Monday, 2 February 2015

ശ്രീ നാരായണ ഗുരുദേവനും ചില അത്ഭുത സംഭവങ്ങളും

കാവിള ഗംഗാധരന്‍റെ ഗുരുദേവസ്മരണകള്‍ എന്ന കൃതിയില്‍ സ്വാമികള്‍ പെരിനാട്ടും പരിസരത്തും അവധൂതനായി സഞ്ചരിച്ചിരുന്ന കാലത്തെ ചില അത്ഭുത സംഭവങ്ങള്‍ വിവരിക്കുന്നു.

കാവിള ഗംഗാധരന്‍റ പീതാവായ കാവിള ഗോവീന്ദന്‍ കയര്‍ വൃവസായി ആയിരുന്നു.ഗുരുദേവ ഭക്തനായ ഗോവിന്ദന്‍റെ ഭവനത്തില്‍ ഗുരുദേവന്‍ പലപ്പോഴും വന്ന് വിശ്രമിക്കുക പതിവായിരുന്നു.

ഗംഗാധരന്‍റ കുട്ടക്കാലത്ത്-1083-­ല്‍ ആറാമത്തെ വയസ്സിലും പിന്നീട് 10ാം വയസ്സിലും - ഗുരുദേവനെ കാണാനുള്ള ഭാഗ്യം സിദ്ധിച്ചതായി അദ്ദേഹം­ ഗുരുദേവ സ്മരണകള്‍ എന്ന കൃതിയില്‍ പറയുന്നു.

അദ്ദേഹത്തിന്‍റെ കൃതിയില്‍ വിവരിക്കുന്നു.

കൊല്ലത്തിനു കിഴക്ക് കൊല്ലുവിള എന്ന സ്ഥലത്ത് ഒരു പെണ്‍കുട്ടിക്ക് കുറച്ചു കാലമായി ഭ്രാന്തുപിടിപ്പെട്ടി­രുന്നു. ഗുരു കടപ്പായില്‍ കല്ലൃാണത്തിന് വരും എന്നറിഞ്ഞ് കുട്ടിയുടെ പിതാവ് മകളെയും കൊണ്ട് കലൃാണവീട്ടില്‍ എത്തി. എന്നാല്‍ അവിടെ വച്ച് ഗുരുവിനെ കാണാന്‍ തരപ്പെട്ടില്ല. നെഴിശ്ശേരില്‍ എത്തി. അവിടെ വച്ചും ഗുരുവിനെ കാണാന്‍ തരപ്പെട്ടില്ല. പിന്നീട് ആ പിതാവ് പുത്രിയുമായി നിരകത്തു കളരിയീല്‍ ചെന്നു. കളരിക്കു തെക്കുവശം ഒരു വലിയ ഞാവല്‍ മരം ഉണ്ടായിരുന്നു. ആ മരത്തിന്‍റെ താഴെയുള്ള മുറ്റം എല്ലാസമയത്തും വെടിപ്പായും വൃത്തിയായും സുക്ഷിച്ചിരുന്നു. ജനക്കൂട്ടം ഉണ്ടായപ്പോള്‍ മരത്തണലിലുള്ള ഭംഗിയേറിയ മുറ്റത്ത് കൊഴിഞ്ഞു വിഴുന്ന ചെറിയ ഞാവല്‍ പഴങ്ങള്‍ പെറുക്കി തിന്നുകൊണ്ടിരീക്കുവയിരുന്നു ഗുരു. 
ആ മുറ്റത്തേക്ക് പ്രവേശിക്കേണ്ടത് മുന്‍വശത്തുള്ള കൈയാലയുടെ കടകയില്‍ കൂടിയായിരുന്നു.

ആളുകള്‍ അല്പം ദൂരെ ചുറ്റും നില്‍ക്കുകയായിരുന്നു­. കടകയുടെ അടുത്ത് പിതാവിനോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഓടിച്ചെന്ന് ഗുരുവിന്‍റെ സമീപമിരുന്ന് പഴങ്ങള്‍ പെറുക്കി തിന്നാന്‍ തുടങ്ങി.

അല്പം കഴിഞ്ഞ് പെണ്‍കുട്ടി ചാടിയെഴുന്നേറ്റ് ചുറ്റുമുള്ള ആള്‍ക്കുട്ടത്തെ പരിഭ്രമത്തോടെ നോക്കി.

ആ അവസരത്തില്‍ അടുത്തുവന്ന പിതാവിനോട് ഗുരു ഇപ്രകാരം അരുളിച്ചെയ്തു.

"ഇവള്‍ക്കൊന്നുമില്ല­. കൊണ്ടുപോകാം"

അങ്ങനെ ഭ്രാന്ത് ശമിച്ച പെണ്‍കുട്ടി വൃദ്ധയായി ഏതാനും കൊല്ലത്തിനു മുന്‍പ് മാത്രമാണ് മരണമടഞ്ഞത്, ആ കളരി സംരക്ഷണമില്ലാതെ നശിച്ചു. ആ വൃദ്ധനായ ഞാവല്‍മരം ഈയിടെയുണ്ടായ മഴയുടെയും കാറ്റിന്‍റെയും പേടിപറഞ്ഞ് അവകാശികള്‍ മുറിച്ചു കളഞ്ഞു.

എങ്കിലും ഈയിടെ അവിടെ ഒരു ചെറിയ ഗുരുശാല പണിക്കഴിപ്പിച്ചിട്ടുണ്ട്,

No comments:

Post a Comment