ആലപ്പുഴ ജില്ലയിൽ തണ്ണീർമുക്കത്ത് സ്ഥിതി ചെയ്യുന്ന ഗുരുപാദ സ്പർശം കൊണ്ട് ധന്യമായ മണ്ണാന്തറ തറവാട്.
ഗുരു കളവങ്കോടത്തെത്തിയത് സാധാരണ മട്ടിലുള്ള ഒരു വിഗ്രഹ പ്രതിഷ്ഠക്കു വേണ്ടിയായിരുന്നു. അതിനുള്ള ഒരു വിഗ്രഹം അവിടെ തന്നെ തയ്യാര്‍ ചെയ്തു വെച്ചിരുന്നു. പ്രതിഷ്ഠാ സമയം കാത്ത് ഗുരു മുറിയില്‍ വിശ്രമിക്കുകയാണ്. അപ്പോള്‍ മുറിക്കു പുറത്ത് കുറേ യുവാക്കള്‍ സംവാദത്തില്‍ ഏർപ്പെട്ടിരിക്കുന്നതായി അദ്ദേഹം കണ്ടു. രണ്ടു ചേരിയായി നിന്ന് അവര്‍ വാദിക്കുകയാണ്. ഒരു കൂട്ടര്‍ പറയുന്നു: ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആവശ്യമില്ല. അത് അന്ധവിശ്വാസമാണ്. മറ്റേ കൂട്ടര്‍ വാദിച്ചു: ക്ഷേത്രങ്ങള്‍ അത്യാവശ്യമാണ്. ഗുരു ആ സംവാദത്തില്‍ ഇടപെട്ടില്ല. ഇനി നിങ്ങള്ക്ക് വിഗ്രഹങ്ങൾ ആവശ്യമില്ല എന്ന് പറഞ്ഞു.
പ്രതിഷ്ഠക്കുള്ള മഹൂര്ത്തമായി. സംഘാടകര്‍ ഗുരുവിനെ വിളിച്ചു. അദ്ദേഹം അവരോട് ചോദിച്ചു: ‘ഇവിടെ അടുത്തെങ്ങാനും നല്ല നിലക്കണ്ണാടി കിട്ടുമോ?' ‘സംഘടിപ്പിക്കാം.' അവര്‍ പറഞ്ഞു. കണ്ണാടി പ്രതിഷ്ടിക്കുന്ന സമയം ഗുരു പറഞ്ഞു "വെളുത്തമ്മ" വരട്ടെ എന്നിട്ടാകാം . തടിച്ചുകൂടിയ ശിഷ്യഗണങ്ങളോട് ഗുരു പറഞ്ഞു വെളുത്തമ്മക്ക് നമ്മുടെ അടുത്തേക്ക് വരാൻ വഴി ഒരുക്കുക. വെളുത്തമ്മ എന്ന് ഗുരുദേവൻ വിളിക്കുന്നത്(നന്നേ വെളുത്തു സുന്ദരിയായ ഐശ്വര്യം നിറഞ്ഞ മുഖകാന്തിയോട് കൂടിയ മണ്ണാന്തറ തറവാട്ടിലെ കുടുംബിനി പാർവ്വതിഅമ്മ )ഗുരുവിന്റെ കൂടെ പ്രസംഗിക്കാൻ പോകുന്ന കളവംകൊടുള്ള പാര്വ്വതി അമ്മ. ഗുരുദേവന് ഈശ്വര ഭക്തയായ ആ അമ്മയെ അത്രയ്ക്ക് സ്നേഹമായിരുന്നു . ഒരു ഗൃഹസ്ഥ ശിഷ്യ എന്ന് വേണമെങ്കിലും നമുക്ക് കരുതാം
അങ്ങനെ, പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന വിഗ്രഹം മാറ്റിവെച്ച് ഗുരു കളവങ്കോടത്ത്കണ്ണാടി പ്രതിഷ്ഠ നടത്തി. 1927 ജൂണ്‍ 14 ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് സ്വന്തം കണ്ണാടി പ്രതിഷ്ഠിച്ചത്. ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്ത
അരുവിപ്പുറം പ്രതിഷ്ഠയ്‌ക്കൊപ്പം കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്ഠയും ചരിത്രത്തിന്റെ ഭാഗമായത് അങ്ങനെയാണ്. പ്രത്യേക അളവില്‍ തയ്യാറാക്കിയ കണ്ണാടിയില്‍ പിന്നിലെ രസം ചുരണ്ടി ഓംശാന്തി എന്നൊരുക്കാന്‍ ഗുരു നിർദ്ദേശിച്ചെങ്കിലും ദീർഘം വിട്ട് തയ്യാറായത് 'ഒം ശാന്തി' എന്നായിരുന്നു. ഗുരു വിമര്ശിച്ചില്ല. അതിനും അര്ത്ഥമുണ്ടെന്നുപറഞ്ഞ് പ്രതിഷ്ഠ നടത്തി. കണ്ണാടി പ്രതിഷ്ഠിച്ചു. നീ തന്നെയാണ് നിന്റെ ഈശ്വരന്‍. നിന്നിലാണ് ആത്മാവും ചൈതന്യവും. നീ നിന്നെ തിരിച്ചറിയുക.
