മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത്. കള്ള്, കറുപ്പ്, കഞ്ചാവ്, പുകയില എന്നിവ ചിത്തഭ്രമം ഉണ്ടാക്കുന്നതിനാല്‍ മദ്യത്തിന്‍റെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു.
ചെത്ത് ഒരു മഹാവ്യാധിയാണ്. ഒരവയവത്തിന് കുഷ്ഠമുണ്ടായാല്‍, ദേഹം മുഴുവന്‍ അതു ദുഷിപ്പിക്കുന്നതുപോലെ ചിലര്‍ ചെത്തുന്നതുമൂലം സമുദായം മുഴുവന്‍ കെട്ടുപോകുന്നു.
ചെത്തുകാരെ സമുദായത്തില്‍നിന്ന് വേര്‍പെടുത്തണം. അവരുമായി കൂടിക്കഴിയരുത്. ചെത്ത് ഒരു മഹാപാപമാണ്. ചെത്തുന്നവരെക്കൊണ്ട് തേങ്ങയിടുവിക്കാമല്ലോ.
ചെത്തിനുള്ള കത്തി നാലാക്കിയാല്‍ ഒരോ കഷ്ണം കൊണ്ട് മുടി വടിക്കാനുള്ള ഒരോ കത്തിയുണ്ടാക്കാം. അതും കൊണ്ടുനടക്കുന്നതായിരിക്കും ചെത്തിനെക്കാള്‍ മാനം. നല്ല ആദായവും ഉണ്ടാവും.
-ശ്രീനാരായണഗുരു
No comments:
Post a Comment