ചെങ്ങന്നൂരില്‍ വച്ച് ഒരു സ്ഥലത്ത് ശ്രീനാരായണഗുരുസ്വാമികൾ വിശ്രമിയ്ക്കുമ്പോള്‍ പല്ലുകളെല്ലാം കൊഴിഞ്ഞ ഭീമാകായനായ ഒരു കോമരം ഉറഞ്ഞ് തുള്ളി അദ്ദേഹത്തിന്റെ അരികിലെത്തി.
അനേകം ആളുകള്‍ അടുത്തുകൂടി.
കോമരം സ്വാമിയോട് ചോദിച്ചു: “ഞാന്‍ ആരാണെന്ന് അറിയാമോ??"
സ്വാമി: "കണ്ടിട്ട് ഒരു തടിമാടനാണെന്ന് തോന്നുന്നു"
കോമരം: “എന്ത്?!!! പരിഹസിയ്ക്കുന്നോ ?? പരീക്ഷ വല്ലതും കാണണോ?"
സ്വാമി : (ചിരിച്ച്കൊണ്ട് ) “ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം"
കോമരവും അടുത്തുനിന്നവരും ചിരിച്ചുപോയി.
ഇത്തരം പല്ലില്ലാത്ത കോമരങ്ങളെ ചിരിപ്പിച്ച്, അമ്പലത്തിലെ പ്രതിഷ്ടയ്ക്കു പകരം കണ്ണാടി വച്ച്കൊടുത്ത്, ഒരുജാതിയൊരുമതമൊരുദൈവം എന്നു പറഞ്ഞ് “ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ, ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം” എന്ന് കേട്ടുകൊണ്ട് ശ്രീനാരായണ ഗുരു സ്വാമികൾ പോയി.
കോമരങ്ങള്‍ വീണ്ടും ഉറഞ്ഞ് തുള്ളുകയാണ്. ആളും കൂടുന്നുണ്ട്. തമാശതന്നെ. അതിങ്ങനെ തുള്ളിക്കൊണ്ടേയിരിയ്ക്കും. ആളു കൂടിക്കൊണ്ടേയിരിയ്ക്കും.
No comments:
Post a Comment