. Dr. Palpu Later gained admission at the famed Madras Medical College. He faced more obstacles when he returned to Travancore when the Government denied him a career in medicine for the same reason. A determined young Dr. Palpu went to Mysore, a neighboring state, and started his practice there at a princely sum of Rs. 100 a month. At the time the Government of Travancore was offering a salary of Rs 5.

Dr. Palpu sought the advice of the famed Indian saint Swami Vivekananda to unite and work towards the emancipation of the Ezhava caste. It was the advice given by Swami Vivekananda to associate with some spiritual person in his effort to fight for the rights of the Ezhavas that drew him to Sri Narayana Guru. The Swami asked Dr. Palpu to Spiritualize and Industrialize the Masses. Swami told him that the garb of spirituality was essential for any organization to be successful in India. In 1903 Dr. Palpu founded the Sree Narayana Dharma Paripalana Yogam, known as SNDP. SNDP later became thus beacon for many social movements in Kerala. Little did he realize then that this organisation would later become the cornerstone of major social and religious reformation that would envelope the entire state. Although an Ezhava himself, Dr. Palpu was not limited to working within the bounds of his own caste.

Dr. Palpu was a relentless fighter for the cause of the Ezhavas in Kerala. He wrote many articles in English newspapers published from India highlighting the degrading customs in Kerala that made the condition of the Ezhavas miserable. He published at his own cost the book, Treatment of Thiyas in Travancore, a compilation of the memorandums that were submitted to the Travancore Government., and the articles that he wrote in newspapers. This book, and its translation that he published in Malayalam, became records for the future generations to know about the horrible social situation that existed at that time.


Ezhava Memorial was landmark in the struggle of the backward classes for gaining their legitimate rights from the Government that was representative of the mad social customs that prevailed in the state at that time. During that period, Malayali Memorial which was submitted to the Maharaja of Travancore in 1891 marked the beginning of the united social effort in the state to press the demands of jobs for locals. This mass petition in which Dr. Palpu was the third signatory complained about the ‘Divans’ (government officers) who came from outside the state, and appropriated a greater part of the jobs for their own people. The memorandum spoke about the pitiable condition of Ezhavas of the State who were denied even the lowest government Though jobs for their counterparts could occupy even higher jobs in the Malabar State due to the absence of any discrimination there. The government in its reply dated 1891 April 21st stated that since the Ezhavas were generally uneducated, it was better for them to pursue their present occupations like cultivation, coir making, and toddy tapping than trying to get education.

As Dr. Palpu was irritated by this humiliating reply from the authorities, he frequently visited the state to organize the backward people to protest against the callousness of the rulers. He realized that organized protest was the only way to put an end to the inhuman discretion that the government practiced against the majority of its own people. He soon formed the Ezhava Maha Sabha (Greater Ezhava Association) and more than 300 hundred people attended its first meeting held at Thiruvananthapuram. The meeting decided to submit a mass petition to the government signed by ten thousand Ezhavas demanding the abolition of the discrimination against them. Dr. Palpu himself took the initiative to get the signatures, and on 1896 September 3rd the petition, the historically famous Ezhava Memorial, signed by 13176 people was submitted to the Government In the memorandum Dr. Palpu enumerated as an example the humiliations that the members of his own family had to suffer from Government

His next move was to bring to the attention of the British Parliament the injustices done by the Travancore Government to the Ezhavas, and the difficulties that they experienced in the social life in the state. Dr. Palpu sent Barrister G.P.Pillai with a letter secured from Sister Niveditha, the disciple of Swami Vivekananda, to England to get some Member of the British Parliament to represent the case of the Ezhavas. Dr. Palpu shared the major part of the expenditure. In addition to this, when he went to England for higher studies, he got Deadbeat Navroji who was a member of the British Parliament to raise a question regarding the condition of Ezhavas in the Parliament. With his help a memorandum was submitted to the State Secretary for India. All these measures taken by the doctor began to have results at home when the British Government began to enquire about the condition of the Ezhavas in the State.


