Thursday 29 January 2015

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാവുന്നത് എങ്ങനെ?

ഒരിക്കൽ ഗുരുസ്വാമി ശിഷ്യനായ നടരാജഗുരുവിനോടു ചോദിച്ചു: "മുത്തുച്ചിപ്പിയിൽ മുത്തുണ്ടാവുന്നത് എങ്ങനെ?'

"സ്വാതി നക്ഷത്രദിവസം ചിപ്പിയുടെ ഉള്ളിൽവീഴുന്ന ഒരുതുള്ളിവെള്ളം ഉള്ളിലിരുന്ന് പാകപ്പെട്ട് മുത്തായിത്തീരുന്നു എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്.'

"ആ ജന്തുവിന്റെ ശരീരത്തിലെ മറ്റ് അവയവങ്ങൾ ഉണ്ടാകുന്നതുപോലെ അതിന്റെ ഉള്ളിൽ ഒരു മുത്തുകൂടി ഉണ്ടാകുന്നു എന്നു ധരിച്ചാൽപോരേ?' 

മുത്തുച്ചിപ്പിയുടെ ദേഹത്തിൽ മുത്ത് എങ്ങനെയുണ്ടായി എന്ന സംശയം അറിവില്ലായ്മയിൽ നിന്നുണ്ടാകുന്നതാണ്. അതിന് അറിവില്ലായ്മയെത്തന്നെ ആധാരമാക്കി ആരോ നൽകിയ മിഥ്യാധാരണയാണ് സ്വാതിനക്ഷത്രത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള യുക്തിവിചാരം. ചിപ്പിക്കുള്ളിൽ മറ്റ് അവയവങ്ങൾ ആരുണ്ടാക്കിയോ ആ ശക്തിതന്നെ മുത്തും ഉണ്ടാക്കി എന്നതാണ് സത്യത്തിലധിഷ്ഠിതമായ ഉത്തരം. അത് ദൈവികതയുടെ യുക്തിയാണ്. മാനുഷികമായ യുക്തിയെ ത്യജിക്കുമ്പോഴാണ് ഒരുവനിൽ ദൈവികമായ യുക്തി തെളിയുന്നത്. ദൈവികമായ യുക്തി നമ്മിലെ ആശയക്കുഴപ്പത്തെ ഇല്ലാതാക്കി ശാന്തചിത്തരാക്കുന്നു. 

No comments:

Post a Comment