Wednesday 28 January 2015

ശ്രീ നാരായണ ഗുരു എന്ന വൈദ്യന്‍.

കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തില്‍ ഗുരു വിശ്രമിക്കുന്ന അവസരത്തില്‍ ഗുരുവിന്‍റെ കാലില്‍ ചെറിയ ഒരു പരുവുണ്ടായി. അത് പഴുക്കുകയും ഇല്ല വറ്റുകയും ഇല്ല എന്ന നിലയില്‍ കാലിന് അതി കലശലായ വേദന അനുഭവപെട്ടപ്പോള്‍ മദ്രാസില്‍ കൊണ്ട് പോയ് അത് കീറിക്കാണമെന്ന് ശിഷ്യന്മാര്‍ ഒരുക്കം കൂട്ടി. 

ഗുരുവാകട്ടെ ഉടനെ തന്നെ അടുത്തുള്ള കാറ്റാടി തോപ്പില്‍ പോയി ഒരു ചെടിയുടെ തളിരിലകള്‍ പറിച്ചു കശക്കി ഒഴിച്ചപ്പോള്‍ പരുപൊട്ടി വേഗം സുഖപെടുകയും ചെയ്തു.

നല്ലൊരു വൈദ്യന്‍ കൂടിയായിരുന്ന കാഞ്ചീപുരം ശ്രീനാരായണസേവാശ്രമം മഠാധിപതി ശ്രീമദ് ഗോവിന്ദാനന്ദസ്വമികള്‍ അപ്പോള്‍ തന്നെ ആ മരുന്ന് പഠിച്ചു വെക്കുകയും ചെയ്തു.

പിന്നീട് പല അവസരത്തില്‍ ഗോവിന്ദാനന്ദ സ്വാമികള്‍ അത് പ്രയോഗിച്ചു. പക്ഷേ ഒരു പ്രയോജനവം ഉണ്ടായില്ല.

ആ വിവരം സ്വാമികള്‍ ഒരിക്കല്‍ ഗുരുവിനെ അറിയിച്ചപ്പോള്‍ ഗുരു ഇപ്രകാരം അരുളിച്ചെയ്തു. 

"ദേശഭേദം, സ്ഥലഭേദം, ഋതുഭേദം ഇതൊക്കെ ഔഷധികള്‍ക്കും വ്യത്യാസം വരുത്തും. ചെടിയുടെ പ്രായവും പരിഗണിക്കണം. തൈയ്യയിരിക്കുമ്പോഴും കായ്ച്ചു നില്‍ക്കു മ്പോഴും ഒരേ ഫലമല്ല. മനുഷ്യ ശരീരത്തില്‍ തന്നെ നമുക്കറിയാന്‍ കഴിയാത്ത പല വ്യത്യാസങ്ങള്‍ ഇല്ലേ ? പക ഉള്ളവരും ഇല്ലാത്തവരും (ചാര് എന്ന വൃക്ഷം) ഉണ്ടല്ലോ ?. രോഗിയുടെ ശരിര സ്ഥിതിയും രോഗസ്വഭാവവും വിഭിന്ന മായിരിക്കും. ഇതൊകെ സുക്ഷ്മമായി ചിന്ദിക്കണം.

ഒരു രോഗം ഒരു ഔഷധം കൊണ്ട് തന്നെ പലപ്പോഴും മാറി എന്ന് വരില്ല, അങ്ങനെ ആയിരുന്നു എങ്കില്‍ ഒരു രോഗത്തിനു തന്നേ പല മരുന്നുകള്‍ വിധിക്കേണ്ടിയിരുന്നില്ലല്ലോ. ആ പച്ചിലയ്ക്ക് ഫലമുണ്ട്. എല്ലായ്പ്പോഴും ഒരു പോലെയായിരിക്കില്ലെന്ന് മാത്രം".

No comments:

Post a Comment