As a social reformer Dr. Palpu was a firm believer in the principle of Dharma. This symbolized such factor as absolute truth, self-less love and benevolent service. All his philanthropic efforts as the right-hand man of Sree Narayana Guru were geared to this noble goal. The Dharma Vs organized perfidy, Priestly and Official is an open declaration of the faith of this social reformer. The following quatrain which sums up his attitude to Dharma is said to have been used by the Guru as his message:

Dharma knows only one caste
And it tends only one religion
That Dharma is our only God
Let all men abide by it.

To uphold Dharma, Palpu was ready to make any sacrifice. The extent of this sacrifice is amply evident in the Will he has left for posterity. It is a noble record of the ideals he preached and practiced. He dedicates in it all his material and non material acquisitions including that of his children for the uplift of the masses. A part of it runs as follows: We are all public servants and must live for the welfare of the society. To uplift it a good financial reserve is essential. I therefore set apart all my material assets and possible future earnings, all wealth that is due to my wife and children and their earnings for the benefit of the society at large.

Dr. Palpu also started the Malabar Economic Union. A large portion of the proceeds of this venture was spent of welfare and philanthropy. Dr. Palpu died on January 25, 1950. A day before India became a Republic. He has influenced the works and lives of several noted personalities in Kerala like Kumaran Asan, T. K. Madhavan.

Friday, 23 October 2015

ഗുരുദേവനും ശ്രീ.പന്നിശ്ശേരി നാണുപിള്ളയുമായി നടന്ന സംഭാഷണം

ശ്രീ.പന്നിശ്ശേരി നാണുപിള്ള മദ്ധ്യതിരുവിതാംകൂറിലെ വളരെ പ്രസിദ്ധിയാര്‍ജിച്ച ഒരു മാന്യനായിരുന്നു. ചിലകാര്യങ്ങളാല്‍ മറ്റു പ്രദേശങ്ങളിലും അദ്ധേഹം അറിയപ്പെട്ടിട്ടുണ്ട്. പണ്ഡിതനും കവിയും വാഗ്മിയും താര്‍ക്കികനും ആയിരുന്ന ശ്രീ.പന്നിശ്ശേരി നാണുപിള്ള ചില വിലപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കരുനാഗപ്പള്ളി സ്വദേശിയായ ഈ മാന്യന്‍ എനിക്ക് വളരെ പരിചിതനായിരുന്നു. ഒരു സാഹിത്യ ചര്‍ച്ചയില്‍ വച്ച് കുമാരനാശാന്‍റെ "വിചിത്ര വിജയം" നാടകം വായിച്ചു ശ്രീ.പന്നിശ്ശേരി നാണുപിള്ള ഏവരെയും രസിപ്പിച്ചുകൊണ്ടിരുന്നു. "സ്ത്രീകളുടെ രഹസ്യ സംഭാഷണം ഒളിവില്‍ നിന്ന് കേള്‍ക്കുന്നത് വിഹിതമല്ല"ന്നുള്ള നായകന്‍ ദീര്‍ഘബാഹുവിന്‍റെ ആത്മഗതം വായിച്ചിട്ട് ഹോ, ആശാന്‍ കാളിദാസനെ വിജയിച്ചിരിക്കുന്നു എന്ന് ശ്രീ.പന്നിശ്ശേരി നാണുപിള്ള ഉത്ഘോഷിച്ചു. ശാകുന്തളം നാടകത്തില്‍ ദുഷ്യന്തന്‍ ശകുന്തളയുടെയും തോഴിമാരുടേയും സംഭാഷണം ഒളിവില്‍നിന്നു കേള്‍ക്കുന്നത് നായകന് വിഹിതമല്ലാത്ത കൃത്യമായിപ്പോയി എന്നാണ് വിവക്ഷ.ആശാനെപ്പറ്റി അസാധാരണ മതിപ്പായിരുന്നു ശ്രീ.പന്നിശ്ശേരി നാണുപിള്ളയ്ക്ക്.