ഇതേസമയംതന്നെ ഗുരുവിന്റെ നിര്ദ്ദേശപ്രകാരം ശിഷ്യന്‍ ബോധാനന്ദ സ്വാമികള്‍ ക്ഷേത്രത്തില്‍ അര്ദ്ധനനാരീശ്വര പ്രതിഷ്ഠയും നടത്തി. പണിക്കവീട്ടില്‍ പത്മനാഭപ്പണിക്കര്‍ എന്ന ഈഴവപ്രമാണിയാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് നേതൃത്വം നല്കിയത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭദ്രകാളീക്ഷേത്രമാണ് ഗുരുവിന്റെ കണ്ണാടിപ്രതിഷ്ഠയിലൂടെ ചരിത്രസ്ഥാനം നേടിയത്. ക്ഷേത്രത്തില്‍ ഗുരു എത്തിയതും പലവിധ കാരണങ്ങളാലാണ്.. ഭദ്രകാളി പ്രതിഷ്ഠയ്‌ക്കൊപ്പം അര്ദ്ധനാരീശ്വര പ്രതിഷ്ഠയും നടത്താനായാണ് ഗുരുവിനെ ക്ഷണിച്ചത്. എന്നാല്‍, ക്ഷേത്രങ്ങള്‍ ഉള്ളതുമതി ഇനി വിദ്യാലയങ്ങളാകാം എന്നായിരുന്നത്രേ ഗുരുവിന്റെ മറുപടി. പത്മനാഭപ്പണിക്കര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് ഗുരു പ്രതിഷ്ഠയ്‌ക്കെത്താന്‍ സമ്മതിച്ചത്.
കളവംകോടം ക്ഷേത്രത്തിനപറ്റി പറയുമ്പോൾ മറ്റൊരു പ്രധാന കാര്യം എന്റെ ഓർമ്മയിൽ വരുന്നു. ഈ കളവംകോടം ക്ഷേത്രത്തിനടുത്തു തന്നെ അതായത് പ്രശാന്ത സുന്ദരമായ തണ്ണീർമുക്കത്ത് , ചരിത്രത്തിന്റെ ഏടുകളിൽ , വിപ്ലവ മണ്ണായ വയലാറിന്റെ തിരുനെറ്റിയിൽ ,പട്ടണക്കാട് ബ്ലോക്കിൽ ഗുരുദേവ ചരിത്ര താളുകളിൽ ഇടം പിടിക്കേണ്ടിയിരുന്ന, ഒരു കുടുംബമുണ്ട് . ഗുരുദേവൻ "വെളുത്തമ്മ" എന്ന് വിളിച്ചിരുന്ന പ്രാസംഗികയായിരുന്ന മണ്ണന്തറ പാർവ്വതിയമ്മ താമസിച്ചിരുന്ന വീട് . ഗുരുദേവനോടൊപ്പം പ്രസംഗിക്കാൻ പോകുമായിരുന്നു ഈ അമ്മ . പ്രൗഡഗാംഭീര്യം ഉണർത്തുന്ന ഒരു നാലുകെട്ട് .ഗുരുദേവന്റെ പാദസ്പർശമേറ്റ് ധന്യമായ ഏകദേശം മുന്നൂറ്റി അൻപതിലേറെ പഴക്കമുളള ഒരു പുരാതന ഈഴവ തറവാട് . ഗുരുദേവൻ വയലാറിൽ വരുമ്പോൾ എല്ലാം താമസിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന തറവാടായിരുന്നു ഇത് .അന്ന് ഗുരു ഉപയോഗിച്ച കട്ടിലും മറ്റും ഇവിടെ ഉണ്ട്.
നാം അറിയാതെ തന്നെ ഈ തറവാട്ടിൽ കാലു കുത്തിയാൽ എന്തോ ഒരു അനുഭൂതി ,ദൈവികമായ അനുഭൂതി , ഒരു ശാന്തി , ശാന്തത , നമുക്ക് അനുഭവപ്പെടും .അവിടുത്തെ ഗുരു സ്പർശമേറ്റ ഓരോ മണ്‍ തരിക്കും അതിന്റെതായ പ്രത്യേകതകളുണ്ട്. ഇപ്പോൾ ആ കുടുംബത്തു താമസിക്കുന്നത് പാർവതിയമ്മയുടെ ഇളംതലമുറക്കാരായ ശ്രീമതി രാജമ്മയും മകൻ മോഹൻ റോയിയും കുടുംബവുംആണു. ഗുരുദേവാനുഗ്രഹത്താൽ ആ കുടുംബം ഇന്നും എല്ലാവിധ ഐശ്വര്യസമൃധികളോടും കൂടി ഗുരുദേവ ഭക്തിയോടു കഴിയുന്നു. ഗുരുദേവൻ ഉപയോഗിച്ചിരുന്ന കട്ടിലും മറ്റു സാധനങ്ങളും ഇന്നും ഒരു നിധി പോലെ, ഒരു വിഗ്രഹം കണക്കെ ഒരു പ്രഭ പോലെ ആ അമ്മ പവിത്രമായി കാത്തു സൂക്ഷിക്കുന്നു ആരാധിക്കുന്നു . ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ ചരിത്രം അറിയാതെ പോവുകയാണ് . ആ ഗുരുദേവ ഭക്തയായ അമ്മയ്ക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് നമുക്കും പ്രാത്ഥിക്കാം.
മോഹൻ റോയ്
മണ്ണാന്തറ തറവാട്
തണ്ണീർമുക്കം പി ഒ
ചേർത്തല
ആലപ്പുഴ.
#000097334403031
# +97334403031
No comments:
Post a Comment