Saturday, 19 July 2014

പുന൪ജന്മം ഉണ്ടോ ഇല്ലയോ ??

തലശ്ശേരി ജഗന്നനാഥ ക്ഷേത്രത്തില് ശ്രീനാരായണ ഗുരുസ്വാമികള് വിശ്രമിക്കുന്നു. 


കെ. വി. ദാമോദരപ്പണിക്ക൪ സ്വാമികളെ കാണാ൯ വന്ന സമയം, 
രണ്ടു സംന്യാസിവര്യന്മാ൪ വന്നു പടിക്കല് നിന്നു. ഒരു സംശയം ഗുരുവിനെ അറിയിക്കണമെന്ന് അന്തേവാസിയോടാവശ്യപ്പെട്ടു. 


അന്തേവാസി വിവരം ഗുരുദേവനെ അറിയിച്ചു. 


കുറച്ചു നിമിഷങ്ങള്ക്കുശേഷം -

സ്വാമികള് : എന്താണു സംശയം? ആ൪ക്കാണ് ?

അന്തേവാസി - സത്യവ്രതനും ബ്രഹ്മവ്രതനും പുന൪ജന്മം ഉണ്ടോ ഇല്ലയോ എന്നുള്ളതാണ്.

(അല്പനേരം കഴിഞ്ഞപ്പോള്)

സ്വാമികള് - ഇപ്പോള് ജന്മമുണ്ടോ എന്നു അവരോടു ചോദിക്കൂ, എന്തു പറയുന്നു ?
അന്തേവാസി - ഉണ്ടെന്നു പറയുന്നു.

സ്വാമികള് - രണ്ടുപേരും സമ്മതിച്ചോ ?

അന്തേവാസി - സമ്മതിച്ചു.

സ്വാമികള് - മതിയല്ലോ.


- ഗുരുദേവസ്മരണകള്

(ജാതസ്യ ഹി ധ്രുവോ മൃത്യുഃ ധ്രുവം ജന്മ മൃതസ്യ ച - ജനിച്ചവനു മരണവും മരിച്ചവനു ജനനവും നിശ്ചയമാണ്. - ശ്രീമദ് ഭഗവദ്ഗീതാ)

No comments:

Post a Comment