ശ്രീ.പന്നിശ്ശേരി നാണുപിള്ളയ്ക്ക് തൃപ്പാദങ്ങളെ കാണണമെന്ന് താല്‍പര്യമുണ്ടായി.എന്‍റെ സഹായത്തിന് ആവശ്യപ്പെട്ടു.തൃപ്പാദങ്ങള്‍ വര്‍ക്കലയില്‍ ഒള്ള വിവരം ഞാന്‍ ശ്രീ.പന്നിശ്ശേരി നാണുപിള്ളയെ അറിയിച്ചു. ഞങ്ങള്‍ വര്‍ക്കലയില്‍ എത്തി. അദ്ധേഹത്തെ ശിവഗിരി മഠത്തില്‍ ഒരു സ്ഥലത്ത് ഇരുത്തിയിട്ട് ഞാന്‍ തൃപ്പാദങ്ങളെ പോയികണ്ടു വണങ്ങി. തൃപ്പാദങ്ങള്‍ വൈദികമഠത്തില്‍ പുറം തിണ്ണയില്‍ (വരാന്തയില്‍) വിശ്രമിക്കുകയായിരുന്നു. ഒരു നാലുമണി കഴിഞ്ഞ സമയം പലതും ചോദിച്ചു. എങ്കിലും പതിവിലാത്തവിധം "എന്താ വിശേഷം" എന്നൊരു ചോദ്യം ഉണ്ടായി.

ഞാന്‍ പറഞ്ഞു "ശ്രീ.പന്നിശ്ശേരി നാണുപിള്ളയുമൊരുമിച്ചാണ് വന്നത് "അദ്ദേഹത്തിന് തൃപ്പാദങ്ങളെ കാണണമെന്ന് വളരെ ആഗ്രഹമാണ്". 

"വരാമല്ലോ,എവിടെ ? ", 

ഞാന്‍ ഇവിടെത്തന്നെ വന്നിട്ടുണ്ട്. 

"ഓ!! ജാതിയുള്ള ആളാണന്ന് കേട്ടിട്ടുണ്ടല്ലോ".

ഞാന്‍ -"അതിപ്പോള്‍ വളരെ മാറിയിട്ടുണ്ട്".

"ഓ വളരെ മാറ്റം വന്നിട്ടുണ്ട് ഇല്ലേ ,കൂട്ടിക്കൊണ്ടു വരൂ",

എന്ന് ആജ്ഞാപിച്ചു. ഞങ്ങള്‍ ഒരുമിച്ചുചെന്നു. ശ്രീ.പന്നിശ്ശേരി നാണുപിള്ള ആദരവായി തൊഴുതു. അദ്ദേഹത്തിന് ഇരിക്കുവാന്‍ ഒരു മാന്‍ തോല്‍ തൃപ്പാദങ്ങള്‍ തന്നെ നീക്കിയിട്ട്‌ കൊടുത്തു. അദ്ധേഹം ഇരുന്നു. ഇരുവരുമായി ഏറെനേരം സംസാരിച്ചു. സംഭാഷണം എന്തെന്ന് എനിക്ക് മനസിലാക്കുവാന്‍ സാധിച്ചില്ല. അദ്വൈത വേദാന്തത്തെക്കുറിച്ചായിരുന്നു എന്ന് മാത്രം അറിയാം. അതിനെക്കുറിച്ചുള്ള സംജ്ഞകളും പ്രയോഗങ്ങളും ഉദ്ധരണികളും സംസ്കൃത വാക്യങ്ങളും ധാരാളം കൈകാര്യം ചെയ്തു.ഒടുവില്‍ എനിക്കും കൂടി മനസിലാകത്തക്ക വിധത്തില്‍ സംഭാഷണം ഇങ്ങനെ തിരിഞ്ഞു. 

