മണ്ണന്തല ആനന്തവല്ലീശ്വരം ദേവീ ക്ഷേത്രത്തില്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയിട്ട് 125 വര്‍ഷം
125 വര്‍ഷങ്ങള്‍ക്കുമുന്‍പ് മണ്ണന്തല പ്രദേശത്തെ പുരോഗമ ചിന്താഗതിക്കാരായ ഈഴവ പ്രമാണിമാര്‍ ഗുരുദേവന്റെ മാഹാത്മ്വത്തെപ്പറ്റി കേട്ടറിഞ്ഞ് അരുവിപ്പുറത്ത് ചെന്ന് ഗുരുദേവനെ കണ്ടു. നിലവിലുള്ള വിഷമതകളെപ്പറ്റി ഗുരുദേവനു മുന്നില്‍ അവതരീപ്പിച്ചു. തെക്കെ വീട്ടില്‍ ശങ്കുമുതലാളി, കൂഞ്ഞുകൃഷ്ണന്‍ വാദ്ധ്വര്‍, വേലായുധന്‍ ചട്ടമ്പി എന്നിവര്‍ പ്രതിഷ്ഠാകര്‍മ്മം നടത്താനുള്ള അനുവാദം വാങ്ങി. ക്ഷേത്ര ഭാരവാഹികള്‍ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാസമയത്തില്‍ നിന്നും കുറെ
വൈകിയാണ് ഗുരുദേവന്‍ എത്തിയത്. പെട്ടെന്ന് ഗുരു എവിടുന്നോ പ്രത്യക്ഷപ്പെട്ട് ക്ഷേത്രത്തിനകത്തേക്ക് കയറിപ്പോയി. ഭാരവാഹികളോട് അഷ്ടബന്ധം കൊണ്ടുവരാന്‍ പറഞ്ഞു. അടുപ്പില്‍ ഉരുകി തിളച്ചു കിടന്നിരുന്ന അഷ്ടബന്ധം പാത്രത്തോടുകുടി പലരു ചേര്‍ന്നെടുത്ത് പീഠകല്ലിന്നടുത്തുവച്ചു. ഉരുകി തിളച്ചിരുന്ന അഷ്ടബന്ധം കൈകെണ്ട് തന്നെ വാരിയെടുത്ത് പ്രതിഷ്ഠാപീഠത്തില്‍ തേച്ചു. കുറേനേരം ധ്വാനനിരതനായി നിന്ന ശേഷം ദേവീവിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കലാകാരന്മാരും സംഗീതജ്ഞരും വിദ്വര്‍ത്ഥികളും നാടിന്റെ നാന ഭാഗത്തുനിന്നും ഇവിടെ എത്തി പ്രര്‍ത്ഥിക്കാറുണ്ട്. ആദ്യമായി ഗൂരുദേവ കൃതിക്ക് സംഗീതാവിഷ്കരണം നടത്തിയ ദക്ഷിണ മൂര്‍ത്തി സ്വാമികള്‍ കൂടുംബ സമേതം സന്ദര്‍ശനം നടത്തി വരിക പതിവായിരുന്നു.
No comments:
Post a Comment