Friday 30 January 2015

ശ്രീ നാരായണ ഗുരു സ്വാമിയുടെ വിവാഹബന്ധം

ഒരു ദിവസം നാണു ആശാന്‍റെ (ഗുരുവിന്‍റെ ചെറുപ്പത്തിലെ പേര്) മുടി മുറിച്ചുകൊണ്ടിരുന്ന വാത്തിപ്പണിക്കന്‍ ആശാനോട് പറഞ്ഞുവത്രെ:

"ഞാനൊരു കാരൃം ചോദിച്ചോട്ടേ?"

ഗുരു: എന്താ കാരൃം? ചോദിച്ചോളു

പണിക്കന്‍: ആശാന്‍ എന്നും ഇങ്ങനെ ഇരുന്നാല്‍ മതിയോ?

ഗുരു: മുടി വെട്ടാന്‍ പിന്നെ എങ്ങനെ ഇരിക്കണമെന്നാണ് പണിക്കന്‍ പറയുന്നത്?

പണിക്കന്‍: ആശാനോട് ഞാന്‍ അതല്ല പറഞ്ഞത്. വേറെ കാര്യമാണ്.

ഗുരു: എങ്കില്‍ കാര്യം പറയൂ,

പണിക്കന്‍ : ഞാന്‍ പറയാന്‍ തുടങ്ങിയത് കല്ല്യാണക്കാര്യമാണ്.

ഗുരു: ഭാര്യയും മക്കളുമുള്ള പണിക്കന് ഇനിയും വേണോ കല്യാണം?

പണിക്കന്‍: അല്ലല്ല ആശാന്‍റെ കല്യാണക്കാര്യമാണ് ഞാന്‍ പറഞ്ഞത്.

ഗുരു: എന്‍റെ കല്ല്യാണയോ? അത് പണിക്കനാണോ പറയുക?

ആ സംഭാഷണം അങ്ങനെ നീണ്ടുപോയി.വാത്തിപ്പണിക്കനെ കുഴയ്ക്കുന്ന മറുചോദ്യങ്ങളാണ് നാണു ആശനില്‍ നിന്നും ഉണ്ടായത്. ഒടുവില്‍ പണിക്കന്‍ ഇങ്ങനെ പറഞ്ഞ് നിര്‍ത്തിഃ

അമ്മയെ സഹായിക്കാന്‍ ആരുമില്ലെന്നാണ് പരാതി. അച്ഛന്‍ സമ്മതം ചോദിച്ചറിയാന്‍ എന്നോട് പറഞ്ഞിരിക്കുകയാണ്. ഞാനെന്തു പറയണം?

ഗുരു: ഞാന്‍ കല്ല്യാണക്കാര്യം ചിന്തിച്ചിട്ടില്ലെന്ന് പറയൂ..

നാണുആശാന്‍ വിവാഹത്തിനു വഴങ്ങുകയില്ലെന്ന് ബോധ്യം വന്ന മാതാപിതാക്കന്മാരും അമ്മാവന്മാരും കൂടി ആനത്തലവട്ടത്തുക്കാരി­ "കാളു" എന്നു വിളിച്ചിരുന്ന കാളിക്കുട്ടിയെ പുടവകൊടുത്തു കൂട്ടിക്കൊണ്ടു വരുവാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തു.

ആരാണീ കാളിക്കുട്ടി?

മാടനാശാന്‍റെ സഹോദരിയുടെ മകള്‍ കുഞ്ഞിയെ വിവാഹം കഴിച്ചത് ആനത്തലവട്ടത്തു സ്ഥിരതാമസക്കാരനായിരു­ന്ന വിഷഹാരി കൃഷ്ണന്‍ വൈദ്യനാണ്. അദ്ദേഹത്തിന്‍റെ മൂത്തമകളാണ് കാളിക്കുട്ടി. 

കാളിക്കുട്ടിയെക്കുറിച്ച് സ്വാമി ഗീതാന്ദയുടെ വിവരണം ഇങ്ങനെയാണ്ഃ ഇരുപതു വയസ്സുപ്രായം. കാണാന്‍­ കൗതുകമുള്ള പെണ്‍കുട്ടി. മിടുക്കിയും ശ്രിത്വമുള്ളവളുമാ­ണ്. കുട്ടിയമ്മക്ക് അവളെ വളരെ ഇഷ്ടമായിരുന്നു.

No comments:

Post a Comment