ഇടതു കൈയിലെ ചൂണ്ടുവിരല്‍ ശ്രീ.പന്നിശ്ശേരി നാണുപിള്ളയുടെ നേര്‍ക്ക്‌ ചൂണ്ടി 

"ഉള്ളി തോലിക്കുന്നത് കണ്ടിട്ടുണ്ടോ ?"  എന്ന് ചോദിച്ചു. 

കുറേക്കൂടി ലളിതമായ മാര്‍ഗ്ഗം അവിടുന്ന് കൈകാര്യത്തിനു എടുത്തു.ചോദ്യം ചെന്നപ്പോള്‍ ശ്രീ.പന്നിശ്ശേരി നാണുപിള്ള ഒന്നുവല്ലാതെയായി. ഉത്തരം പറയുന്നതിന് മുന്‍പ് വിരല്‍ ചൂണ്ടിക്കൊണ്ട് തന്നെ, ആദ്യത്തെ തോലിയെടുക്കണം, പിന്നെ രണ്ടാമത്തെ തോലിയെടുക്കണം, പിന്നെ മൂന്നാമത്തെ തോലിയെടുക്കണം. അവസാനം മൂര്‍ത്ത വസ്തു എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ ശ്രീ.പന്നിശ്ശേരി നാണുപിള്ള എണീറ്റ്‌ ഉത്തരീയം താഴോട്ടിറക്കി വയര്‍ മറച്ചു ചുറ്റി അല്പം മുന്‍പോട്ടു ചാഞ്ഞ് ആദരവോടുകൂടി നിന്നു. അദ്ദേഹം പിന്നീട് ഇരുന്നില്ല. ഇരിക്കുവാന്‍ പറഞ്ഞതുമില്ല. പിന്നെയും ഇരുവരും വളരെനേരം സംസാരിച്ചു. സംഭാഷണശേഷം അന്ന് അവിടെ താമസിക്കണം എന്ന് തൃപ്പാദങ്ങള്‍ താല്‍പര്യമായിപറഞ്ഞു. 

"ഇവിടെ സൌകര്യമുണ്ട്‌ താമസിക്കാം. വേലായുധന്‍ എല്ലാം അന്വേഷിക്കുമല്ലോ. വേലായുധാ, വേണ്ടവിധം അന്വേഷിച്ച് അടുത്തദിവസം യാത്ര അയച്ചാല്‍മതി" 

എന്ന് കല്പ്പിച്ചു. 

ശ്രീ.പന്നിശ്ശേരി നാണുപിള്ള അന്ന് അവിടെ താമസിച്ചു. രാവിലെ ഞങ്ങള്‍ വര്‍ക്കല ജനാര്‍ദനക്ഷേത്രത്തിലും ഒക്കയും പോയിവന്ന് അദ്ധേഹത്തെ അയച്ചു. രാവിലെ മുതല്‍ പത്തുമണിക്ക് പിരിയുന്നത് വരെ അദ്ധേഹം ത്രിപ്പാടങ്ങളെ ക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഉള്ളി പൊളിച്ചുമാറ്റുമ്പോള്‍ ഉണ്ടാകുന്ന ശൂന്യഭാവം വേദാന്ത വിഷയമായി അതി പ്രധാന ഒരു സംഗതിയാണ്. ഗുരുദേവന്‍റെ അദ്വൈത ദീപികയില്‍ ഈ വാദം ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്.ശ്ലോകം 13.

"ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു-
വേറാക്കിയാലുലകമില്ല വിചിത്രമത്രേ
വേറാകുമീയവയങ്ങളും മേവമങ്ങോ
ട്ടാരായ്കിലില്ലഖിലവും നിജബോധ മാത്രം."

