Monday 18 April 2016

ശ്രീനാരായണ പരമഹംസദേവൻ്റെ ശിഷ്യൻ നരസിംഹസ്വാമികൾ

ശ്രീനാരായണ പരമഹംസദേവൻ്റെ ശിഷ്യൻ നരസിംഹസ്വാമികൾ കല്പ്പിക്കുന്നു. 

"അടങ്ങി നിൽക്കവിടെ ആനെ" എന്ന ഗർജ്ജനം കേട്ട മദമിളകിയ ആന അടങ്ങി നില്ക്കുന്നു വെന്നു മാത്രമല്ല കാലുകൾ നീട്ടി സ്വമി കളെ നമസ്കരിക്ക കൂടി ചെയ്ത അത്യത്ഭുത സംഭവം തൃപ്പൂണിതുറയ്ക്കടുത്ത എരൂർ പോട്ടയിൽ ക്ഷേത്രസന്നിധിയിൽ മുമ്പെരിക്കൽ നടന്നതിന് സാക്ഷികളുണ്ട്. അക്കാലത്ത് പോട്ടയിൽ ക്ഷേത്രത്തിൻ്റെ എല്ലാമെല്ലാം ശ്രീ നരസിംഹസ്വാമികളായിരുന്നു. ശ്രീധർമ്മ കല്പ്പദ്രുമയോഗം എന്ന ക്ഷേത്രസമതിയും ആഘോഷപരി പാടികളും ആചാരങ്ങളും ഉത്സവങ്ങളും ആരംഭിച്ചതും നടത്തി പോന്നതും സ്വാമികളുടെ നേതൃത്വത്തിലായിരുന്നു.പിന്നോക്ക പ്രദേശമായ ഏരൂരിൻ്റെ മുഖഛായ മാറ്റാൻ ശ്രി നാരായണപരമഹംസദേവരാണ് തൻ്റെ തപശക്തിയുടെ ഒരംശം കൂടി നൽകി ദിവ്യശ്രീ നരസിംഹസ്വാമികളെ അയച്ചത്. സമീപ പ്രദേശത്തെ ചില ക്ഷേത്രങ്ങളുടെ ആരംഭങ്ങൾക്ക് യോഗം വിളിച്ചു ചേർത്തതും അദ്ധ്യക്ഷം വഹിച്ചതും സ്വാമികളായിരുന്നു.

അത്ഭുത സിദ്ധനായിരുന്ന സ്വാമികൾ ആന മദിച്ച മേൽ സംഭവം ഉണ്ടാകുന്നത് ഒരു ഉത്സവ ദിനത്താണ്. ആളുകൾ ഭയന്ന് നാലുപാടും ഓടി ഇടപ്പള്ളി മനയ്ക്കലെ ആന അതി കുറുമ്പനായിരുന്നു. സ്വാമികൾ ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയിൽ ഇരിക്കുകയായിരുന്നു. ആന ഇടഞ്ഞപ്പോൾ ആനയെ അടക്കിയ ശേഷം ഒരു കുല പഴം കൊണ്ടുവന്ന് കൊടുത്ത് ആനയെ തലോടി ശാന്തനാക്കിയിട്ട് പാപ്പാനോടു പറഞ്ഞു. "കുറച്ച് നേരം അവനെ തളച്ചിടണം ഒന്നുകൂടി ശാന്തനാകും. അഴിച്ചു വിട്ടാൽ മനയ്ക്കലെത്തുംവരെ അവൻ പ്രശ്നം ഒന്നും ഉണ്ടാക്കില്ല. അവനെ ശകാരിക്കുക പോലും ചെയ്യരുത്. അപ്രകാരം പാപ്പാൻമാർ പ്രവർത്തിച്ചു. മനയ്ക്കലെത്തിയ ശേഷം വീണ്ടും മദമിളകുകയുണ്ടായി.

ഗ്രന്ഥകാരൻ: സ്വാമി ധർമ്മാനന്ദ

No comments:

Post a Comment