Wednesday 4 February 2015

ശ്രീ നാരായണ ഗുരുദേവന്റെ ശരീരവും പ്രകൃതിയും

സ്വാമി ധര്‍മ്മാനന്ദ ജി ഇങ്ങനെ വിവരിക്കുന്നു..

ഗുരുദേവന്‍ ദീര്‍ഘകയകനാണ്. ഉദേശം അഞ്ചേമുക്കാല്‍ അടി  ഉയരമുണ്ട്. നീണ്ട ബാഹുക്കള്‍, പോക്കതിനൊത്ത വണ്ണം, പുത്‌നിറം, സൌന്ദര്യമുള്ള മുഖം. മുഖത്ത് നോക്കിയാല്‍ സിരസിനുള്ളില്‍ അമര്‍ത്തിവെച്ച ഒരു കാന്തി മുഖത്തുകൂടി നാലുപാടും കവിഞ്ഞൊഴികൊണ്ട് ഇരിക്കുന്നത് കാണാം. കാരുണ്യം നിറഞ്ഞ കണ്ണുകള്‍. ഗുരുദേവന്‍റെ നോട്ടം സാധാരണ ജനങ്ങള്‍ നോക്കുമ്പോലെ പ്രാകൃതമായി രൂപ വെശാതികളിലോ ആഡംബര വസ്തുക്കളിലോ അല്ലെന്നും നേരെ ഹൃദയതിന്‍റെ അഗാധതതയിലേക്ക് ആണെന്ന് കാണാം. ഒരാളുടെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ ആണ്ടു കിടക്കുന്ന പുണ്യ പാപങ്ങളുടെ ഓരോ ബീജവും ഗുരുദേവന്‍റെ ദൃഷ്ടിയില്‍ പ്രത്യക്ഷീഭവിക്കുന്നു. യാതൊരു സംഗതിയും യാതോരുത്തര്‍ക്കും അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍നിന്നും മറച്ചുവെക്കാന്‍ സാധ്യമല്ല. ഒരാള്‍ എത്ര അഹംഭാവിയോ, പ്രതിഭാശാലിയോ ആയിരുന്നാലും അദ്ദേഹത്തിന്റെ കണ്മുമ്പില്‍ എത്തുമ്പോള്‍ സകലതും അസ്തമിച്ചു ശാന്തമായി ഒതുങ്ങുന്നത് കാണാം. നോട്ടം അത്ര അഗാധസഞ്ചാര ശക്തിയോട് കൂടിയതാണ്. ''അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന യോഗനയങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖതേജസ്സും ഞാന്‍ ഒരു കാലത്തും മറക്കുന്നതല്ല" എന്നാണല്ലോ മഹാകവി രവിന്ദ്രനാഥ ടാഗോര്‍ രേഖപ്പെടുതിയിരിക്കുനത്. ഗുരുവിന്റെ സംഭാഷണം അതിലും വിശേഷമാണ്. ശബ്ദം അതി മാതുര്യം ഉള്ളതും സംഗീതത്തേക്കാള്‍ ഇമ്പം നല്‍കുന്നതുമാണ്. സ്നേഹവും, അനുകമ്പയും, ശാന്തിയും അതോടൊപ്പം ഘാംഭീര്യവും നിറഞ്ഞൊഴുകുന്ന ആ മധുര സ്വരത്തില്‍ അലിഞ്ഞു ചേരാത്ത ഹൃതയങ്ങള്‍ ഇല്ല. ഒരു വലിയ ജനസമുദ്രത്തിന്‍റെ ഇടയില്‍ അദ്ദേഹം ഇരുന്നാല്‍ നക്ഷത്രങ്ങള്‍ക്ക് ഇടക്കുള്ള ചന്ദ്രനെപോലെ ഒരു മഹത്തായ തേജസ്സ്‌ അദ്ദേഹത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതുകാണം. യാതൊരു കുറ്റവും കുറവുമില്ലാതെ തേജോമയനായ ഒരു സുന്ദരപുരുഷന്‍. അവതാര പുരുഷനെ വാഴ്ത്തിപാടിയ മഹാകവിയുടെ വാക്കുകളില്‍ അതിശയോക്തി തെല്ലുമില്ലെന്ന് അനുഭവപെടുത്തുന്ന ആധുനിക കാലത്തെ അവതാരം തന്നെ ആ മഹാപുരുഷന്‍.

No comments:

Post a Comment