പ്രപഞ്ചത്തെ പിരിച്ച് പരിച്ചെദിച്ചാല്‍ ഒടുവില്‍ വസ്തുക്കളെപ്പറ്റിയുള്ള ബോധം - അറിവ് ശേഷിക്കുന്നു.ആ അറിവാണ് സത്യവസ്തു.

കടപ്പാട് : ശ്രീനാരയണഗുരു-സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവചരിത്രം
കോട്ടുക്കൊയിക്കല്‍ വേലായുധന്‍

ഔഷധവീര്യം

ഒരിക്കല്‍ സ്വാമികള്‍ക്ക് ഒരു പരു (കുരു -boil) വന്നു.പഴുക്കാതെയും ഉണങ്ങാതെയും പ്രയാസമായപ്പോള്‍ മദ്രാസ്സില്‍ പോയി ഒപ്പരേറ്റുചെയ്തു നീക്കം എന്ന് നിശ്ചയിച്ചു.പോകാന്‍ തീരുമാനിച്ച അന്ന് രാവിലെ ഒരു ചെടിയുടെ തളിരിലകള്‍,സ്വാമികളുടെ നിര്‍ദേശപ്രകാരം പറിച്ചെടുത്ത്‌ കശക്കി അതിന്റെ നീര് പരുവില്‍ വീഴ്ത്തി.ഒരു മണിക്കൂര്‍ കഴിഞ്ഞ് ആ നീര് വീഴ്ത്തിയ വഴിയില്‍കൂടി പരുപോട്ടി.കുറേകാലത്തിനു ശേഷം ഗോവിന്ദാനന്ദ സ്വാമികള്‍ തൃപ്പാദങ്ങളോട് ചോദിച്ചു:

അന്ന് ഒരു പച്ചിലയുടെ നീരുകൊണ്ട് പരുപോട്ടിയല്ലോ.പിന്നീട് അത് ഉപയോഗിച്ച് നോക്കിയിട്ട് ഫലം കാണുന്നില്ല.അതിനെന്താണ് കാരണമെന്ന് അറിഞ്ഞാല്‍ കൊള്ളാം.

സ്വാമികള്‍ : ദേശഭേദം, സ്ഥലഭേദം, ഋതുഭേദം ഇതൊക്കയും ഔഷധികള്‍ക്ക് വ്യത്യാസം വരുത്തും. ചെടിയുടെ പ്രായവും പരിഗണിക്കണം. തൈ ആയിരിക്കുമ്പോഴും കായ്ച്ചു നില്‍ക്കുമ്പോഴും ഒരേ ഫലമല്ല. മനുഷ്യശരീരത്തിന് തന്നെ, നമുക്കറിയാന്‍ കഴിയാത്ത, പല വ്യത്യാസങ്ങളും ഇല്ലേ ?. ചേര് (ഭാല്ലാതകം) തൊട്ടാല്‍ "പക"യുള്ളവരും ഇല്ലാത്തവരും ഉണ്ടല്ലോ. രോഗിയുടെ ശരീര സ്ഥിതിയും രോഗസ്വഭാവവും ഭിന്നമായിരിക്കും. ഇതൊക്കയും സൂക്ഷ്മമായി നിരീക്ഷിക്കണം, ചിന്തിക്കണം. ഒരു രോഗം എപ്പോഴും ഒരേ ഔഷധം കൊണ്ടുതന്നെ മാറികൊള്ളണം എന്നില്ല. അങ്ങനെയെങ്കില്‍ ഒരു രോഗത്തിന് തന്നെ പല മരുന്നുകള്‍ വിധിക്കെണ്ടതില്ലല്ലോ. ആ പച്ചിലയ്ക്ക് ഫലമുണ്ട്‌.എപ്പോഴും ഒരേപോലെ ആയിരിക്കണമെന്നില്ല എന്ന് മാത്രം.

പഴമ്പള്ളി അച്യുതന്‍ : ശ്രീനാരായണഗുരു സ്മരണകള്‍