Do You Know English Swamiji ?... (സ്വാമിജിക്ക് ഇംഗ്ലീഷ് അറിയുമോ?)
അഹിംസാ സിദ്ധാന്തത്തിന്‍റെ പ്രചാരകനും ഭാരത സ്വാതന്ത്ര്യ സമരത്തിന്‍റെ ജീവാത്മാവും ആയ ഗാന്ധിജി ശിവഗിരി മഠത്തില്‍ സന്ദര്‍ ശനത്തിനെത്തിയനേരത്ത് ഗുരുവുമായി സംഭാഷണം തുടങ്ങിയപ്പോള്‍ ആദ്യം ശ്രീ നാരായണ ഗുരുവിനോട് ചോദിച്ച ചോദ്യമാണ് ഇത്.
യാതൊരു ഔപചാരിക വിദ്യാഭ്യാസവും നേടിയിട്ടില്ലാത്ത ഒരു അപരിഷ്കാരിയായ വെറും ഖദറുകൊണ്ടുള്ള കരയില്ലാത്ത ഒറ്റമുണ്ടും അതെപോലത്തെ ഒരു മേല്‍മുണ്ടും പുതച്ച് ഒരു മെതിയടിയും ഇട്ട് വടിയും കുത്തിപ്പിടിച്ച് ആരെയും പ്രകോപിപ്പിക്കാതെ ജീവിച്ച ഒരു സാധു സന്ന്യാസിയോട് ആധുനിക വിദ്യാഭ്യാസം ആവശ്യത്തിന് നേടിയ പരിഷ്കാരിയായി ജീവിതം നയിച്ച് അനുഭവം ഉള്ള ഗാന്ധിജി ചോദിച്ച ചോദ്യത്തിന് സ്വതവേ വിദൂരതയിലേക്ക് നോക്കി നിശ്ചലനായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഗുരു മുഖം തിരിച്ചിട്ട് തന്‍റെ വലത്തെ കൈ സാവധാനം തെല്ലുയര്‍ത്തി തന്‍റെ ചൂണ്ടുവിരല്‍ ഗാന്ധിജിയുടെ നേര്‍ക്കുനീട്ടി മറുപടി കൊടുക്കുന്നതിനു പകരം മറ്റൊരു ചോദ്യം ശബ്ദം താഴ്ത്തി ശാന്തമായി ചോദിച്ചു.
"സംസ്കൃതം അറിയുമോ ?"
ബ്രിട്ടീഷുകാരന്‍റെ ബൂട്ടിന്‍റെ ശക്തി സ്വന്തം മുഖത്തു പതിച്ചപ്പോള്‍ അതുവഴി മുന്‍നിരയിലെ പല്ലുനഷ്ട്ടപ്പെട്ടപ്പോള്‍ അധസ്ഥിതജനത നൂറ്റാണ്ടുകളായി അനുഭവിച്ച അടിമത്തത്തിന്‍റെ ചോരചുവയ്ക്കുന്ന വേദന അനുഭവിച്ച ആ വായ അപ്പോള്‍ വീണ്ടും ഗാന്ധിജി അറിയാതെ തുറന്നു നിശ്ചലമായി ഇരുന്നു. ഗാന്ധിജിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. കാരണം വേദ പാരമ്പര്യം അവകാശപ്പെടുന്ന ഹിന്ദുവായ അദേഹത്തിന് സംസ്കൃതം അറിയില്ലായിരുന്നു !!!.
സ്വതവേ ആ അഹിംസാവാദിയുടെ അന്തരംഗങ്ങളില്‍ അതുവരെ സ്വയം അറിയാതെ അടിഞ്ഞുകൂടിയിരുന്ന അഹന്തയ്ക്ക് കിട്ടിയ ചെറിയ ഒരു അടി.
തുടര്‍ന്ന് പരസ്പരം ഉള്ള സംഭാഷണങ്ങള്‍ ചരിത്ര സംഭവങ്ങള്‍ ആയി മാറിയ കാര്യം എല്ല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.
ദ്വിഭാഷി ഉണ്ടായിരുന്ന ചര്‍ച്ചയില്‍ ഗാന്ധിജി ഇംഗ്ലീഷില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഗുരു ദ്വിഭാഷി തര്‍ജ്ജമ ചെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പേ തന്നെ മറുപടി കൊടുത്തുകൊണ്ടിരുന്നു. പക്ഷേ ഗുരു പറയുന്നത് മനസിലാക്കാന്‍ ഗാന്ധിജി ദ്വിഭാഷിയുടെ തര്‍ജ്ജമയ്ക്കായി ആ ചര്‍ച്ച മുഴുവന്‍ കാത്തിരുന്നുകൊണ്ടേയിരുന്നു.
എന്തുകൊണ്ടാണ് ഗുരുവിനു ഇംഗ്ലീഷ് ദ്വിഭാഷിയുടെ സഹായമില്ലാതെ ഇല്ലാതെ മനസ്സിലാക്കി മറുപടി കൊടുക്കാന്‍ കഴിഞ്ഞത്? ....
അതിന്‍റെ ഉത്തരം ജിജ്ഞാസുക്കള്‍ സ്വയംതേടുക...കണ്ടുപിടിക്കുക.....
ഗുരുപാദങ്ങളില്‍ പ്രണാമങ്ങളോടെ മനോജ് കുമാര്‍ ബാലകൃഷ്ണന്‍.
No comments:
Post a Comment