നാരായണ ഗുരുവിനെ സ്വന്തം ഗുരുവായിക്കരുതിയ സമുദായത്തിന്റെ തനി സ്വഭാവത്തിൽ നാരായണഗുരു കണ്ട നാലു ദോഷങ്ങൾ നാരായണഗുരുതന്നെ വിരലുകൾ ഒന്നൊന്നായി മടക്കി എണ്ണിക്കൊണ്ട് ഒരിക്കൽ പറഞ്ഞു. നടരാജ ഗുരു അത് എന്നോടും പറഞ്ഞു.
1.കള്ളിന്റെയും മീനിന്റെയും മട്ടി ഈ ജനതയുടെ രക്തത്തിൽനിന്നു മാറിയിട്ടില്ല.
2.സോപ്പുകഴുകി അതിന്റെ പത ഇല്ലാതാക്കാൻ ശ്രമിക്കുന്നതുപോലെയാണ് അവരുടെ ജാതി ചിന്ത ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
3.കടപ്പുറത്തെ മണൽപോലെയാണവർ. തമ്മിൽ ഒട്ടുകയില്ല.
4.ചാണകത്തിനു തീപ്പിടിച്ച പോലെയാണ് അവർ ചെയ്യുന്ന കാര്യങ്ങൾ. കത്തുകയുമില്ല, അണയുകയുമില്ല.
No comments:
Post a Comment